സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ച മഴവില്‍ സംഗീത സായാഹ്‌നം വീണ്ടും 2015 ജൂണ്‍ 13 ന് ശനിയാഴ്ച ബോണ്‍മൗത്തില്‍. യുകെയിലെ പ്രമുഖ ഗായകര്‍ക്കൊപ്പം വിവിധ കലാകാരന്മാരുടെ നൃത്തപരിപാടികളും ഉണ്ടായിരിക്കും.
സോമര്‍സെറ്റ് യുകെയിലുളള ഇരവിപേരൂര്‍ നിവാസികളുടെ പ്രഥമ സംഗമം ജൂണ്‍ 27, 28 തീയതികളില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാംപില്‍ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. യുകെയിലുളള എല്ലാ കുടുംബങ്ങള്‍ക്കും പങ്കെടുക്കുന്നതിനുളള സൗകര്യം കണക്കിലെടുത്താണ് സോമര്‍സെറ്റില്‍ തന്നെ ആദ്യ സംഗമവേദിയായി തിരഞ്ഞെടുത്തത്.
മലയാളികളുടെ ഐക്യ സന്ദേശവുമായി അസോസിയേഷന്‍ ഓഫ് സഌ മലയാളീസ് (എഎസ്എം) ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ഏപ്രില്‍ 18ന് ആഘോഷിക്കുന്നതാണ്. അന്നേദിവസം സഌവിലും പരിസരങ്ങളിലുമുലഌഎല്ലാ സഹൃദേയരെയും സാദരം ക്ഷണിക്കുകയാണ്.
സിഎംഎസ്‌സിയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കവന്‍ട്രിയില്‍വെച്ച് ഏപ്രില്‍ 19ന് ആണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന 40 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ എട്ടു സ്ഥാനക്കാര്‍ക്കായി 1204 പൗണ്ട് സമ്മാനമായി നല്‍കുന്നുണ്ട്.
ഒഐസിസി ഓസ്‌ട്രേലിയയുടെ കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ പദ്ധതി പ്രകാരം രോഗത്താല്‍ വലയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും കിഡ്‌നി കോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു.
യുകെ മലയാളി നേഴ്‌സ്മാരുടെ ഔദ്യോഗിക പ്രയാണത്തില്‍ ഒരു നാഴികക്കല്ലിന് അടിത്തറയിട്ടുകൊണ്ട് മെയ് 2 ശനിയാഴ്ച യുക്മ നേഴ്സ്സസ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം ലിവര്‍പൂളില്‍ നടത്തപ്പെടുകയാണ്.
ഡികെസിയുടെ 2015-2016 ലേയ്ക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞ ഏപ്രില്‍ 11 നു ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം പൂളിലെ സെന്റ് എഡ്‌വേഡ്‌സില്‍ നടന്നു. തെരെഞ്ഞെട്ടുപ്പിനു ശേഷം പുതിയ നിയുക്ത പ്രസിഡന്റിന്റെ വാക്കുകളില്‍ ഞാനുള്‌പെടെ പുതിയ ഭാരവാഹികളായി നിങ്ങള്‍ തെരെഞ്ഞെടുത്തവരില്‍ അര്പ്പിച്ച വിശ്വാസത്തിനും പ്രജോദനത്തിനും നന്ദി പറഞ്ഞതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടെയുള്ള പുതിയ കര്‍മ്മപരിപാടികള്‍ക്ക് വേണ്ടി തന്നോടൊപ്പം നിയമിതരായ എല്ലാ ഭാരവഹികള്‍കും പൂര്‍ണ സ്വാഗതവും നേരുകയുണ്ടായി.
യുക്മ കലാമേളകള്‍ യുക്മയുടെ പേര് തന്നെ ജനകീയം ആക്കിയ കലാ മാമാങ്കങ്ങള്‍ ആണ് . മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ നാം നമ്മുടെ കുട്ടികള്‍ക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നത് വഴി ജന്മം എടുത്ത മഹത്തായ ആശയം ആണ് യുക്മ കലാമേളകള്‍ . ജന്മം കൊണ്ട നാള്‍ മുതല്‍ യുകെ മലയാളികള്‍ നെഞ്ചില്‍ ഏറ്റുന്ന കലാമേളകള്‍ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്ക്ഷ്യ ഉദാഹരണം ആണ് .
പൂരങ്ങളുടെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം , ഈ വരുന്ന അവുധിക്കാലത്ത് , 2015 ആഗസ്റ്റ് മാസം എട്ടാം തീയ്യതി ലണ്ടനിലുള്ള ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് , തനി ഒരു പൂര മഹിമയുടെ പ്രൌഡിയോടെ ആഘോഷിക്കുന്നതാണ്.
ഇന്നലെ ഹന്ടിങ്ങ്ടനില്‍ നടന്ന ഫോബ്മ വാര്‍ഷിക പൊതുയോഗത്തില്‍ ഫോബ്മക്ക് പുതു നെതൃതം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹന്ടിങ്ങ്ടന്‍ വില്ലേജ് ഹാളില്‍ പ്രസിടന്റ്‌റ് അജിത് പാലിയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതു യോഗത്തില്‍, സ്വാഗത പ്രസംഗത്തിനും ശേഷം പ്രസിടന്റിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഫോബ്മ ഇന്ന് നേരിടുന്ന വെല്ലുവിളികളെ പറ്റി പ്രതിഭാതിക്കുകയും, ഇനി മുന്നോട്ടു എങ്ങനെ ആയിരിക്കണം എന്ന് അഭ്യര്‍തിക്കുകയും ഉണ്ടായി.