മിഡില്‍സ് ബറോ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മിഡില്‍സ്ബറോ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ സേവനം അനുഷ്ടിച്ചശേഷം മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. പാട്രിക് കോംഗിന് ആഘോഷവേളയില്‍ യാത്രയയപ്പ് നല്‍കി. ഫ. കോംഗ് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ വില്‍സണ്‍, …
ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2012 നവംബര്‍ 10ന് ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്്കൂളില്‍ നടക്കും. ദശാബ്ദി ആഘോഷ നിറവില്‍ നില്‍ക്കുന്ന ലിംകയുടെ ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം ഓള്‍ യുകെ ക്വിസ് കോംമ്പറ്റീഷനാണ്. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് മികച്ച സമ്മാനങ്ങളാണ് …
കേരളത്തിലെ പ്രമുഖ ജില്ലകളില്‍ ഒന്നായ വയനാടിന്റെ വികസന പദ്ധതികളില്‍ പങ്കുചേരുവാനായി ഇംഗ്ലണ്ടില്‍ താമസിക്കുന്ന വയനാട് ജില്ലക്കാരുടെ കൂട്ടായ്മ തീരുമാനിച്ചു. യുകെയിലെ വയനാട് ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ ആണ് വയനാടിന്റെ വിവിധ വികസന പദ്ധതികളില്‍ പങ്കുചേരുവാനായി നടപടികള്‍ സ്വീകരിച്ചിട്ടുളളത്. ഇതിന്റെ ഭാഗമായി വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെയുടെ പിആര്‍ഓ ആയ …
ജിജോ അരയത്ത് മലയാളി അസോസിയേഷന്‍ സട്ടന്‍ (എംഎഎസ്എസ്) ന്റെ ഓണാഘോഷപരിപാടികള്‍ വര്‍ണാഭമായി.സട്ടന്‍ തോമസ് വാള്‍ സെന്ററില്‍ രാവിലെ പത്തുമണിക്ക് രാജന്‍കുട്ടി കൊട്ടാരക്കര പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കൊച്ചുകുട്ടികള്‍ അത്തപ്പൂക്കളമൊരുക്കി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളായിരുന്നു അടുത്തയിനം. ഉച്ചയ്ക്ക് ഒരുമണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. ഓണസദ്യയെത്തുടര്‍ന്ന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി കസേരകളി, വടംവലി, ലേലം തുടങ്ങിയവയും അരങ്ങേറി. വൈകുന്നേരം …
ഇപ്‌സ്‌വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി ഓണം ആഘോഷിച്ചു. ഇപ്‌സ് വിച്ചിലെ കെസ്‌ഗ്രേവ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികളിലും ഓണസദ്യയിലും 375 ഓളം പേര്‍ പങ്കെടുത്തു.
ഫ്രംലി സറേഹീത്തിലെ മലയാളികളുടെ ഓണാഘോഷം നാളെ മൈച്ചെറ്റ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഉച്ചക്ക് 11.30 മുതല്‍ കുട്ടികളുടെ കായിക പരിപാടിയോടെ ഓണാഘോഷത്തിന് തുടക്കമാകും. അതിന് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും വടംവലി, കുട്ടികളുടെ ഡാന്‍സ്, കുട്ടികളുടെ വളളം കളി എന്നിവ ഉണ്ടായിരിക്കും. Venue Mychet Community Centre 140 Mychet Road Mychet Camberley
ജിജി സ്റ്റീഫന്‍ വിസ്മയലോകം തീര്‍ക്കാന്‍ ലോകപ്രശസ്ത മജീഷ്യന്‍ സാമ്രാജും സംഘവും ഒക്ടോബര്‍ 29ന് കേംബ്രിഡ്ജില്‍ എത്തും. കേംബ്രിഡ്ജിലെ ഇംപിങ്ങ്ടണ്‍ വില്ലേജ് കോളജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 മുതല്‍ 9 മണിവരെയാണ് സാമ്രാജും സംഘവും പരിപാടി അവതരിപ്പിക്കുക. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ഷോയില്‍ വളരെ വൈവിധ്യവും കൗതുകകരവുമായ ഇനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കുട്ടികള്‍ക്കും. മുതിര്‍ന്നവര്‍ക്കും മറ്റുഭാഷക്കാര്‍ക്കും ഒരു …
യുകെയിലെ പ്രധാന മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് നാളെ തിരിതെളിയും. ഗ്ലോസ്റ്റര്‍ഷെയറിലെ പോഡ്‌സ്മീഡ് റോഡിലുളള ക്രിപ്റ്റ് സ്‌കൂളിലാണ് ഈ വര്‍ഷത്തെ ദശാബ്ദി ആഘോഷങ്ങളും ഒപ്പം ഓണാഘോഷവും സംഘടിപ്പിച്ചിരിക്കുന്നത്. 2002ല്‍ ഏതാനും അംഗങ്ങളുമായി ആരംഭിച്ച ജിഎംഎ ഇന്ന് ഓകദേശം 175 കുടുംബങ്ങളുളള യുകെയിലെ പ്രബലമായ മലയാളി അസോസിയേഷനുകളില്‍ ഒന്നാണ്. കേരളത്തിലും …
കെപിസിസിയുടെ പ്രവാസി സംഘടനയായി ഓവര്‍സ്സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഒഐസിസി യുകെ)യുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍ 30ന് ലണ്ടനിലെ മലബാര്‍ ജംഗ്ഷന്‍ ഹാളില്‍ വച്ച് ചേരുമെന്ന് നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 30ന് ഉച്ചക്ക് ശേഷം രണ്ട് മണി മുതലാണ് യോഗം. യോഗത്തില്‍ യുകെയിലെ മുഴുവന്‍ …
വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഒന്‍പതാമത് വാര്‍ഷികവും ഓണാഘോഷവും ഈ മാസം 29 ന് നടക്കും. വാറ്റ്‌ഫോര്‍ഡ് ടോള്‍പിറ്റ്‌സ് ലെയിനിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 7 മണിവരെ നടക്കുന്ന പരിപാടിയില്‍ വാറ്റ്‌ഫോര്‍ഡ് മേയര്‍ മുഖ്യാതിഥി ആയിരിക്കും. ആഘോഷത്തോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യ, റെക്‌സ് ബാന്‍ഡ് നയിക്കുന്ന ഗാനമേള, അസ്സോസിയേഷനിലെ …