അലക്സ് വർഗീസ്: കേരളീയ സംസ്‌കാരത്തിന്റെ ശോഭയും, വനിതാ ശാക്തീകരണത്തിന്റെ കരുത്തും ഒത്തുചേരുന്ന മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ഈ ശനിയാഴ്ച, നവംബര്‍ 23, 2024-ന് ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളില്‍ അരങ്ങേറുന്നു. മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് അരങ്ങേറുമ്പോള്‍ ഈ സംഗീത രാവ് ബ്രിട്ടണിലെ മലയാളി സമൂഹത്തിന് …
റോമി കുര്യാക്കോസ് (കവൻട്രി): ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ …
സ്വന്തം ലേഖകൻ: അഡ്വ. എ .ജയശങ്കറിന് ഉജ്വല വരവേൽപ്പ് നല്കി ലിവർപൂൾ മലയാളി സമൂഹം. വ്യാഴാഴ്ച വൈകുന്നേരം ലിവർപൂളിൽ എത്തിയ രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ. ജയശങ്കറിനെ കാണാൻ മാഞ്ചെസ്റ്റെർ ,ക്രൂ ,എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നു. നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നു നടന്ന പരിപാടിയിൽ നെഹ്‌റു ഇന്ത്യക്കു ചെയ്ത സേവനങ്ങളെ ജയശങ്കർ ഓരോന്നായി …
ഞായറാഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിൽ നടന്ന സംവാദത്തിൽ രാഷ്ട്രീയ നിരീക്ഷകനും ചിന്തകനും വാക്മിയുമായ അഡ്വ A ജയശങ്കറോടൊപ്പം കേംബ്രിഡ്‌ജ് മലയാളി മേയറും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാലയും പരിപാടിയിൽ പങ്കെടുത്തു. സംവാദത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് രസകരമായ സംഭവ കഥകളിലൂടെ അദ്ദേഹം ഉത്തരങ്ങൾ നൽകി. ലോകത്താകമാനം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് …
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡ് എം.പി സോജൻ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വെച്ച് നിർവ്വഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ മൾട്ടി കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. യുക്മ കലണ്ടർ …
റോമി കുര്യാക്കോസ് (കവൻട്രി): ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ (The Relevance of Nehruvian Thoughts on India Today) എന്ന വിഷയം ആസ്പദമാക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) യു കെ ഘടകം ചർച്ച സംഘടിപ്പിക്കുന്നു. കവൻട്രിയിലെ ടിഫിൻ ബോക്സ് റെസ്റ്റോറന്റിൽ വച്ച് നവംബർ 13, ബുധനാഴ്ച …
ജോൺ ചാക്കോ: അയർലണ്ടിലെ കേരള വോളിബോൾ ക്ലബ്ബിന്റെ (KVC Ireland) 15 – ആം വാർഷികത്തോടനുബന്ധിച്ച് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് നവംബർ 9 ശനിയാഴ്ച Gormanston Sports Complex -ലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ഇന്ത്യൻ അംബാസിഡർ ഭദ്രദീപം കൊളുത്തി ടൂർണമെന്റ് ഉത്ഘാടനം ചെയ്യും. …
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് …
ബെന്നി ജോസഫ് (വിഗൻ):മുന്നൂറ്റി അറുപത്തഞ്ചു മൽസരാർഥികളുമായി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കലാമേളകളിൽ ഒന്നായി മത്സരാത്ഥികളുടെയും കാണികളുടെയും അനിയന്ത്രിതമായ ആവേശതിരയിളക്കത്തിൽ, വിഗൺ മലയാളി അസോസിയേഷൻ ആതിഥ്യമരുളിയ പതിനഞ്ചാമത് നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് പരിസമാപ്തിയായപ്പോൾ നൂറ്റിപതിമൂന്ന് പോയിന്റുകളോടെ ഒന്നാം സ്ഥാനത്തിന്റെ സുവർണ കിരീടം ചൂടിയത് മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷനാണ്.രണ്ടാം സ്ഥാനത്തിനുവേണ്ടി നടന്ന ഇഞ്ചോടിഞ്ചു …
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനഞ്ചാമത് യുക്മ ദേശീയകലാമേള – 2024 ചരിത്രം തിരുത്തിക്കുറിക്കാൻ മൂന്നാം തവണയും കുതിരയോട്ടപ്പന്തയങ്ങൾക്ക് പ്രശസ്തിയാർജിച്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ ആറു വേദികളിലായി ഇന്ന് അരങ്ങുണരുമ്പോൾ യുകെയിലെ കലാകാരൻമാരുടേയും കലാപ്രേമികളുടെയും മനസ് മന്ത്രിക്കുന്നത് “യുക്മ ദേശീയകലാമേള ” എന്ന ഒരൊറ്റ മന്ത്രം മാത്രമായിരിക്കും. യുകെയുടെ വിവിധ …