1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദശവത്സര നിറവിലേക്ക്, തിരുവോണം 2012 സെപ്തംബര്‍ 15ന്
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദശവത്സര നിറവിലേക്ക്, തിരുവോണം 2012 സെപ്തംബര്‍ 15ന്
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറര്‍ അസോസിയേഷന്‍ പത്താം വാര്‍ഷികത്തിനായി ഒരുങ്ങുന്നു
നാലാം യൂറോപ്യന്‍ ക്‌നാനായ സംഗമം 15ന്, കലാപരിപാടികളുടെ പരിശീലനം പൂര്‍ത്തിയായി
നാലാം യൂറോപ്യന്‍ ക്‌നാനായ സംഗമം 15ന്, കലാപരിപാടികളുടെ പരിശീലനം പൂര്‍ത്തിയായി
ഷിനു പുന്നൂസ് ബര്‍മിംഗ്ഹാം: കൊവന്‍ട്രിയിലെ സിവിക്ഹാളില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന മോര്‍ക്ലിമ്മീസ് നഗറില്‍ സെപ്തംബര്‍ 15 ശനിയാഴ്ച നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ പരിശീലനം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കൊവന്‍ട്രിയിലെ ബാലാജി ടെംപിള്‍ ട്രസ്റ്റിലെ ലെക്ച്ചറര്‍ ആയ സബ്‌ന സത്യന്‍ ആണ് പരിശീലനം നല്‍കിയത്. ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ഇടവകയിലെ ആബാലവൃദ്ധം …
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷം അവിസ്മരണീയമായി
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷം അവിസ്മരണീയമായി
മാര്‍ട്ടിന്‍ തെനംകാലാ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ഡോര്‍സെറ്റ്: ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പൊന്നോണാഘോഷം താളമേള കൊഴുപ്പിനാലും ദൃശ്യവിസ്മയത്താലും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി. സെപ്തംബര്‍ എട്ട് ശനിയാഴ്ച രാവിലെ 9.30 അനിത ഗിരീഷ് കൈപ്പള്ളിയുടെ നേതൃത്വത്തില്‍ അത്തപ്പൂക്കളം ഒരുക്കി. തുടര്‍ന്ന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷാജി തോമസിന്റെ നേതൃത്വത്തില്‍ മാവേലിത്തമ്പുരാനെ താളമേളത്തിന്റെയും പുലിയും …
യുക്മ റീജിയണല്‍ കലാമേള ഒക്ടോബര്‍ ആറ് മുതല്‍
യുക്മ റീജിയണല്‍ കലാമേള ഒക്ടോബര്‍ ആറ് മുതല്‍
യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ കലാമേളയ്ക്ക് ഒകടോബര്‍ ആറ് മുതല്‍ തുടക്കമാകും. ഈ വര്‍ഷത്തെ കലാമേളയ്ക്ക് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ആഥിത്യം വഹിക്കും.
രണ്ടാമത് മൂഴൂര്‍ സംഗമം ശനിയാഴ്ച
രണ്ടാമത് മൂഴൂര്‍ സംഗമം ശനിയാഴ്ച
രണ്ടാമത് മൂഴൂര്‍ സംഗമം ഈ മാസം പതിനഞ്ചിന് ബ്രിസ്റ്റോളില്‍ നടക്കും. സംഗമം പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വെറ്റ് ഹാളിലെ സെന്റ് വിന്‍സെന്റ് ഡീപോള്‍ ചര്‍ച്ചിലാണ് സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന …
ഹോര്‍ഷം റിഥം മലയാളി അസോസിയേഷന്റെ ഓണാഘോഷം 22 ന്
ഹോര്‍ഷം റിഥം മലയാളി അസോസിയേഷന്റെ ഓണാഘോഷം 22 ന്
ഹോര്‍ഷം റിഫം മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 22 ന് നടക്കും. സെന്റ് ജോണ്‍ ചര്‍ച്ച് ഹാളില്‍ വൈകുന്നേരം അഞ്ച് മണി മുതലാണ് ആഘോഷം. അസ്സോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങള്‍ ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
ഹാരോഗേറ്റ് മലയാളികളുടെ ഓണാഘോഷം മേയര്‍ ഉത്ഘാടനം ചെയ്തു
ഹാരോഗേറ്റ് മലയാളികളുടെ ഓണാഘോഷം മേയര്‍ ഉത്ഘാടനം ചെയ്തു
ഹാരോഗേറ്റ് മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഹാരോഗേറ്റ് മേയര്‍ റോബര്‍ട്ട് വിണ്ടാസ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. സെക്രട്ടി പ്രവീണ്‍ ചെങ്ങലത്ത്, പ്രസിഡന്റ് ബിനോയ് അലക്‌സ്, ഫാ. ജിം ലീവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന അസ്സോസിയേഷനിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
“നമ്മുടെ മലയാളം” യൂറോപ്പിലേക്ക് : പ്രകാശനം ലണ്ടനില്‍ നടന്നു
“നമ്മുടെ മലയാളം” യൂറോപ്പിലേക്ക് : പ്രകാശനം ലണ്ടനില്‍ നടന്നു
മലയാള ഭാഷയ്ക്ക് ഇനിയും എഴുത്തച്ഛനേയും വള്ളത്തോളിനേയും പോലുള്ള പ്രതിഭാധനന്മാരായ..
മാഞ്ചസ്റ്റര്‍ കെസിഎ ഓണം ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കെസിഎ ഓണം ആഘോഷിച്ചു
വൈവിദ്ധ്യമാര്‍ന്ന പരിപാടികളുമായി മാഞ്ചസ്റ്റര്‍ കെസിഎ ഓണം ആഘോഷിച്ചു. മാഞ്ചസ്റ്റര്‍ സെയില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാവിലെ പത്തു മണിയോടെ നടന്ന വടംവലി മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. പ്രസിഡന്റ് ബിജു കുളത്തിങ്കല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ദിലീപ് മാത്യൂ, ഗ്ലോബല്‍ പ്രവാസി കൗണ്‍സില്‍ ചെയര്‍മാന്‍ സാബൂ കുര്യന്‍ മന്നാകുളം, വൈസ് പ്രസിഡന്റ് ലൂസി സോയി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന …
കലഹാംപ്ഷയര്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി
കലഹാംപ്ഷയര്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി
ജോര്‍ജ് എടത്വ സൗത്താംപ്ടണ്‍: കല ഹാംപ്ഷയര്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി. ഹെട്ജ് എന്റ് വില്ലേജ് ഹാളില്‍ ശനിയാഴ്ച വൈകിട്ട് കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്‍ബ്ബറാ വിജയകുമാറും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി കലയുടെ ഓണസന്ധ്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലയുടെ അംഗങ്ങളും നിസരി ഓര്‍ക്കസ്ട്ര ബോണ്‍മൗത്തും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കലാസന്ധ്യയ്ക്ക് മിഴിവേകി. കലയുടെ …