1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗത്താംപ്ടണിൽ നിര്യാതനായ സെബി ദേവസിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ
സൗത്താംപ്ടണിൽ നിര്യാതനായ സെബി ദേവസിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ സൗത്താംപ്ടണിലെ സെബി ദേവസിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. സെബിയുടെ അപ്രതീക്ഷിത വേർപാടിൽ വേദനിക്കുന്ന ജീവിതപങ്കാളി ഷീനയുടെയും മകൻ ഡയന്റെയും ദുഃഖത്തിൽ രൂപത കുടുംബം ഒന്നാകെ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തൻ്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. …
കോവിഡ് കാലത്ത് “വീ ഷാൽ ഓവർകം” ഫേസ്ബുക് ലൈവ് ക്യാമ്പയിനുമായി കലാഭവൻ ലണ്ടൻ
കോവിഡ് കാലത്ത് “വീ ഷാൽ ഓവർകം” ഫേസ്ബുക്  ലൈവ്  ക്യാമ്പയിനുമായി കലാഭവൻ ലണ്ടൻ
ജയ്സൺ ജോർജ്ജ്: കോവിഡ് എന്ന ആഗോള ദുരന്തത്തെ നേരിടാൻ ലോക ജനത മുഴുവൻ ലോക്ക് ഡൌൺ ആയി സ്വന്തം വീടുകളിൽ അടച്ചു പൂട്ടി കഴിയുന്ന ഈ വിഷമ സന്ധിയിൽ മനുഷ്യ മനസ്സുകൾക്ക് സ്വാന്തനമേകാൻ കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഫേസ്ബുക് ലൈവ് ഇന്ററാക്ടിവ് പ്രോഗ്രാമാണ് “വീ ഷാൽ ഓവർ കം” വീടുകളിൽ നിങ്ങൾ തനിച്ചല്ല ഞങ്ങളുണ്ട് …
കോവിഡ് ഹീറോസിന് അഭിനന്ദന വർഷവുമായി ദക്ഷിണ യുകെയുടെ നൃത്താഞ്ജലി
കോവിഡ് ഹീറോസിന് അഭിനന്ദന വർഷവുമായി ദക്ഷിണ യുകെയുടെ നൃത്താഞ്ജലി
ബിനു ജോർജ്ജ്: അപ്രതീക്ഷിതമായി എത്തി ലോകജനതയെ ആശങ്കയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ട കോവിഡ് -19 വൈറസിനോടുള്ള പോരാട്ടത്തിൽ സ്വന്തം സുരക്ഷയും ആരോഗ്യവും മറന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ ആദരിച്ച് നൃത്തം അവതരിപ്പിച്ച് ദക്ഷിണ യുകെ. പ്രശസ്ത കൊറിയോഗ്രാഫർ ശ്രീമതി ചിത്രാലക്ഷ്മിയാണ് ‘നന്ദി നിങ്ങൾക്ക് നന്ദി, നന്ദി ഒരായിരം നന്ദി..’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത്. യുകെയിൽ നിന്നുള്ള …
കോവിഡ് മഹാമാരിക്കിടയിൽ ജ്വാല ഇ-മാഗസിൻ ഏപ്രിൽ ലക്കമെത്തി
കോവിഡ് മഹാമാരിക്കിടയിൽ ജ്വാല ഇ-മാഗസിൻ ഏപ്രിൽ ലക്കമെത്തി
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിൻെറ ഏപ്രിൽ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണിൽ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തിൽ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്. മുൻ ലക്കങ്ങളിലേതുപോലെ പോലെ …
“സ്നേഹദീപമേ,” ലോകസൗഖ്യത്തിനും ആരോഗ്യ പ്രവർത്തകർക്കുമായി യുകെയുടെ പ്രിയഗായകർ
“സ്നേഹദീപമേ,”  ലോകസൗഖ്യത്തിനും ആരോഗ്യ പ്രവർത്തകർക്കുമായി യുകെയുടെ പ്രിയഗായകർ
ഒരു സൂക്ഷ്മജീവിയുടെ നിയന്ത്രണത്തിൽ ലോകം മുഴുവനും ഒറ്റപ്പെട്ടുകഴിയുമ്പോൾ ലോകജനതയുടെ സൗഖ്യത്തിനായി പ്രാർത്ഥനാപൂർവ്വം യുകെയിലെ ഗായകർ. യുകെയിലെ ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് എൻഎച്എസിൽ ജോലി ചെയ്യുന്ന എല്ലാവർക്കുമായി സമർപ്പിച്ചിരിക്കുന്ന ഈ ഗാനം യുകെ മലയാളികളുടെ പ്രിയഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ‘താങ്ക്യൂ എൻഎച്എസ്’ എന്ന പേരിൽ ഗർഷോം ടിവി യാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം കെ. എസ്. ചിത്രയും …
