1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൂസ്റ്റര്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
വൂസ്റ്റര്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
കഴിഞ്ഞുപോയ നല്ല കാലത്തിന്റെ ഓര്‍മ്മകളുമായി വൂസ്റ്റര്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ആഘോഷത്തിന് എത്തിയവരെല്ലാം കലാകായിക മത്സരങ്ങളിലും പങ്കെടുത്തപ്പോള്‍ ഓണാഘോഷം ജനകീയമായി. പ്രസിഡന്റ് സോമി ഗുപ്തയുടേയും സെക്രട്ടറി മോന്‍സി ഏബ്രഹാമിന്റെയും സംഘാടക പാടവത്തിലാണ് ആദ്യമായി വൂ്‌സ്റ്റര്‍ മലയാളികള്‍ ജനകീയ ഓണഘാഷം വിജയമാക്കിയത്. വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരു വനിതയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ കൂടിയാണ് …
സര്‍ഗ്ഗം സ്റ്റീവനെജിന്റെ ഓണാഘോഷത്തിന് ശനിയാഴ്ച സമാപനം
സര്‍ഗ്ഗം സ്റ്റീവനെജിന്റെ ഓണാഘോഷത്തിന് ശനിയാഴ്ച സമാപനം
ഹാര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ മലയാളി അസ്സോസിയേഷനായ സര്‍ഗ്ഗം സ്റ്റീവനേജിന്റെ ഒരു മാസം നീണ്ട ഓണാഘോഷങ്ങള്‍ക്ക് ശനിയാഴ്ച കൊടിയിറങ്ങും. ഒരു മാസമായി നടത്തി വരുന്ന ആന്‍പതോളം കലാകായിക മത്സരങ്ങളില്‍ ചുരുങ്ങിയ ഇനങ്ങളുടെ ഫൈനലുകള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്. ഇവ പൂര്‍ത്തീകരിക്കുന്നതിനും ശനിയാഴ്ച നടക്കാനിരിക്കുന്ന ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ അവസാന മിനുക്കുപണിയിലുമാണ് സര്‍ഗ്ഗം അസ്സോസിയേഷനെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 15ന് രാവിലെ …
ബോള്‍ട്ടണ്‍ ഓണാഘോഷം ഗംഭീരമായി
ബോള്‍ട്ടണ്‍ ഓണാഘോഷം ഗംഭീരമായി
നാടന്‍ പാട്ടും ഓണസദ്യയുമായി ബോള്‍ട്ടണിലെ മലയാളികളും ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കി. യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സോണി ചാക്കോ, യുക്മയുടെ ഓള്‍ യുകെ ട്രഷറര്‍ ദിലീപ് ഫാന്‍വര്‍ത്ത് പള്ളി വികാരി ഫാ. ജോണ്‍ ഡെയില്‍ എന്നിവര്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു. ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോണി കണിവേലിയുടെ നേതൃത്വത്തില്‍ നടന്ന് ഓണാഘോഷത്തില്‍ …
വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി ലൂട്ടന്‍ ഓണാഘോഷം
വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി ലൂട്ടന്‍ ഓണാഘോഷം
വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി ലൂട്ടന്‍ മലയാളി അസോസിയേഷന്‍ ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കി. സെപ്റ്റംബര്‍ ഒന്നിന് ബ്രട്ടീഷ്് ലീജന്‍ ക്ലബ്ബ് ലിഗ്രേവില്‍ നടന്ന ആഘോഷത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. രാവിലെ പത്ത് മണി മുതല്‍ 12.30 വരെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികള്‍ നടന്നു. തുടര്‍ന്ന് ഗംഭീരമായ ഓണസദ്യ. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ നടന്നു. ലൂട്ടന്‍ മലയാളി …
കവന്‍ട്രി ഫാമിലി ക്ലബ്ബിന്റെ അഞ്ചാമത് ഓണാഘോഷം വര്‍ണ്ണാഭമായി
കവന്‍ട്രി ഫാമിലി ക്ലബ്ബിന്റെ അഞ്ചാമത് ഓണാഘോഷം വര്‍ണ്ണാഭമായി
കവന്‍ട്രി ഫാമിലി ക്ലബ്ബിന്റെ അഞ്ചാമത് ഓണാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ആഘോഷം യുക്മയുടെ വൈസ് പ്രസിഡന്റ് ബീന സെന്‍സ് ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ആഘോഷത്തില്‍ ക്ലബ്ബ് പ്രസിഡന്‍ര് ജോസഫ് ലൂകോ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം കോഡിനേറ്റര്‍ ബിനോയ് മൈക്കിള്‍ സ്വാഗതം ആശംസിച്ചു. കവന്‍ട്രി ഫാമിലി ക്ലബ്ബിന്റെ പ്രവര്‍ത്തനം അനുകരണീയമായ മാര്‍ഗ്ഗമാണന്ന് …
