അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ലോക നേഴ്‌സസ് ദിനാചരണം ദേശീയതല ആഘോഷങ്ങള്‍ നോര്‍ത്താംറ്റണില്‍ നടന്നു. സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഉദ്ഘാടനം ചെയ്തു. യു.എന്‍.എഫ്. ദേശീയ കോഓഡിനേറ്റര്‍ ശ്രീമതി ആന്‍സി ജോയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ …
ബെന്നി തോമസ്: മെയ് മാസം ഇരുപത്തി എട്ടാം തിയതി വൂല്‍വെര്‍ ഹാമ്പ്‌ടെനില്‍ നടക്കുന്ന അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന്റെ ( IJS) എല്ലാവിദ ഒരുക്കങ്ങളും പൂര്‍ത്തിയായി. കേരളകര ഒന്നാകെ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുംബോളും കേരളീയര്‍ ഒന്നാകെ ഇന്ന് തങ്ങളുടെ നിയമ സഭാ സാമാജികനെ തെരഞ്ഞെടുക്കാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോളും യുകെയില്‍ ഉള്ള …
ഷാജി ചരമേല്‍: മെയ് മാസം 28ന് ബര്‍മിംഗ്ഹാമില്‍ നടക്കുന്നയുകെ മലയാളികളുടെ ദേശീയ കായിക മാമാങ്കം ഇക്കുറി മത്സര ചൂടില്‍ തിളച്ചുമറിയും ,റീജിയണ്‍ തല മത്സരങ്ങള്‍ ഇക്കുറി ജന പങ്കാളിത്തത്തിലും കായിക മികവിലും ഇന്നുവരെ കാണാത്ത തരത്തില്‍ മികവു തെളിയിക്കുന്നതായിരുന്നു. ഒരു റീജിയണിലെ മാത്രം മത്സരങ്ങള്‍ നടക്കാന്‍ ബാക്കിയിരിക്കെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് റീജിയന്‍ തല …
സാബു ചുണ്ടക്കാട്ടില്‍: യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാളിന് ഇനി ഒന്നരമാസം മാത്രം അവശേഷിക്കേ ദുക്‌റാന തിരുന്നാളില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ക്കായി തിരുന്നാള്‍ കമ്മിറ്റി റാഫിള്‍ ടിക്കറ്റുകള്‍ പുറത്തിറക്കി. ഇതിന്റെ വിതരണോത്ഘാടനം ഇന്നലെ മാഞ്ചസ്റ്റര്‍ സെന്റ്. ഹില്‍ഡാസ് പ്രിസ്ബിറ്ററിയില്‍ നടന്നു. തിരുന്നാള്‍ കമ്മിറ്റിയുടെ മീറ്റിങ്ങിനെ തുടര്‍ന്ന് ഇടവക വികാരി ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ആദ്യ ടിക്കറ്റുകള്‍ …
അജിത് പാലിയത്ത്: ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ കെറ്ററിംങ്ങില്‍ നടത്തിയ പ്രഥമ പരിപാടി ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016’ വന്‍ വിജയം. ശുദ്ധ സംഗീതത്തെ ഗസല്‍ ഭാവങ്ങളോടു കൂടി നിറഞ്ഞുകവിഞ്ഞ ആസ്വാദകരുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മലയാളിയുടെ സംഗീത ആസ്വാദനം പുതിയ തലവും ഭാവവും രൂപവും കൈവരിക്കുകയായിരുന്നു. പുതുമകള്‍ എന്നും ഇഷ്ട്ടപ്പെടുന്ന മലയാളി സംഗീതാസ്വാദകര്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് …
കവന്റ്രി: കവന്റ്രി ഹിന്ദു സമാജം പ്രവര്‍ത്തകര്‍ മാസം തോറും നടത്തുന്ന ഭജന്‍ കൂട്ടായ്മയില്‍ കൃഷ്ണ കഥകള്‍ നിറഞ്ഞപ്പോള്‍ കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ആനന്ദം . മെയ് മാസത്തെ ഭജന്‍ കൂട്ടായ്മയില്‍ സന്ധ്യനാമ വേളയിലും പതിവുള്ള ചോത്യോതര വേളയിലും കൃഷണ സാന്നിധ്യം നിറഞ്ഞതു പുതുമയായി . വിഷു ആഘോഷത്തിനു ശേഷമുള്ള ആദ്യ ഭജനയില്‍ യാധൃശ്ചികമായി വീണ്ടും ഉണ്ണിക്കണ്ണനെ …
അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറം (യു.എന്‍.എഫ്.) ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന നേഴ്‌സസ് ദിനാചരണം ഞായറാഴ്ച നോര്‍ത്താംപ്റ്റണില്‍ നടക്കും. ബ്രോഡ്‌മെഡ് അവന്യുവിലെ സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാഘോഷങ്ങള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലനക്കളരി യൂറോപ്പിലെതന്നെ ഏറ്റവും പ്രഗല്‍ഭ മലയാളി …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തേഴാമത് ധനസഹായമായ 64281.65 രൂപ കാന്‍സര്‍ രോഗിയായ ജോയിക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി കല്ലെപുള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസ് പൊന്മണി 64,281.65 രൂപയുടെ ചെക്ക് ജോയിക്ക് കൈമാറി. തദവസരത്തില്‍ ആന്റണി വടകൂട്ട്, ജോണി കീരൂത്ത,വി.കെ. ഫ്രാന്‍സിസ് ( റിട്ടയേര്‍ഡ് റെജിസ്ട്രാര്‍) പാലക്കാടു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പാലക്കാട് …
കെ.നാരായണന്‍: ലണ്ടന്‍ ഐക്യവേദിയുടെ സനാതന സംഗമത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‌ക്കേ യു.കെ മലയാളികളില്‍ ആഘോഷങ്ങളുടെ വസന്തോല്‌സവത്തിന്റെ വരവറിയിച്ചു കൊണ്ട് സനാതന സംഗമം 2016ല്‍ പങ്കെടുക്കുവാനായി മലയാളത്തിന്റെ വാനമ്പാടി ശ്രീമതി കെ.എസ് ചിത്ര,കീ ബോര്‍ഡ് മാന്ത്രികന്‍ സുഷാന്ത്,പിന്നണി ഗായകരായ നിഷാദ്,രൂപ രേവതി എന്നിവരുള്‍പ്പെടുന്ന ഗായക സംഘവും,പ്രശസ്ഥ സംഗീത വിദ്വാന്‍ ശ്രീ:കെ.ജി ജയനും,മുഖ്യ പ്രഭാഷകരായ ശ്രീ:എം.കെ.രാമചന്ദ്രന്‍,ശ്രീ:പള്ളിക്കല്‍ …
സോക്രട്ടീസ്: 2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ സാംസ്‌കാരിക, സാമൂഹിക, കലാകായികരംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ 201617 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റിനെയാണ് ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കഴിവും നേതൃപാടവവുമുള്ള വനിതകള്‍ …