വര്‍ഗീസ് ഡാനിയേല്‍: യുക്മ സാംസ്‌കാരീക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഇ മാഗസിനായ ‘ജ്വാല’ യുടെ 201719 കാലയളവിലേക്കുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി മാനേജിംഗ് എഡിറ്റര്‍ ശ്രീ സജീഷ് ടോമിനെയും ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ടിനെയും തല്‍സ്ഥാനങ്ങളില്‍ നിലനിര്‍ത്തി കൊണ്ടാണു പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചിരിക്കുന്നത് . …
ബാല സജീവ്കുമാര്‍: യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുക്മ നാഷണല്‍ കമ്മിറ്റി ആവിഷ്‌കരിച്ച യുക്മ സാന്ത്വനം പദ്ധതി ഇതിനോടകം യു കെ മലയാളികളുടെ ഇടയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യു കെ മലയാളികളെ ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ നമ്മളുടെ സഹായ ഹസ്തമായാണ് സാന്ത്വനം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. യുക്മയുടെ ആദ്യ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ തന്നെ പങ്കെടുത്ത അംഗങ്ങള്‍ …
അലക്‌സ് വര്‍ഗീസ്: ലിവര്‍പൂളില്‍ താമസിക്കുന്ന രാജു തോമസിന്റെയും, മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുന്ന ഗ്രേസി ജോസിന്റെയും മാതാവ് ഏറ്റുമാനൂര്‍ ഓണംതുരുത്ത് മ്ലാവില്‍ പരേതനായ തോമസ് ഭാര്യ അന്നമ്മ തോമസ് (87) ഇന്നലെ നാട്ടില്‍ നിര്യാതയായി. പരേത അതിരമ്പുഴ ചെരുവില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി തോമസ്, എം.ടി. തോമസ്, രാജു തോമസ് (ലിവര്‍പൂള്‍), ബിജു തോമസ്, തങ്കമ്മ തോമസ്, …
അലക്‌സ് വര്‍ഗീസ്: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ഷീജോ വര്‍ഗ്ഗീസ് നേതൃത്വം കൊടുക്കുന്ന കമ്മിറ്റിയുടെ ആദ്യ നിര്‍വാഹക സമിതി യോഗം റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ. തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിച്ചു. …
ജോസ് പുത്തന്‍കളം: വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന ക്‌നാനായ കാത്തലിക് അസോസിയേഷന്‍, വലിയ നോമ്പിന്റെ വേളയില്‍ സാമ്പത്തിക പരാധീനത മൂലം ദുഃഖദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘ലെന്റ് അപ്പീലിന്’ തുടക്കമായി. എല്ലാ വര്‍ഷവും വലിയ നോമ്പ് കാലത്തു തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക യൂണിറ്റ് വഴി യുകെകെസിഎ ചാരിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ …
റോയി മാത്യു: ഇടുക്കി ജില്ലാ സംഗമം നടത്തിയ രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നോട്ടിംഗ്ഹാമില്‍ Billbrough Sports Center ല്‍ നടന്നു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് രജിഷ്ട്രേഷന്‍ ആരംഭിച്ചൂ. പതിനൊന്നു മണിക്ക് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു മാഞ്ചസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ …
സജീഷ് ടോം: കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി, കഴിഞ്ഞ കാലയളവിലേതിന് സമാനമായി ഈ വര്‍ഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. അതനുസരിച്ചു മാര്‍ച്ചു ആറാം തീയതി തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ പത്തു തിങ്കളാഴ്ച വരെയുള്ള അഞ്ചാഴ്ചക്കാലം ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 2017’ ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ …
റ്റോമി തടിക്കാട്ട്: യു കെ മലയാളി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ട് മരണത്തിന് കീഴടങ്ങിയ കോതമംഗലം ചാത്തമറ്റം സ്വദേശി അനീഷ് ജോര്‍ജിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും മാര്‍ച്ച് 4 ന് രാവിലെ 11 30 ന് പോര്‍ട്‌സ്മൗത്ത് ഫെയറമിലെ സെന്റ് കൊളുംബ പള്ളിയില്‍. 2013 മാര്‍ച്ച് 13 ബുധനാഴ്ച രാത്രി …
തങ്കച്ചന്‍ എബ്രഹാം (യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ സെക്രട്ടറി): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തിലാദ്യമായി അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികളായ 30 അംഗങ്ങള്‍ പങ്കെടുത്ത് കൊണ്ട് നടന്ന തിരഞ്ഞെടുപ്പില്‍ ഐകകണ്ഡ്യേന തിരഞ്ഞെടുക്കപ്പെട്ട യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഭരണ സമിതിയുടെ പ്രഥമ നിര്‍വ്വാഹക സമിതി യോഗം ശനിയാഴ്ച (4/3/17) സാല്‍ഫോഡില്‍ വച്ച് നടക്കും. …
അനില്‍ ജോര്‍ജ് തോമസ്:യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രീതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് ബര്‍മിങ്ഹാമില്‍ അരഞ്ഞെങ്ങാരുങ്ങുന്നു. പ്രശസ്ത മലയാള സാഹിത്യകാരി ശ്രീമതി കെ ആര്‍ മീരയാണ് മുഖ്യാതിഥി. പതിവു പോലെ ശ്രീതി കുടുംബാംഗങ്ങളും സുഹ്യത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകോത്സവമായിരിക്കും ഇത്തവണയും ശ്രത്തി കാണികള്‍ക്കായി ഒരുക്കുന്നത്. ശ്രീ ഒ എന്‍ വി കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ …