യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ കരുത്തുറ്റ അംഗ സംഘടനയായ മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) അംഗങ്ങളില്‍ നിന്നും യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിന് കൈമാറി.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല് സ്‌പോര്ട്‌സ് മീറ്റില്‍ ഓവറോള്‍ കിരീടം ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റനും വടം വലി ജേതാക്കളായി വാറിഗ്ടനും.
. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ദോഹാ ബാങ്ക് സി. ഇ. ഒ. യും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ആന്റി സ്‌മോക്കിംഗ് സൈാസൈറ്റി ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് അവാര്‍ഡ്
യുക്മ നാലാമത് ബാഡ് മിന്റോണ്‍ ടൂര്‍ണമെന്റു വാറ്റ് ഫോര്‍ഡില്‍ നിന്നുള്ള ലെനിന്‍ റാം സഖ്യം സ്വന്തമാക്കി . ഇന്നലെ ഒക്‌സ് ഫോര്‍ഡിലെ ഗ്രെഗോരി സ്‌കൂളില്‍ വെച്ച് നടന്ന ടൂര്‍ ണ മെന്റില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 കരുത്തേറിയ മത്സരാര്തികള്‍ ഏറ്റു മുട്ടി.
വീറും വാശിയും ആദ്യാവസാനം നിറഞ്ഞുനിന്ന മത്സരങ്ങള്‍കൊണ്ടും മികച്ച ജന പങ്കാളിത്തം കൊണ്ടും മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ബാര്‍ബിക്ക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും ആവേശോജ്വലമായി .
നന്മയുടെ വെള്ളി നക്ഷത്രം പൊട്ടിവീണ നിമിഷം, ഒരു ശരാശരി മനുഷ്യനെ മാനസികമായി മാത്രമല്ല ശാരീരികമായി കൂടി കൂട്ടിയിണക്കാന്‍ യൂകെ മലയാളി സമൂഹത്തിന്റെ സംഭാവനയായ ഉപഹാറിന്റെ സാരഥികള്‍ ഫാ. ഡേവിസ് ചിറമേലിന്റെയും അജിമോള്‍ പ്രദീപിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ' ജീവ സന്ദേശ യാത്ര ' കഠിനമായ വേനല്‍ ചൂടിനേയും അവഗണിച്ച് ഡോര്‍സെറ്റില്‍ അത്യൂജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി.
യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഓക്‌സ്‌ഫോഡില്‍ നടക്കും. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട കാര്യമില്ല കാരണം നിങ്ങള്‍ക്ക് നേരിട്ട് പരിപാടി സ്ഥലത്ത് എത്തി ടൂര്‍ണമെന്ടില്‍ പങ്കെടുക്കാം യു കെയിലെ തന്നേയ് ഏറ്റവും മികച്ച കളിക്കാര്‍ എത്തുന്ന ടൂര്‍ണമെന്റ്താണ് യുക്മയുടെ നാഷണല്‍ ബാഡ്മിന്റന്‍ .നാലു കോര്‍ട്ടുകളില്‍ ഒരേ സമയം കളികള്‍ നടത്തി വൈകുന്നേരത്തോടെ അവസാനിപ്പിക്കുവാന്‍ ആഗ്രഹികുന്നതായി മുഖ്യ സംഘാടകരായ ടിറ്റോ തോമസും തോമസ് മാറാട്ട്കളവും അറിയിച്ചു .
ഏഴ് ബില്ല്യന്‍ ജനങ്ങള്‍, ഏഴ് ബില്യന്‍ സ്വപ്‌നങ്ങള്‍, ഒരൊറ്റ ഭൂമി, ശ്രദ്ധയോടെ ഉപഭോഗം ചെയ്യുക എന്ന സുപ്രധാനമായ പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്ജ്വല തുടക്കം.
എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ താമസിക്കുന്ന കളപ്പുരയ്ക്കല്‍ മുരളീധരനും കുടുംബവും ഇന്നൊരു തീരാ ദുഃഖത്തിലാണ്. പന്ക്രിയാസിനും കരളിനും ബാധിച്ച രോഗത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജിലും മാറ്റ് സ്വകാര്യ ആശുപത്രികളിലും നടത്തിയ ചികിത്സകള്‍ കൂലിപ്പണിക്കാരനായ മുരളീധരനെയും കുടുംബത്തെയും തീരാ കടക്കെണിയിലാക്കി.