നേപ്പാള്‍ ചാരിറ്റിക്ക് വേണ്ടി യുക്മ കൈമാറുന്നത് 1200 ല്‍ അധികം പൗണ്ട്, 3000 പൌണ്ടോളം ശേഖരിച്ച് മാതൃക കാട്ടി ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍
ലണ്ടനില്‍ ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് എന്ന സ്ഥാപനം നടത്തി മലയാളികളില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങി തിരിമറി നടത്തിയ സംഭവത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
അശരണര്‍ക്കും അബലര്‍ക്കും രോഗപീഡയാല്‍ വേദന അനുഭവിക്കുന്നവര്‍ക്കും സ്വാന്തനമേകാന്‍ ഡി കെ സി ചാരിറ്റിസ്സും മാരി ക്യുറിയും കൈകോര്‍ക്കുന്നു. പ്രവര്‍ത്തകര്‍ ആവേശത്തില്‍
15 വര്‍ഷത്തോളമായി ഖത്തറില്‍ ബില്‍ഡിംഗ് മെറ്റിരീയല്‍സ് വിതരണ രംഗത്ത് ശ്രദ്ധേയരായ മനാസ്‌കോ ട്രേഡിംഗ് ആന്റ് ബില്‍ഡിംഗ് മെറ്റീരിയല്‍സിന്റെ പുതിയ ശാഖ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മക്കയിലെ പ്രമുഖ ഹോ'ല്‍ ശൃംഖലയുടെ ദുബൈയിലെ പ്രഥമ സംരംഭമായ ന്യൂ മറീന റസ്റ്റോറന്റ് പുതിയ രൂപഭാവങ്ങളോടെ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും.
ഓരോ മനുഷ്യന്റേയും ഉള്ളില്‍ സവിശേഷമായ ഒരു അഭിനിവേശമുണ്ടെന്നും ആ അഭിനിവേശം തിരിച്ചറിഞ്ഞ് മുന്നേറുകയാണ് ജീവിതം സന്തോഷകരവും വിജയകരവുമാകുന്നതിന്റെ രസതന്ത്രമെന്ന് ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ സി എ റസാക്ക് അഭിപ്രായപ്പെട്ടു. ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ദോഹാ ബാങ്ക് സി. ഇ. ഒ. യും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ആന്റി സ്‌മോക്കിംഗ് സൈാസൈറ്റി ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏഴ് ബില്ല്യന്‍ ജനങ്ങള്‍, ഏഴ് ബില്യന്‍ സ്വപ്‌നങ്ങള്‍, ഒരൊറ്റ ഭൂമി, ശ്രദ്ധയോടെ ഉപഭോഗം ചെയ്യുക എന്ന സുപ്രധാനമായ പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്ജ്വല തുടക്കം.
ദോഹയിലെ കലാകാരനായ മുഹമ്മദലി വടകര നിര്‍മിച്ച തൗബക്കായി എ മാപ്പിളപ്പാട്ട് ഓഡിയോ ആല്‍ബം ഗ്രാന്‍ഡ് മാര്‍ട്ട് ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ അമീര്‍ ചക്കാരത്തിന് ആദ്യ സി.ഡി നല്‍കി ഇന്‍ഫോ സാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹീം പ്രകാശനം ചെയ്തു.
ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം ഡയരക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് അല്‍ ഥാനി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. പുകവലി വിരുദ്ധ ബോധവല്‍ക്കരണ രംഗത്ത് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയ്യുന്ന സേവനങ്ങള്‍ ശല്‍ഘനീയമാണെന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.