ബിബിന്‍ ചോളിയില്‍: ട്രെവിസോ, കവാസോ ഇന്ത്യന്‍ ആര്‍ടസ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റേയും മലയാളി അസ്സോസിയേഷന്‍ ഫ്രണ്ട്‌സ് ഓഫ് കേരള ഇന്‍ വെനെറ്റൊയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓള്‍ ഇറ്റലി വടംവലി മല്‍സരത്തില്‍ റോയല്‍ സ്റ്റാര്‍സ് ജെനൊവയെ ഏകപഷീയമായീ പരാജയപെടുത്തി ആരോമ ഗ്രൂപ്പ് ദുബായ് സ്‌പോണ്‍സര്‍ ചെയ്ത ജെനോവ സറ്റാലിയന്‍സ് ടീം കിരീടം നിലനിര്‍ത്തി .
ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രക്ഷിതാക്കളുടെയും സംഘാടകരുടേയും സൗകര്യാര്‍ത്ഥം ഇത്തവണ നൃത്താഞ്ജലിക്കും കലോത്സവത്തിനുമായി പ്രത്യേക വെബ്‌സൈറ്റ് ക്രമീകരിച്ചിട്ടുണ്ട്.വെബ്‌സൈറ്റില്‍ കൂടി മാത്രമേ ഇത്തവണ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ. വെബ്‌സൈറ്റ് വഴി രക്ഷിതാക്കള്‍ക്ക് കുട്ടികളെ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്ത് ‘പെയ്പാല്‍’,’ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്’ കള്‍ ഉപയോഗിച്ച് …
ജോണിക്കുട്ടി പിള്ളവീട്ടില്‍: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 18 ന് ഗേറ്റ് വേ തിയറ്ററില്‍ വച്ചു നടത്തപ്പെട്ട ഫണ്ട് റെയിസിങ് പ്രോഗ്രാം ജയറാം ഷോ ഉജ്ജ്വല വിജയമായി. വൈകുന്നേരം 7.20 ന് ഇടവക വികാരി റവ. ഫാ. തോമസ് മുളവനാല്‍ തിരികൊളുത്തി ഉത്ഘാടനം ചെയ്ത പരിപാടികള്‍ രാത്രി 11 …
ജോണ്‍ അനീഷ്: ഇന്നലെ രാവിലെ കവെന്‍ട്രിയിലെ വില്ലെന്‍ ഹാള്‍ സോഷ്യല്‍ ക്ലബിലെ കമനീയ വേദിയില്‍ വെച്ചായിരുന്നു യുക്മ സുപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ നടന്നത്. സെമി ക്ലാസ്സിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ക്ക് മാത്രമായി ദേശീയ തലത്തില്‍ യുക്മ സംഘടിപ്പിക്കുന്ന മത്സരമായ യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ മാറ്റുരക്കുന്നതിനായി നിരവധി പ്രതിഭകള്‍ മത്സര വേദിയില്‍ എത്തിയിരുന്നു. രാവിലെ ഒമ്പതരയോടെ രജിസ്‌ട്രേഷന്‍ …
സിജോ മാത്യു: കലാരത്‌നം ജയന്‍ മാഷ് മുഖ്യാഥിതിയായി പങ്കെടുത്ത എയില്‍സ്ബറി മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ അവിസ്മരണീയമായി. കലാരത്‌നം ജയന്‍ മാഷ് തിരിതെളിച്ച് തുടക്കമിട്ട ആഘോഷ പരിപാടികള്‍ക്ക് കുട്ടികളുടേയും മുതിരന്നവരുടേയും വിവിധ കലാപരിപാടികള്‍ മാറ്റുകൂട്ടി. തദവസരത്തില്‍ ജയന്‍ മാഷ് ആലപിച്ച ഗാനങ്ങള്‍ സദസിനെ ആനന്ദഭരിതമാക്കി. എയില്‍സ്ബറി മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രശസ്ത …
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഓഡിറ്റോറിയത്തില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ ടീ ടൈം മാനേജര്‍ ശിബിലി മുഹമ്മദിന് ആദ്യ പ്രതി നല്‍കി ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ അര്‍ഷാദ് ഹംസയാണ് പ്രകാശനം നിര്‍വഹിച്ചത്. ഫ്രന്‍ഡ്‌സ് …
ജെഫ്രിന്‍ സൈമണ്‍: ബെഡ് ഫോര്‍ഡില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു മരണമടഞ്ഞ റബേക്കാമ്മ ഈശോയുടെ (78) സംസ്‌കാരം അടുത്ത ചൊവാഴ്ച (22/ 09/ 2015 ) നു നടക്കും. ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ ഓള്‍ സെയിന്റ്‌സ് ചര്‍ച്ചില്‍ ചൊവാഴ്ച പതിനൊന്നിന് സംസ്‌കാര ശുശ്രുഷകള്‍ ഡോക്ടര്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസിന്റെയും ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് …
ബോബന്‍ സെബാസ്റ്റ്യന്‍: വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഈ മാസം പന്ത്രണ്ടാം തിയതി ഷീര്‍വാട്ടറിലുള്ള ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ ഹാളില്‍ വച്ചു നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിലെ വര്‍ദ്ധിച്ച ജനപങ്കാളിത്തം വോക്കിങ്ങിലുള്ള എല്ലാവരും അതിശയത്തോടെ സംസാരിക്കുന്നത് ഒരു പുതു കാഴ്ചയായി മാറി. അത്തപ്പൂക്കളമത്സരത്തോടെ രാവിലെ ഒന്‍പതുമണിയോടുകൂടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വര്‍ദ്ധിച്ച ആവേശത്തോടെയാണ് വോക്കിങ്ങിലെ …
ജയകുമാര്‍ നായര്‍: യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഇന്ന് മിഡ്‌ലാന്‍ഡസ് റീജനിലെ കോവന്‍ട്രി യില്‍ വെച്ചു നടക്കും. യുകെയിലെ അവധിക്കാലത്തിനു ശേഷമുള്ള യുക്മയുടെ ആദ്യ ദേശിയ പരിപാടി എന്ന പ്രത്യേകത ഇ ത്തവണത്തെ സൂപ്പര്‍ ഡാന്‍സറിനുണ്ട് . യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സ റില്‍ ഏകദേശം …
ബിജു മടക്കക്കുഴി: കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ബര്‍മിംഗ്ഹാമിനടുത്ത് ബില്‍സ്ട്ടനിലെ ക്‌നാനായ ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. യുകെയില്‍ ദേശങ്ങളുടെ സംഗമത്തിന് തുടക്കമിട്ടതിന്റെ ക്രെഡിറ്റ് പൂഴിക്കോല്‍ …