സാമ്രാജിന്റെ മാജിക് ഷോ നവംബര്‍ 2ന് നോര്‍ത്താംപ്ടണില്‍
സാമ്രാജിന്റെ മാജിക് ഷോ നവംബര്‍ 2ന് നോര്‍ത്താംപ്ടണില്‍
പ്രശസ്ത മജീഷ്യന്‍ സാമ്രാജിന്റെ മാജിക് ഷോ നവംബര്‍ രണ്ടിന് നോര്‍ത്താംപ്ടണിലെ സ്പിന്നി തീയേറ്ററില്‍ നടക്കും. വിദേശത്തും സ്വദേശത്തുമായി അവതരിപ്പിച്ച് വിജയിച്ച പന്ത്രണ്ട് സ്‌പെഷ്യല്‍ ഇനങ്ങളും മറ്റ് മാജിക്കുകളും കൂട്ടിച്ചേര്‍ത്താണ് മജീഷ്യന്‍ സാമ്രാജ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഈ മാജിക് ഷോ സംവിധാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലായിരിക്കും അവതരണം. മിറ്‌സ്‌കോപ്പിക്ക് ലൈറ്റ് എഫക്ടും ഡ്രാമാസ്‌കോപിക് സ്റ്റേജ് സെറ്റിംഗുമായി …
വാട്ടര്‍ഫോര്‍ഡ് മലയാളി സമാജം ഓണാഘോഷം 15ന്
വാട്ടര്‍ഫോര്‍ഡ് മലയാളി സമാജം ഓണാഘോഷം 15ന്
വാട്ടര്‍ഫോര്‍ഡ് മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഊഞ്ഞാല്‍’ സെപ്റ്റംബര്‍ 15ന് നടക്കും. ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ പത്ത് മണി മുതലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ക്ക് പുറമേ ലണ്ടന്‍ പ്രാലേ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു. …
ആഗോള നീണ്ടുര്‍ സമ്മേളനം 15,16 തീയതികളില്‍ ബര്‍മ്മിംഗ്ഹാമില്‍
ആഗോള നീണ്ടുര്‍ സമ്മേളനം 15,16 തീയതികളില്‍ ബര്‍മ്മിംഗ്ഹാമില്‍
ആഗോള നീണ്ടൂര്‍ സമ്മേളനം ഈ മാസം 15,16 തീയതികളില്‍ ബര്‍മ്മിംഗ്ഹാമില്‍ നടക്കും. ലോകത്തിന്റെ ഏതു കോണിലുമുളള നീണ്ടുരുകാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുളള പ്രമുഖരായ നീണ്ടൂരുകാര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ ആതിഥേയരായ യുകെയിലേയും അയല്‍ലന്റിലേയും മുഴുവന്‍ നീണ്ടൂരുകാരും സമ്മേളനത്തില്‍ സംഗമിക്കും. ആഗോള സമ്മേളനത്തില്‍ …
മലയാളത്തനിമയുമായി പ്രസ്റ്റണ്‍ ഗില്‍ഡില്‍ ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണ്‍
മലയാളത്തനിമയുമായി പ്രസ്റ്റണ്‍ ഗില്‍ഡില്‍ ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണ്‍
20 കൊല്ലത്തി ലൊരിക്കല്‍ മാത്രം സംഘടിപ്പിക്കുന്ന പ്രസ്റ്റണിലെ പ്രസ്റ്റണ്‍ ഗില്‍ഡ് ഉത്സവം ഇത്തവണ മലയാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാ ത്രയിലാണ് പ്രസ്റ്റണിലെ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണ്‍ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പങ്കെടുത്തത്. പരമ്പരാഗത വേഷമണിഞ്ഞ ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം കാണികളെ ആവേശം കൊളളിക്കാന്‍ മാവേലിയും ഉണ്ടായിരുന്നു. …
യുകെയിലേക്കുള്ള യാത്രക്കിടെ ഷേര്‍ലിയുടെ പ്രാര്‍ത്ഥന ദൈവംകേട്ടു: മാത്യുവിനും ദീപ്തിയ്ക്കും രണ്ടാംജന്മം
യുകെയിലേക്കുള്ള യാത്രക്കിടെ ഷേര്‍ലിയുടെ പ്രാര്‍ത്ഥന ദൈവംകേട്ടു: മാത്യുവിനും ദീപ്തിയ്ക്കും രണ്ടാംജന്മം
യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന ഭാര്യയെ യാത്രയാക്കിയശേഷം വീട്ടിലേക്ക് തിരിച്ച ഗൃഹനാഥനും മകളും സഞ്ചരിച്ചിരുന്ന കാര്‍ 35 അടിയോളം താഴ്ചയുള്ള കരിങ്കല്‍കുളത്തിലേക്കു മറിഞ്ഞുവെങ്കിലും ഇരുവരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.സാരമായി പരിക്കേറ്റ ഇരുവരും കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.