ജിജോ അരയത്ത്: യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സിനിമാസീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് ക്ലെയര്‍ഹാളില്‍ നടന്ന മെഗാഷോ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികളെ ആനന്ദത്തിലാറാടിപ്പിച്ചു. സംഘാടന മികവ് കൊണ്ടും അവതരണ ശൈലി കൊണ്ടും മികവുറ്റതായിത്തീര്‍ന്ന മെഗാഷോയില്‍ വ്യത്യസ്തയാര്‍ന്ന ശൈലി കൊണ്ട് അവതാരകര്‍ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമായി തീര്‍ന്നു. വൈകുന്നേരം 6 …
സഖറിയ പുത്തന്‍കളം (കെറ്ററിംഗ്): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനോട് അനുബന്ധിച്ചു ‘സഭാ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട ഉപന്യാസ മത്സരത്തില്‍ മെഡ്വേ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ സരിത ജീന്‍സും മൂന്നാം സ്ഥാനം ലിവര്‍പൂള്‍ യൂണിറ്റിലെ എബ്രഹാം …
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ പ്രൗഢഗംഭീരമായ റാലി മത്സരത്തില്‍ എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍, സി കാറ്റഗറിയില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, സി കാറ്റഗറിയില്‍ ബിര്‍മിംഗ്ഹാം എന്നീ യൂണിറ്റുകള്‍ ജേതാക്കളായി. പതിവിന് വിപരീതമായി ഇത്തവണ എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടെയുമാണ് റാലി മത്സരത്തില്‍ പങ്കെടുത്തത്. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് റാലി മത്സരം …
വര്‍ഗീസ് ഡാനിയേല്‍ ( യുക്മ പിആര്‍ഓ): ബിര്‍മിംഗ്ഹാം: ജൂലൈ 8 ശനിയാഴ്ച്ച ബിര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നേഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ യു എന്‍ എ യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അവകാശ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വേതന വര്‍ദ്ധനവിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സമരം നടത്തുന്ന …
യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിന് 22 ടീമുകളും തയ്യാറെടുത്ത് വരുന്നു. യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവയുടെ സഹകരണത്തോട് കൂടിയാണ് ഈ പരിപാടി നടത്തപ്പെടുന്നത്. വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള മഹാമാമാങ്കം നടക്കുന്നത് ജൂലൈ 29ന് വാര്‍വിക്?ഷെയറിലെ റഗ്ബിയില്‍ ഉള്ള ഡ്രേക്കോട്ട് വാട്ടര്‍ എന്ന റിസര്‍വോയറിലാണ്. യൂറോപ്പില്‍ തന്നെ ആദ്യമായി …
രാജു വേളാംകാല: ‘With God Everything is Possible’ എന്ന വിശ്വാസത്തോടെ ‘DOFE GOLD AWARD’ നേടിയ സിയാ തോമസ് എന്ന പൈലറ്റ് വിദ്യാര്‍ത്ഥിനിക്ക് ഇത് ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സ്‌കോട്‌ലാന്‍ഡില്‍ അബര്‍ഡീനില്‍ താമസിക്കുന്ന സിയാ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കാട്ടിയ മികവിന്റെ അടിസ്ഥാനത്തില്‍ സിയാ തോമസിനെ തേടി DOFE പുരസ്‌ക്കാരം എത്തിയപ്പോള്‍ …
ടോം ജോസ് തടിയംപാട്: ചരിത്രം സൃഷ്ട്ടിച്ചു ക്‌നാനായ കണ്‍വെന്‍ഷന്‍; വംശ നിഷ്ട്ഠയില്‍ അധിഷ്ട്ഠിതമായ സഭാ സംവിധാനതിനു വേണ്ടി എന്തു വിലകൊടുത്തും പോരാടുമെന്ന് ബിജു മടക്കകുഴി; ചരിത്രം സാക്ഷിയായി പതിനാറാമത് യുകെ ക്‌നാനായ കണ്‍വെന്‍ഷനു കൊടിയിറങ്ങി. ചെല്‍ട്ടന്‍ഹാം റെയിസ് ഹോര്‍സ് സെന്റെറില്‍ ഇന്നു രാവിലെ കൊടിയേറിയ യു കെ ക്‌നാനായ കണ്‍വെന്‍ഷന്‍ ജനസാന്ദ്രത കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും …
അജിത് പാലിയത്ത്: മനസില്‍ ലയിച്ചു ചേരുന്ന ശുദ്ധ സംഗീതമാണ് ഏതൊരു മലയാളിയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. അങ്ങനെയൊരു മഹാനായ വ്യക്തിയുടെ മാസ്മരിക മലയാളം സംഗീതവുമായി 2017 നവംബര്‍ 12 നു ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. കൂടെ കഴിവുള്ള ഗായകരെ കണ്ടെത്തുവാനുള്ള ലളിതഗാന മല്‍സരവും. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും വശ്യ …
റെജി പാറയ്ക്കന്‍: നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചിന്‍ കലാഭവന്‍ വീണ്ടും ഓസ്‌ട്രേലിയയില്‍ കലാസന്ധ്യ അവതരിപ്പിക്കുന്നു. വേള്‍ഡ് ടൂറിന്റെ ഭാഗമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 17 വരെ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലാണ് കലാസന്ധ്യ അരങ്ങേറുക. സോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലാസന്ധ്യ അവതരിപ്പിക്കുന്നത്. സംഗീത ലോകത്തെ പ്രശസ്തരായ ബിനു ആനന്ദ്, റെനിഷ് പീറ്റര്‍, ഫിബിനാ റാണി …
ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ H.M A യുടെ ആഭിമുഖ്യത്തില്‍ സിനിമാസീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് മെഗാഷോ ജൂലൈ 9 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് ക്ലെയര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം അഞ്ചര മുതല്‍ ഹാളിലേക്ക് പ്രവേശനം ആരംഭിക്കുന്നതും, ആദ്യമേ തന്നെ എത്തുന്നവര്‍ക്ക് മുന്‍നിരയില്‍ ഇരിക്കാവുന്നതുമായിരിക്കും. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ …