അനീഷ് ജോണ്‍: യുകെയിലെ സൗത്ത് വെസ്റ്റ് സോമെര്‍സെറ്റിലെ ടൗണ്‍ടോണിലുള്ള മലയാളീ അസോസിയേഷന്‍ ആയ ടി എം എ യുടെ 20162018 കാലയളവിലേക്കുള്ള ഭാരവാഹികളെ 01/10/2016 യില്‍ ടോണ്‍ടണ്ണിലേ ലെ ട്രീഡെന്റ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ തികച്ചും ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കുകയാണുണ്ടായത്. ടി എം എ യിലെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ആണ് തെരെഞ്ഞെടുപ്പ് നടന്നത് . …
അലക്‌സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാല്‍ഫോര്‍ഡ് സെന്റ് ജെയിംസ് ഹാളില്‍ രാവിലെ പൂക്കളമിട്ട് ആരംഭിച്ച ഓണാഘോഷ പരിപാടികള്‍, സാല്‍ഫോര്‍ഡിലെ മലയാളി കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിഭവസദ്യദ്ധമായ ഓണസദ്യയില്‍ സന്തോഷപൂര്‍വ്വo പങ്കുചേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ താലപ്പൊലികളുടെയും, മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മഹാബലി തമ്പുരാന് ഉജ്വല …
ജിജോ അറയത്ത്: ഒരുമയുടെ ഓണാഘോഷം ഹേവാര്‍ഡ്‌സ്ഹീത്തില്‍ വര്‍ണ്ണാഭമായി ; പ്രമോഷണല്‍ വീഡിയോ ഒറ്റ ദിവസം കണ്ടത് അയ്യായിരം പേര്‍. മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരുമൊന്നു പോലെ എന്ന ഈരടികള്‍ അ്‌ന്വര്‍ത്ഥമാക്കി കൊണ്ട് ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷനുകളായ ഹമ്മും എഫ്.എഫ്.സിയും സംയുക്തമായി ഹേവാര്‍ഡ്‌സ്ഹീത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓണം ആഘോഷിച്ചു. അത്തം നാളില്‍ ആരംഭിച്ച …
സജീഷ് ടോം: നവംബര്‍ 5 ന് കവന്‍ട്രിയില്‍ നടക്കുന്ന ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. രാജ്യത്താകമാനമുള്ള യുക്മയില്‍ അംഗത്വമുള്ള അസോസിയേഷനുകളിലെ കലാകാരന്മാരും കലാകാരികളും തീവ്രമായ തയ്യാറെടുപ്പുകള്‍ തുടരുകയാണ്. നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായുള്ള ആവേശകരമായ റീജിയണല്‍ കലാമേളകള്‍ തുടങ്ങിക്കഴിഞ്ഞു. യുക്മ ദേശീയ കമ്മറ്റി നാഷണല്‍ കലാമേളയിലേക്ക് പരസ്യദാദാക്കളെയും കാറ്ററിംഗിനുള്ള ടെണ്ടറുകളും ക്ഷണിക്കുന്നു. വിവിധ …
ഷീജോ വര്‍ഗീസ്: ഒക്ടോബര്‍ 15 ന് നടക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള വിജയിപ്പിക്കുവാനായി റീജിയണില്‍ പെട്ട അസോസിയേഷന്‍ ഭാരവാഹികളുടെ ആലോചനയോഗം ഇന്നലെ മാന്‍ഞ്ചെസ്റ്റര്‍ സീറോ മലബാര്‍ ഹാളില്‍ ചേര്‍ന്നു. ഈ പ്രാവശ്യം മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ (MMA) ആണ് മേള്ക്ക് ആധിഥേയത്വം വഹിക്കുന്നത്. റെജിസ്‌ട്രേഷന്‍ ഫോമുകളും നിയമാവലിയും എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും ഇനി …
