ഗില്‍ഡ്‌ഫോര്‍ഡ് മലയാളികളുടെ ഓണാഘോഷം വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയോടും കൂടി അതിഗംഭീരമായി സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളില്‍ വച്ച് ആഘോഷിച്ചു. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിപാടിയില്‍ ജോസ് തോമസ് സ്വാഗതവും ഓണസന്ദേശവും നല്‍കി. അതിനുശേഷം നടന്ന ഓണാഘോഷ മല്‍സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു. ഓണസദ്യയ്ക്ക് ശേഷം താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ വരവേറ്റപ്പോള്‍ …
ഇന്നു ആരംഭിക്കുന്ന പ്രിസ്റ്റണ്‍ വോളി ബോള്‍ ലീഗില്‍ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷ് ടീമുകളോട് മാറ്റുരക്കാന്‍ ഒരു മലയാളി ടീമും. വിജയം മാത്രം മുന്നില്‍ കണ്ടാണ് എഐവിസി (ആള്‍ ഇന്‍ഡ്യ വോളിബോള്‍ ക്ലബ്ബ്) ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. കേരളത്തിലെ പല വോളി ബോള്‍ ക്ലബുകള്‍ക്കും വേണ്ടി തീ പാറുന്ന സ്മാഷുകള്‍ പായിച്ചു കിരീടം നേടികൊടുത്തിട്ടുള്ള, ഇന്നു യു …
യു കെ മലയാളി സമൂഹത്തിലേക്കു മാജിക്കിന്റെ മാസ്മര വിദ്യകളു മായി എത്തുന്ന മജീഷ്യന്‍ സാമ്രാജിന്റെ ആദ്യ സ്‌റ്റേജ് ഷോ വോക്കിങ്ങില്‍ നടക്കുന്നു . വോക്കിംഗ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ ഒക്ടോബര്‍ 19 ന് വൈകുന്നേരം 6.30 നു വോക്കിങ്ങിലെ എച്ച് ജി വെല്‍സ് ഹാളില്‍ നടക്കുന്ന മൂന്നു മണിക്കൂര്‍ നീളുന്ന മാജിക് ഷോയുടെ ടിക്കറ്റ് ബുക്കിംഗ് …
ജിജി സ്റ്റീഫന്‍ യുക്മയിലെ മഹാരഥന്‍മാരുടെ നാടാണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍. യുക്മ യുടെ ആദ്യ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയുമായ ബാലസജീവ് കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, നാഷണല്‍ കലാമേളയുടെ ചുമതല വഹിക്കുന്ന നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ എന്നിങ്ങനെ യുക്മക്ക് മികച്ച സംഭാവനകള്‍ നല്‍കിയ നേതൃത്വനിരയുടെ …
ലണ്ടന്‍:സൗഹൃദംപുതുക്കാനും സ്മരണകള്‍ അയവിറക്കാനുമായി ബോംബേ ആശുപത്രിയിലെ പഴയസഹപ്രവര്‍ത്തകര്‍ യുകെയില്‍ ഒത്തുകൂടുന്നു. അടുത്തവര്‍ഷം ഏപ്രിലില്‍ സംഗമം നടക്കും വിധമാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം മുന്‍കാല സഹപ്രവര്‍ത്തര്‍ ഒത്തുകൂടുന്ന അവിസ്മരണീയമുഹൂര്‍ത്തത്തില്‍ ബോംബെ ആശുപത്രിയില്‍ ജോലി ചെയ്തശേഷം ഇപ്പോള്‍ യുകെയുടെ വിവിധഭാഗങ്ങളില്‍ താമസിക്കുന്നവരാണ് പങ്കുചേരുന്നത്.
കേരള സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവാസി മലയാളികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് കയര്‍ ബോര്‍ഡ് ചെയര്‍മാനും എ.ഐ.സി.സി അംഗവുമായ പ്രൊഫ. ജി ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നതിനിടയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെ, ലണ്ടനില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വളരെ വലിയ …
മായാജാലത്തിന്റെ വിസ്മയ കാഴ്ചകളുമായി പ്രശസ്ത മജീഷ്യന്‍ സാമ്രാജും സംഘവും ഒക്ടോബര്‍ 26ന് ലിവര്‍പൂളിലെത്തുന്നു. ഒക്ടോബര്‍ 26 ന് വൈകുന്നേരം 4.30ന് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹാളിലാണ് മജീഷ്യന്‍ സാമ്രാജും സംഘവും മായാജാലക്കാഴ്ചകള്‍ ഒരുക്കുന്നത്. ലവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഷോയില്‍ വൈവിദ്ധ്യങ്ങളായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. ഷോയുടെ ഇംഗ്ലീഷ് പരിഭാഷയും …
യുകെയിലെ കൂനമ്മാവ് സ്വദേശികളുടെ മൂന്നാമത് സംഗമം 29ന് നോര്‍ത്താംപ്ടണില്‍ നടക്കും. സെപ്റ്റംബര്‍ 29ന് രാവിലെ 10ന് ഫാ. ജോണ്‍സണ്‍ എബ്രഹാം മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയോടെ സംഗമം ആരംഭിക്കും. ആഘോഷ പരിപാടികളില്‍ കുട്ടികള്‍ക്കുളള വിവിധയിനം മത്സരങ്ങളും നാടന്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പുതുമയാര്‍ന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ തന്റെ സേവനത്തിന്റെ അവസാന …
ഇതിനെയല്ലേ ചാരിറ്റി എന്ന് പറയേണ്ടത്. അവര്‍ 11 പേര്‍, ഇതവരുടെ പതിനൊന്നാം സംരംഭം.വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് സഹായം കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കിലെ വിളക്കുടി യിലുള്ള സ്‌നേഹതീരം എന്ന ആതുരാലയത്തിനു ബഹുമാനപെട്ട മന്ത്രി ഗണേഷ് കുമാര്‍ കൈമാറി . ഒരു ലക്ഷം രൂപയാണ് മന്ത്രി സിസ്റ്റര്‍ റോസിലിന് കൈമാറിയത് . ഇത്രയും വലിയ …
വൈവിധ്യമാര്‍ന്ന പരിപാടികളുമായി വാല്‍ത്തംഫോറസ്റ്റ് മലയാളി അസ്സോസിയേഷന്‍ ഓണം ആഘോഷിച്ചു. അസ്സോസിയേഷനിലെ മുതിര്‍ന്ന അംഗം സാറ കുരുവിള രാവിലെ പത്തു മണിയോടെ നിലവിളക്ക് തെളിയിച്ച് ഓണാഘോഷം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിനോ ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ മനോഹരമായ പൂക്കളം ഒരുക്കി.തുടര്‍ന്ന നടന്ന ഓണക്കളികളില്‍ മുഴുവന്‍ അംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. പിന്നീട് നടന്ന ഓണസദ്യയ്ക്ക് അനില്‍ ചെറിയാന്‍ നേതൃത്വം …