അലക്‌സ് വര്‍ഗീസ് (ലിവര്‍പൂള്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയ്ക്ക് ലിവര്‍പൂളില്‍ കൊടിയിറങ്ങി. ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആതിഥേയത്വം വഹിച്ച കലാമേളയില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വിജയകിരീടം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ (103) എട്ട് പോയിന്റ് വിത്യാസത്തിലാണ് എം. എം. …
സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെകെസിഎയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സ് മത്സരവും ഉള്‍പ്പെടുത്തി. തുടക്കം എന്ന നിലയില്‍ യൂണിറ്റ് അടിസ്ഥാനത്തിലല്ല വനിതാ ഡബിള്‍സ് മത്സരം. യൂണിറ്റ് അതിരുകള്‍ ഇല്ലാതെ നടത്തപ്പെടുന്ന മത്സരത്തിന് വിവിധ യൂണിറ്റുകളില്‍ രണ്ട് വനിതകള്‍ ചേര്‍ന്ന് ഒരു ടീമായി മത്സരിക്കാവുന്നതാണ്. പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ജൂനിയേഴ്‌സ് എന്നിങ്ങനെ യൂണിറ്റ് അടിസ്ഥാനത്തിലാകും മത്സരം. …
ബാല സജീവ് കുമാര്‍: യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുക്മ അംഗത്വം നേടിയതിനു ശേഷം ആദ്യമായി കലാമേളയില്‍ പങ്കെടുക്കുന്ന എച്ച്.എം.എ ഹേവാര്‍ഡ്‌സ് ഹീത്ത് (79 പോയിന്റ്) റീജിയണല്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ 6 വര്‍ഷമായി റീജിയണല്‍ ചാമ്പ്യന്മാരായി നിറഞ്ഞു നിന്നിരുന്ന ഡി.കെ.സി ഡോര്‍സെറ്റ് (68 പോയിന്റ്) രണ്ടാം …
അങ്കമാലി: വോകിംഗ് കാരുണ്യയുടെ അറുപത്തോന്നാമത് സഹായമായ അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ചു രൂപ ദേവസിക്ക് കൈമാറി . വോകിംഗ് കാരുണ്യയ്ക്ക് വേണ്ടി അമാലപുരം പള്ളി വികാരി ഫാദര്‍ തരിയന്‍ ഞാളിയത്ത് അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ചു രൂപയുടെ ചെക്ക് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ ലിസ്സി ഫ്രാന്‍സിസ്, വര്‍ക്കി , ആനി എന്നിവര്‍ സന്നിഹിതരായിരുന്നു. അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു …
അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗം കമ്മിറ്റിയംഗവുമായ ശ്രീ. കുര്യന്‍ ജോര്‍ജിന്റെ ഭാര്യ ശ്രീമതി. മിനി ജേക്കബിന്റെ പിതാവ് എരുമേലി പരുവനാനിയ്ക്കല്‍ ജേക്കബ്ബ് തോമസ് (ചാക്കോ75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (12/10/2017) രാവിലെ 11 മണിക്ക് എരുമേലി അസംപ്ഷന്‍ ഫൊറോനാ ദേവാലയത്തില്‍. ഭാര്യ പാണപിലാവ് കണ്ടത്തില്‍ …
സഖറിയ പുത്തന്‍കളം: എഡിന്‍ബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10, ഞായറാഴ്ച വര്‍ണ്ണാഭമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കായികാഘോഷങ്ങള്‍ക്ക് തുടക്കമായി. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായികമത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് കൃത്യം ഒരു മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി ഏന്തിയ ബാലികമാരുടെയും മുത്തുക്കുട ഏന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെ എഴുന്നെള്ളി …
സജീഷ് ടോം (യുക്മ പിആര്‍ഒ) : ഒക്ടോബര്‍ 28ന് അരങ്ങേറുന്ന യുക്മ നാഷണല്‍ കലാമേള 2017ന്റെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകളില്‍ എല്ലാവരും ആവേശപൂര്‍വം കാത്തിരിക്കുന്നതാണ് സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള. കഴിഞ്ഞ ശനിയാഴ്ച്ച (ഒക്ടോബര്‍ 7) നാല് റീജിയണുകളില്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒക്ടോബര്‍14ന് യുക്മയുടെ കരുത്തുറ്റ അംഗ അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ്, …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും,കൂട്ടായ്മ്മക്കും, ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടന്‍ റീജണില്‍ നവ നേതൃത്വം ആയി. രൂപതാദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍,ബ്രെന്‍ഡ്‌വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തിയ നൂറില്‍പ്പരം പ്രതിനിധികളുടെ യോഗമാണ് …
ജിജോ എം (ലിവര്‍പൂള്‍): ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ന്യൂകാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍സിറ്റിയും, സംയുകതമായി കഴിഞ്ഞ കാലങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടി പത്തു വര്ഷം പൂര്‍ത്തിയാകുന്നു . ഈ അവസരത്തില്‍ പദ്ധതിയുടെ ഭാഗമായ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്‌ക്കൂളില്‍ വച്ച് യുക്മയും, ലിംകയുംമായി സഹകരിച്ചു പത്താം വാര്‍ഷിക …
ലോറന്‍സ് പെല്ലിശേരി: ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോള്‍ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളും പരിസരവും ഒരു ഉത്സവപ്പറമ്പിന് സമാനമായി. സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു പ്രൗഢഗംഭീര ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍പ്പുവിളികള്‍ നിറഞ്ഞ ഓണപ്പുലരിയല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മങ്കമാര്‍ താലപ്പൊലിയേന്തി ആതിഥ്യമരുളിയപ്പോള്‍ ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള മലയാളിയുടെ സാംസ്‌കാരിക സമന്വയത്തിലേക്കുള്ള വാതായനമായി. …