എര്‍ഡിംഗ്ടണ്‍: ഗൃഹാതുരത്വത്തിന്റെ കനകസ്മൃതികള്‍ ഉണര്‍ത്തി എര്‍ഡിങ്ടണ്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി. ഇ എം എ ഭാരവാഹികള്‍ ഭദ്രദീപം തെളിച്ച് ഔപചാരികമായി ഉത്ഘാടനം ചെയ്ത ഓണാഘോഷ പരിപാടികള്‍ക്ക് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ മേളക്കൊഴുപ്പേകി. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ടുകളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. പ്രസിഡന്റ് എബി ജോസെഫിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുയോഗത്തില്‍ സെക്രെട്ടറി കുഞ്ഞുമോന്‍ …
ജോസഫ് കനേഷ്യസ്: യുകെ മലയാളികള്‍ക്ക് അഭിമാനമായി ഒരു ബിലാത്തി പ്രണയം ഒക്ടോബര്‍ 16 നു യുകെയില്‍ റിലീസ് ചെയ്യും, കിടിലന്‍ ട്രെയിലര്‍ കാണാം, പ്രീമിയര്‍ ഷോ ലണ്ടനിലെ ബൊളീയന്‍ തിയറ്ററില്‍, സിനിമ കാണാന്‍ ഓണ്‍ലൈനില്‍ ഉടനെ ടിക്കറ്റ് ബുക്ക് ചെയ്യാം. ചിത്രീകരണം പൂര്‍ത്തിയായി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സെന്‍സര്‍ ഷിപ്പ് ലഭിച്ച ഒരു …
സജീഷ് ടോം: യു.കെ. മലയാളി മനസുകളില്‍ ആവേശതിരമാല ഉണര്‍ത്തിക്കൊണ്ടു 2016 ലെ യുക്മ കലാമേളകള്‍ക്ക് ഇന്ന് തിരി തെളിയുന്നു. യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലാണ് ആദ്യ റീജിയണല്‍ കലാമേള. കഴിഞ്ഞ വര്‍ഷവും ആദ്യ റീജിയണല്‍ കലാമേള സംഘടിപ്പിച്ചതിന്റെ ഖ്യാതി സ്വന്തമാക്കിയ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള കലാമേളയാകും …
ബോബന്‍ സെബാസ്റ്റ്യന്‍: മാനസിക വളര്‍ച്ച എത്താത്ത രണ്ട് മക്കള്‍, പോളിയോ ബാധിച്ച മറ്റൊരുമകള്‍, ഭാഗ്യലക്ഷ്മിയുടെ ജീവിതം ദുരിതങ്ങളുടെ നടുവില്‍, വോകിംഗ് കരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ??? പേരില്‍ മാത്രമേ ഭാഗ്യലക്ഷ്മിക്കും കുടുംബത്തിനും ഭാഗ്യമുള്ളു. ഇടുക്കി ജില്ലയില്‍ ഏലപ്പാറ എന്ന മലയോര ഗ്രാമത്തില്‍ ഉപ്പുകളം എസ്‌റ്റേറ്റ് ഭരണസമിതി കൊടുത്ത തങ്ങളുടെ സ്വന്തമല്ലാത്ത ഒരു കൊച്ചു വീട്ടിലാണ് ഭാഗ്യലക്ഷ്മിയും മക്കളും …
അനീഷ് ജോണ്‍: നവജാത ശിശു ജോവാനയുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30 നു ടോണ്ടന്നില്‍. യുകെ സോമേര്‍സെറ്റിലെ ഷിജോ, ഷൈനി ദമ്പതികളുടെ മൂന്നു ആഴ്ച പ്രായമായ ജോവന്നയാണ് കഴിഞ്ഞ ഞായറാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. കേരളത്തില്‍ കണ്ണൂരിലെ ചുങ്കക്കുന്നു ഇടവകാംഗമായ പൂതനപ്പാറയില്‍ തോമസ്& കുട്ടിയമ്മ ദമ്പതികളുടെ ഇളയമകനാ ണ് ഷിജോ. ഷിജോ ക്കു ജോഅന്നയെ കൂടാതെ …