കോവിഡ് -19: നൂറിലധികം അംഗ അസോസിയേഷനുകളില്‍ യുക്മ വോളണ്ടിയര്‍ ടീമുകള്‍
കോവിഡ് -19: നൂറിലധികം അംഗ അസോസിയേഷനുകളില്‍ യുക്മ വോളണ്ടിയര്‍ ടീമുകള്‍
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി യുക്മയുടെ കീഴിലുള്ള യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നൂറിലധികം അംഗ അസോസിയേഷനുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വോളണ്ടിയര്‍ …
ലണ്ടനിൽ അന്തരിച്ച ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ
ലണ്ടനിൽ അന്തരിച്ച  ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ
ഫാ. ടോമി എടാട്ട് (ലണ്ടൻ): മലബാർ കുടിയേറ്റ ജനതയുടെ ആതുരശുശ്രൂഷ രംഗത്ത് അനർഘമായ സംഭാവനകൾ നൽകി തൻ്റെ ജീവിതകാലത്തെ അനുഗ്രഹമാക്കി കടന്നു പോയ ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. മലബാർ കുടിയേറ്റ കാലത്തെ സാധാരണ ജനത്തിന്റെ കൈത്താങ്ങായിരുന്നു ഡോ. തങ്കം പാനോസ് എന്നും അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഒരു …
വെയിൽസിൽ വിശുദ്ധ മദർ തെരേസയുടെ സന്യാസസമൂഹാംഗം സിസ്റ്റർ സിയെന്ന നിര്യാതയായി
വെയിൽസിൽ വിശുദ്ധ മദർ തെരേസയുടെ സന്യാസസമൂഹാംഗം സിസ്റ്റർ സിയെന്ന നിര്യാതയായി
ഫാ. ടോമി എടാട്ട് (സ്വാൻസി): സ്വാൻസിയിലെ സ്ട്രാന്റിൽ വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹാംഗമായ സിസ്റ്റർ സിയെന്ന(74) എംസി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പനിയും ശരീരാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് സിസ്റ്ററിനെ കഴിഞ്ഞ ആഴ്ച സ്വാൻസിയിലുള്ള മൊറിസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പനി കലശലായതിനെത്തുടർന്ന് ആരോഗ്യനില വഷളാവുകയും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. 2016 വരെ വെസ്റ്റ് …
യുക്മ സംഘടിപ്പിച്ച പിപി‌ഇ ലഭ്യതാ സർവേക്ക് മികച്ച പ്രതികരണം
യുക്മ സംഘടിപ്പിച്ച പിപി‌ഇ ലഭ്യതാ സർവേക്ക് മികച്ച  പ്രതികരണം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) കൊറോണ വൈറസ് പടർന്ന്‌ കൊണ്ടിരിക്കുന്ന ഭീതിതമായ സാഹചര്യത്തിൽ, രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന മുൻ നിര മെഡിക്കൽ ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാണോ എന്നറിയുന്നതിലേക്ക്, രാജ്യവ്യാപകമായി യുക്മ സംഘടിപ്പിച്ച സർവ്വേക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സർവ്വേയിൽ പ്രതികരിച്ച 90 % …
“കോവിഡ് – 19” PPE ലഭ്യത വിലയിരുത്തികൊണ്ടുള്ള യുക്മ സർവേ
“കോവിഡ് – 19” PPE ലഭ്യത വിലയിരുത്തികൊണ്ടുള്ള യുക്മ സർവേ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊറോണ വൈറസ് ലോക വ്യാപകമായി ദുരന്തങ്ങൾ വിതച്ചുകൊണ്ട് മുന്നേറുമ്പോൾ, രാജ്യ വ്യാപകമായി ബ്രിട്ടൺ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. സർക്കാരിന്റെ പല നടപടികളും “വൈകി വരുന്ന വിവേകം” എന്ന് പരക്കെ വിമർശിക്കപ്പെടുന്നുണ്ട്. ശരാശരി പകുതിയിലധികം പ്രായപൂർത്തിയായ ആളുകളും ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ബ്രിട്ടനിലെ …