1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അക്ഷരങ്ങളുടെ കളരിയില്‍ കാരണവരായി ലിംക സപ്ലിമെന്ററി സ്‌കൂള്‍
അക്ഷരങ്ങളുടെ കളരിയില്‍ കാരണവരായി ലിംക സപ്ലിമെന്ററി സ്‌കൂള്‍
ബിജു പീറ്റര്‍: The world in one ctiy എന്ന ആപ്ത വാക്യത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച ബ്രോട്ഗ്രീന്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ സപ്ലിമെന്ററി സ്‌കൂള്‍സ് നെറ്റ്‌വര്‍ക്കിന്റെ കുടക്കീഴില്‍ വരുന്ന 20 സപ്ലിമെന്ററി സ്‌കൂളുകളെയും ഉള്‍പ്പെടുത്തി നടന്ന അന്ദര്‍ദേശീയ ഭാഷാ ദിനാചരണത്തിലാണ് ലിംകയും അതിന്റെ ഭാഗഭാക്കുകളായ ഓരോരുത്തരും പ്രശംസിക്കപ്പെട്ടത്. പ്രവാസ ജീവിതത്തിലും മാതൃഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന …
യുക്മ മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള ആയിരങ്ങള്‍ക്ക് ആഥിത്യമരുളാന്‍ വെഡ്‌നെസ്ഫീല്‍ഡ് മലയാളികള്‍
യുക്മ മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള ആയിരങ്ങള്‍ക്ക് ആഥിത്യമരുളാന്‍ വെഡ്‌നെസ്ഫീല്‍ഡ്  മലയാളികള്‍
ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): യുക്മയുടെ കലാ മാമാങ്കത്തിന് തുടക്കം കുറിക്കുന്ന പാഞ്ചജന്യം ആണ് യുക്മ റിജിയണല്‍ കലാമേളകള്‍ . റിജിയണല്‍ കലാ മേളകളില്‍ ഏറ്റവും കൂടിയ ജനപങ്കാളിത്തം മൂലം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കലാമേളയാണ് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള . 18 അസ്സോസ്സിയെഷനുകള്‍ അരയും തലയും മുറുക്കി മത്സരസജ്ജര്‍ ആകുമ്പോള്‍ …
ദശാബ്ദി നിറവില്‍ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍, ദശവര്‍ഷോത്സവം നജീം അര്‍ഷാദിനൊപ്പം
ദശാബ്ദി നിറവില്‍ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍, ദശവര്‍ഷോത്സവം നജീം അര്‍ഷാദിനൊപ്പം
സഹൃദയരായ ഒരുപറ്റം ഷെഫീല്‍ഡ് മലയാളികളുടെ മനസില്‍ ഉടലെടുത്ത SKCA അതിന്റെ പത്താം പിറന്നാള്‍ വിപുലമായ പരിപാടികളോടെ നവംബര്‍ 8 ന് ആഘോഷിക്കുന്നു. ഇക്കഴിഞ്ഞ പത്തുവര്‍ഷമായി ഷെഫീല്‍ഡ് മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമാണ് SKCA. ദശവര്‍ഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഭാരവാഹികള്‍ അണിയൊച്ചൊരുക്കിയിരിക്കുന്നത്. വൈകുന്നേരത്തെ പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടികള്‍ക്ക് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഇന്ന് മലയാള ചലച്ചിത്ര …
പാരാക്ലൈമ്പിങ് ലോക ചാമ്പ്യന്‍ മണികണ്ഠന്‍ കുമാറിന് ട്രാഫൊര്‍ഡില്‍ സ്വീകരണം നല്‍കി
പാരാക്ലൈമ്പിങ് ലോക ചാമ്പ്യന്‍ മണികണ്ഠന്‍ കുമാറിന് ട്രാഫൊര്‍ഡില്‍ സ്വീകരണം നല്‍കി
സാബു ചുണ്ടക്കാട്ടില്‍: പാരാക്ലൈമ്പിങ് ലോക ചാമ്പ്യന്‍ മണികണ്ഠന്‍ കുമാറിന് ട്രാഫൊര്‍ഡില്‍ സ്വീകരണം നല്‍കി. ട്രാഫോര്‍ഡ് കായികപ്രേമികളുടെ കൂട്ടായ്മയായ ട്രാഫോര്‍ഡ് ബുള്‍സാണ് 2020 ഒളിമ്പിക്‌സിനുള്ള സാധ്യതാ പട്ടികയില്‍ ഇടം നേടിയ മണികണ്ഠന് സ്വീകരണം നല്‍കിയത്. പാരീസ്, ലണ്ടന്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിയായിട്ടുള്ള മണികണ്ഠന്‍ തന്റെ വൈകല്യത്തോടും പ്രതികൂല സാഹചര്യത്തോടും പൊരുതിയാണ് ഉന്നതിയില്‍ എത്തിയത്. നിരവധി അന്താരാഷ്ട്ര …
എംഎംസിഎ ഡാന്‍സ് സ്‌കൂളിന് വര്‍ണാഭമായ തുടക്കം
എംഎംസിഎ ഡാന്‍സ് സ്‌കൂളിന് വര്‍ണാഭമായ തുടക്കം
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഡാന്‍സ് സ്‌കൂളിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ലളിതവും വര്‍ണാഭവുവുമായ ചടങ്ങില്‍ വച്ച് എം.എം.സി. എ പ്രസിഡന്റ് ശ്രീ. ജോബി മാത്യു നിലവിളക്ക് കൊളുത്തി ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിന് ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. എം.എം.സി. എ ഭാരവാഹികളായ ഹരികുമാര്‍.പി.കെ, അലക്‌സ് …
