അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ (മാഞ്ചസ്റ്റർ): ട്രാഫൊർഡ് മലയാളീ അസോസിയേഷൻ ഭാരതത്തിന്റെ 75 -മത് സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി മാഞ്ചസ്റ്ററിൽ ആചരിച്ചു. പരിപാടിയുടെഭാഗമായി ദേശീയപതാക വന്ദനവും മൺമറഞ്ഞുപോയ ഇന്ത്യൻസ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കലും നടത്തുകയുണ്ടായി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫൊർഡിലെ ട്രാഫൊർഡ് ഹാൾ ഹോട്ടലിൽ വച്ച്നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ വലിയൊരു വിഭാഗം മെമ്പർമാരുംപങ്കെടുത്തു. ജൂലൈ 19 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ഭാരതം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ആ സ്വാതന്ത്ര്യം നേടിയ ഇന്ത്യക്കാരായ യുകെയിലെ നിവാസികളായ ഓരോ ഭാരതീയനുമൊപ്പം എല്ലാ മലയാളികളും ഈ മഹത്തായ സുദിനം സമുചിതമായി ആഘോഷിക്കണമെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് …
ഫാ. ടോമി അടാട്ട്: മാർത്തോമ്മാ ശ്ലീഹായിൽ നിന്നും വിശ്വാസം നേരിട്ട് സ്വീകരിച്ച് മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിക്കുന്ന നമുക്ക് ഇത് അഭിമാനത്തിന്റെ നിമിഷം .നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം നേടി കേയ്മ്ബ്രിഡ്ജ് റീജിയൻ . രണ്ടാം സ്ഥാനം പങ്കുവച്ച് മാഞ്ചെസ്റ്റെർ , പ്രെസ്റ്റൺ റീജിയനുകളും മൂന്നാം സ്ഥാനം നേടി ലണ്ടൻ ഗ്ലാസ്‌ഗോ റീജിയനുകളും. ഭാരതത്തിന്റെ …
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി ചരിത പഠന മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് നടത്തപ്പെടും. രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള എട്ടുകുടുംബങ്ങളാണ് ഫൈനൽ മത്സരത്തിലേക്ക് കടന്നിരിക്കുന്നത്. സഭാ സ്നേഹികൾക്കും ചരിത്രപഠനാർത്ഥികൾക്കും വളരെയേറെ ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത് രണ്ടുഘട്ടങ്ങളായി നടത്തിയ മത്സരങ്ങളിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ …
അലക്സ് വർഗീസ്: ജൂലൈ 3ന് മാഞ്ചസ്റ്ററിൽ മലയാളി സമൂഹത്തെയാകെ വേദനയിലും കണ്ണീരിലുമാഴ്ത്തി സ്വർഗ്ഗീയ നാഥൻ്റെ സന്നിധിയിലേക്ക് യാത്രയായ സുമിത് സെബാസ്റ്റ്യന് (45) യു കെ മലയാളികൾ ചൊവ്വാഴ്ച അന്ത്യാഞ്ജലിയേകും. മാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാൾ ദിവസം എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് പ്രിയപ്പെട്ട സുമിത് സെബാസ്റ്റ്യൻ്റെ മരണവാർത്ത കേട്ടറിഞ്ഞാണ്. ജോലിക്കിടയിൽ കുഴഞ്ഞ് വീണാണ് സുമിത് …
ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): മാനം തെളിഞ്ഞു നിന്നു, മഴമേഘങ്ങൾ കണ്ണടച്ചു. രസം കൊല്ലിയായി മഴയെത്തുമെന്നു തോന്നിപ്പിച്ചെങ്കിലും പ്രകൃതി കനിഞ്ഞു നൽകിയ പത്തു മണിക്കൂറിൽ ഏഴു മാച്ചുകൾ പൂർത്തിയാക്കി മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിച്ച ഓൾ യുകെ ടി 20 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശോജ്വല പരിസമാപ്തി. ജൂൺ 27 ഞായറാഴ്ച മെയ്ഡസ്റ്റണിലെ ഓക്ക് വുഡ് …
Music For All എന്ന സന്ദേശവുമായി ചലച്ചിത്ര പിന്നണി ഗായിക രേണുക അരുൺ നടത്തുന്ന ഓൺലൈൻ Carnatic Music Workshop ജൂൺ 27 ഞായറാഴ്ച്ച യുകെ സമയം രാവിലെ 11:30 ന് (ഇന്ത്യൻ സമയം 4:00 പിഎം). zoom പ്ലാറ്റ്ഫോമിലാണ് ഈ മ്യൂസിക് വർക്ക്ഷോപ് ഒരുക്കിയിരിക്കുന്നത് . പ്രവേശനം തികച്ചും സൗജന്യമാണ് കൊച്ചിൻ കലാഭവൻ ലണ്ടന്റെ …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): നമ്മുടെ പിറന്ന നാട്ടിൽ, ഏറ്റവും പ്രിയങ്കരരായിട്ടുള്ള നമ്മുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും കോവിഡ് മഹാമാരിയുടെ ദുരിതക്കയത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അവരെ സഹായിക്കുകയെന്നത് നമ്മുടെ കടമയാണെന്നത് മറന്ന് മുമ്പോട്ട് പോകുവാൻ സാധിക്കുകയില്ല. കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാവുകയും അത് കുഞ്ഞുകുട്ടികൾ മുതൽ എല്ലാവരെയും ബാധിക്കാനിടയുണ്ടെന്ന് വിദഗ്ദരുടെ മുന്നറിയിപ്പും …
കൊച്ചിൻ കലാഭവൻ ലണ്ടൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും സ്ത്രീകൾക്കായുള്ള ഫിറ്റ്നസ് ഫൌണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു. ഓൺലൈൻ കോഴ്സുകൾ ആണ് ഇപ്പോൾ ആരംഭിക്കുന്നത്. ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത് യുകെയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറും നർത്തകനും ഒട്ടനവധി സ്റ്റേജ് ഷോകൾക്ക് നൃത്ത സംവിധാനം നിർവഹിച്ചിട്ടുള്ളതുമായ കലാഭവൻ നൈസ് ആണ്. ഇന്ത്യൻ ക്ലാസിക്കൽ …
സുജു ജോസഫ് (പിആർഒ, സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച സീന മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായുള്ള ടി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എട്ടോളം ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ കേരളാ ക്രിക്കറ്റ് ക്ലെബ് പോർട്സ്‌മൗത്തും ഗ്ലോസ്റ്റർ റോയൽ ക്രിക്കറ്റ് ക്ലെബ്ബൂമായിരുന്നു ഫൈനലിലെത്തിയത്. പന്ത്രണ്ട് ഓവറുകൾ വീതമുള്ള മത്സരത്തിൽ ആദ്യം …