പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജഗ്വാറിലെ മലയാളി ജീവനക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഇന്ന കവന്‍ട്രിയില്‍ നടക്കും. ആഘോഷ ങ്ങളുടെ ഭാഗമായി മധുരം മലയാളം എന്ന പരിപാടിയും നടക്കും. മലയാളത്തെ സ്‌നേഹിക്കുന്ന ഒരു പിന്‍തലമുറയെ വളര്‍ത്തി യെടുക്കാന്‍ ശ്രമിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകനായ ബ്ലെസെന്റ് ജോര്‍ജ്ജ് പറഞ്ഞു. സാധാരണ ഓണാഘോഷങ്ങളില്‍ നിന്ന് വത്യസ്ഥമായ ആഘോഷ പരിപാടികളാണ് ജാഗ്വാറിലെ …
യൂറോപ്പിലെ പ്രശസ്തമായ ശാസ്ത്രീയ നൃത്ത കലാകേന്ദ്രങ്ങളിലൊന്നായ നാട്യ പ്രിയയുടെ ഈ വര്‍ഷത്തെ കലാ സന്ധ്യ സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച നടക്കും.
മാഞ്ചസ്റ്ററില്‍ ഈ മാസം 15 നടക്കുന്ന ഇടുക്കി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ഉദ്ഘാടനവും നാട്ടില്‍ നിന്ന് വന്നിട്ടുള്ള മാതാപിതാക്കള്‍ക്ക് സ്വീകരണവും നല്‍കും. തുടര്‍ന്ന് വിവിധ കലാപരിപാടികളോടു കൂടി സംഗമത്തിന് തുടക്കം കുറിക്കും. കുട്ടികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ്, സംഗീതം എന്നിവയ്ക്ക് പുറമെ സുന്ദരിയ്ക്ക് പൊട്ട് തൊടീല്‍, …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് ധനസഹായം നല്‍കുന്നത് കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കില്‍ വിളക്കുടി എന്ന സ്ഥലത്തുള്ള സ്നേഹതീരം എന്ന അനാഥമന്ദിരത്തിനാണ്. ആരോരുമില്ലാത്ത വിധവകളും, മക്കളാലും, ഭര്‍ത്താക്കന്മാരാലും ഉപേക്ഷിക്കപ്പെട്ടവരും, മാനസിക രോഗികളായവരും ഉള്‍പ്പെടെ 135 അമ്മമാരെ ശുശ്രുക്ഷിച്ചു പരിപാലിക്കുന്ന സ്ഥാപനമാണ് സ്നേഹതീരം . സിസ്റ്റര്‍ റോസ്‌ലിന്‍ ആണ് സ്നേഹതീരം എന്ന അനാഥമന്ദിരം നടത്തുന്നത്. പേരുപോലെത്തന്നെ …
സ്റോക്ക്: കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍, സ്റോക്ക് ഓണ്‍ ട്രെന്റ്ന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 8ന് ശനിയാഴ്ച ട്രെന്റ്വെയ്ലിലുള്ള സെന്റ് തെരെസാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. വ്യത്യസ്തവും ആകര്‍ഷകവുമായ പരിപാടികളിലൂടെ ഗംഭീരമായ ഓണാഘോഷത്തിനാണ് കെ.സി.എ സ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാവുന്നത്. ശനിയാഴ്ച രാവിലെ 9 മണിക്ക് കുട്ടികളുടെ പ്രസംഗ മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമിടും. തുടര്‍ന്ന് 10.30 തിന് ഓണം …
ബോബന്‍ സെബാസ്റ്റിയന്‍ രൂപീകൃതമായശേഷമുള്ള ആദ്യത്തെ ഓണാഘോഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികമായി ആളുകള്‍ പങ്കെടുത്തത് വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. ആവേശകരമായ വടം വലിക്കും മറ്റു കായിക മത്സരങ്ങള്‍ക്കും ശേഷം തിരുവാതിരയോടെ ആരംഭിച്ച കലാവിരുന്നിനോപ്പം വിഭവസമൃദ്ധമായ ഓണസദ്യയും കൂടിച്ചേര്‍ന്നപ്പോള്‍ ഓണാഘോഷത്തിന്റെ സമ്പൂര്‍ണ്ണതയില്‍ എത്തിയ പ്രതീതി ഉണര്‍ത്തി എല്ലാവരിലും. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശിഷ്ടാതിഥികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. …
മാഞ്ചെസ്റ്റര്‍ മലയാളീ അസോസിയെഷന്റെ ഓണാഘോഷം ശനിയാഴ്ച രാവിലെ 10 മുതല്‍ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 10 നു അത്തപൂക്കളം ഇടുന്നതോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഓണക്കളികള്‍. ഉച്ചയ്ക്ക് 12 മുതല്‍ ഓണസദ്യ. 2 മണിയോടെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും കലാപരിപാടികളുടെ …
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സന്ദര്‍ലാന്റിന്റെ ഓണാഘോഷം ഞായറാഴ്ച്ച നടക്കും. ഡെപ്ത്‌ഫോര്‍ഡ് ആന്‍ഡ് മില്‍ഫീല്‍ഡ് കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ ഗൃഹതുരുത്വമുണര്‍ത്തുന്ന ഓണവിഭവങ്ങള്‍ അടങ്ങിയ സദ്യയും, കേരളത്തനിമയുള്ള സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 11ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരം 4.00 ന് അവസാനിക്കും. ആഘോഷത്തില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ …
ഗൃഹതുരുത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി ഈ വര്‍ഷവും ഓണം ആഘോഷിക്കാന്‍ സന്ദര്‍ലാന്റിലെ ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒരുങ്ങുന്നു. രാവിലെ പൂക്കളമൊരുക്കി കൊണ്ട് തുടങ്ങുന്ന പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അംഗങ്ങളുടെ കേരള തനിമയുള്ള കലാപരിപ്പാടികളും ഓണസദ്യയും ഉണ്ടാകും. നാടിന്റെ നാടന്‍ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി മനസ്സില്‍ കൊണ്ടുവരാനും താലോലിക്കാനും പ്രവാസികള്‍ക്ക് കിട്ടുന്ന അപൂര്‍വ്വ അവസരത്തെ ഫലപ്രഥമായി ഉപയോഗിക്കാന്‍ എല്ലാ അംഗങ്ങളും …
ലാന്‍ഡഡ്‌നോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ശനിയാഴ്ച നടക്കും.
ലാന്‍ഡഡ്‌നോയിലെ മോസ്റ്റിന്‍ ബ്രോഡ്‌വേയിലുളള സെന്റ് പോള്‍സ് ചര്‍ച്ച് ഹാളിലാണ് ആഘോഷപരിപാടികള്‍ നടക്കുക.