കിരീടം തിരിച്ചു പിടിക്കാന്‍ യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍, അരയും തലയും മുറുക്കി അംഗ സംഘടനകളും
കിരീടം തിരിച്ചു പിടിക്കാന്‍ യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍, അരയും തലയും മുറുക്കി അംഗ സംഘടനകളും
ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): കഴിഞ്ഞ വര്‍ഷം ലെസ്റ്ററില്‍ നടന്ന യുക്മ നാഷണല്‍ കലാമേളയില്‍ കൈവിട്ട ചാമ്പ്യന്‍ കിരീടം തിരികെ പിടിക്കുവാനുള്ള മുന്നോരുക്കത്തിലാണ് യുക്മയുടെ 2012,2013 ദേശീയ കലാമേളകളിലെ ജേതാക്കളായ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ .സ്റ്റോക്ക് ഓണ്‍ ട്രെന്റിലും ലിവര്‍പൂളിലും കൈവരിച്ച കിരീടനേട്ടം ഹണ്ടിംഗ്ടണില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് റീജിയന്‍ നേതൃത്വവും അംഗ സംഘടനകളും, 2012 …
കൂടുതല്‍ പുതുമകളുമായി ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി
കൂടുതല്‍ പുതുമകളുമായി ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി
ജോണ്‍ അനീഷ്: കുടുതല്‍ പുതുമകളുമായി ജ്വാല ഒക്ടോബര്‍ ലക്കം യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി . വാര്‍ത്തകള്‍ എന്നതിനപ്പുറം വായന തലം ആസ്വദിക്കുന്ന വായനക്കാര്‍ക്ക് വേണ്ടി ഉള്ള ഓണ്‍ലൈന്‍ മാസിക യാണ് ജ്വാല . നിരവധി നുതനമായ ആശയങ്ങള്‍ യുക്മയിലുടെ യു കെ മലയാളികളില്‍ എത്തിക്കുവാന്‍ …
നിരാലംബരായ കുട്ടികള്‍ക്ക് പഠന സഹായം, ജീസസ് യൂത്തിന്റെ കറി നൈറ്റ് ‘ആമേന്‍’ 17 ന്
നിരാലംബരായ കുട്ടികള്‍ക്ക് പഠന സഹായം, ജീസസ് യൂത്തിന്റെ കറി നൈറ്റ് ‘ആമേന്‍’ 17 ന്
സാബു ചുണ്ടക്കാട്ടില്‍: ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനും, തല ചായ്ക്കാന്‍ ഒരിടമില്ലാതെയും പഠനത്തിന് പണം തടസമായി നില്‍ക്കുന്നതുമായ ദശലക്ഷങ്ങളാണ് ഉള്ളത്. ഇവര്‍ക്ക് കരുണയെത്തിച്ച് നല്‍കുവാന്‍ യുകെയിലെ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു. നിലവില്‍ 25 രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ക്ക് ജീസസ് യൂത്ത് കരുണയെത്തിച്ച് നല്‍കിവരുന്നു. ഈ സഹായഹസ്തം കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിന് ആവശ്യമായ പണം …
വോക്കിംഗ് കാരുണ്യയുടെ നാല്‍പ്പത്തൊന്നാമത് ധനസഹായമായ 85,000 രൂപ ലുക്കിമിയ ബാധിച്ച അനഘയ്ക്ക് കൈമാറി
വോക്കിംഗ് കാരുണ്യയുടെ നാല്‍പ്പത്തൊന്നാമത് ധനസഹായമായ 85,000 രൂപ ലുക്കിമിയ ബാധിച്ച അനഘയ്ക്ക് കൈമാറി
വോക്കിംഗ് കാരുണ്യയുടെ നാല്‍പ്പത്തൊന്നാമത് ധനസഹായം കണ്ണൂര്‍ ജില്ലയില്‍ ആറളം പഞ്ചായത്തില്‍ കീഴ്പള്ളിയില്‍ താമസിക്കുന്ന ലുക്കിമിയ എന്ന മാരക രോഗം ബാധിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി കീഴ്പള്ളി ചാവറ കുര്യാക്കോസ് പള്ളി വികാരി 85,000 രൂപയുടെ ചെക്ക് അനഘയ്ക്ക് കൈമാറി. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ ജീവിതത്തിലെ സുന്ദര സ്വപ്‌നങ്ങള്‍ തകര്‍ത്ത് …
റോയല്‍സ് മലയാളം ലാംഗ്വേജ് സ്‌കൂള്‍ വിജയകരമായി മൂന്നാം വര്‍ഷത്തില്‍
റോയല്‍സ് മലയാളം ലാംഗ്വേജ് സ്‌കൂള്‍ വിജയകരമായി മൂന്നാം വര്‍ഷത്തില്‍
ജിനോയ്: സമാന ചിന്തക്കാരായ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയില്‍ ഉടലെടുത്ത തങ്ങളുടെ മക്കളുടെ മാതൃ ഭാഷാ പഠനത്തിനുള്ള വേദി മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജാതിമത വിവേചനങ്ങള്‍ക്കതീതമായി മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും അക്ഷരങ്ങളുടെ ലോകത്തേക്ക് ജാലകം തുറന്നുകൊണ്ട് 2013 ല്‍ അപ്ടന്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍; റോജര്‍ ക്ലാര്‍ക്ക് ആശീര്‍വദിച്ച് പ്രവാസി മലയാളി …