വോക്കിംഗ് കാരുണ്യ: ജിബിന്‍ നടക്കണമെങ്കില്‍ നമ്മള്‍ കനിയണം. കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ? ഇടുക്കി ജില്ലയില്‍ ഇടവട്ടി പഞ്ചായത്തില്‍ പള്ളിപ്പാട്ട് ജിബിനാണ് ഇന്ന് നിങ്ങളുടെ മുന്‍പില്‍ കരുണയ്ക്കായ് കാത്തിരിക്കുന്നത് ഒന്പത് മാസം മുന്പ് പയ്യന്നൂരില്‍ വച്ച് നടന്ന ഒരു അപകടമാണ് ജിബിന്റെ ജീവിതമാകെ തകടം മറിച്ചത്.നിര്‍ത്തിയിട്ടിരുന്ന ജിബിന്റെ വണ്ടിയില്‍ നിയന്ത്രണം വിട്ടു വന്ന ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. …
അനീഷ് ജോണ്‍: ലോക പ്രവാസി മലയാളി സംഘടനകളില്‍ വലുപ്പം കൊണ്ടും സംഘാടക മികവുകൊണ്ടും അഗ്ര സ്ഥാനീയനായി നില്‍ക്കുന്ന യുക്മ എന്ന യൂണിയന്‍ ഓഫ് യൂ.കെ മലയാളീ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തി പതിനാറ് ജൂണ്‍ മാസത്തില്‍ യൂ.കെയിലെ പ്രമുഖ പട്ടണങ്ങളില്‍ സ്റ്റേജ് ഷോ നടത്തുവാന്‍ തീരുമാനമായതായി യുക്മ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ട് അറിയിച്ചു.. ജൂണ്‍ …
ക്രോയ്ഡണില്‍ നടന്ന കഴിഞ്ഞ കുടുംബസംഗമത്തില്‍വച്ച് തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രഥമഎക്‌സിക്യൂട്ടീവ് അംഗങ്ങളുടെ മീറ്റിംഗും, കഴിഞ്ഞ കുടുംബസംഗമത്തിന്റെ വരവ്‌ചെലവുകണക്കുകള്‍ അവതരിപ്പിക്കുന്നതിനും തുടര്‍ന്ന് ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മുരളി മുകുന്ദന്റെ വസതിയില്‍ ഫെബ്രുവരി 14-ാം തീയതി ഞായറാഴ്ച 2 മണിക്ക് കൂടുന്ന പൊതുയോഗത്തിലേയ്ക്ക് എല്ലാ അംഗങ്ങളേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, 07825597760, …
ടോം ശങ്കൂരിക്കല്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ശ്രീമതി ജെസീത്ത ദയാനന്ദന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ ഡാന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഇത് സ്വപ്ന മുഹൂര്‍ത്തം. യു കെ യിലെ ഡാന്‍സ് എഡ്യുകേഷന്‍ വിഭാഗം അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയ നൃത്ത വിഭാഗത്തില്‍ വരുന്നതാണ് ഭരതനാട്യം കഥക് എന്നീ നൃത്ത വിഭാഗങ്ങള്‍. ഇതില്‍ ഭരതനാട്യം വിഭാഗത്തിലാണ് …
സുജു ഡാനിയേല്‍: പാര്‍ലമെന്ററി രംഗത്തെ ഇന്‍ഡ്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള പാര്‍ലമെന്ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ കൊല്ലം പാര്‍ലമെന്റ് എം പി ശ്രി.എന്‍.കെ പ്രേമചന്ദ്രന് ക്രോയ്‌ടോണില്‍ ഇന്ന് ഓ ഐ സി സി സ്വീകരണം നല്കും.കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ ആര്‍.എസ്.പി യുടെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കൂടിയായ പ്രേമചന്ദ്രന് ഓ ഐ …
അലകസ് വര്‍ഗീസ്: ഉപഹാറിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഏഷ്യന്‍ വംശജര്‍ക്ക് വേണ്ടി ഒരു ദിവസത്തെ ഓര്‍ഗന്‍ ആന്‍ഡ് സ്‌റ്റെംസെല്‍ ഡൊണേഷന്‍ ബോധവത്കരണ പരിശീലന പരിപാടി 27/02/2016 ശനിയാഴ്ച എക്‌സിറ്ററിലെ വോന്‍ഫോര്‍ഡ് കമ്യൂണിറ്റി ആന്‍ഡ് ലേണിങ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയായിരിക്കും പരിശീലന പരിപാടി നടക്കുക. പാര്‍ലമെന്റംഗം ബെന്‍ …
അനീഷ് ജോണ്‍: യുക്മ ഫെസ്റ്റിന്റെ 2016 ലോഗോ പ്രകാശനം ചെയ്തു. വിവിധ വര്‍ണ്ണങ്ങളില്‍ കലാപരമായ ലോഗോ ഡിസൈന്‍ ചെയ്തു കൊണ്ട് യുക്മ ഫെസ്റ്റിന് പുതിയ രൂപം നല്കുകയും യുക്മ ഫെസ്റ്റിനെ കുടുത്തല്‍ ജനകീയ വല്ക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശം ആണ് ലോഗോ പുറത്തിറക്കാന്‍ കാരണം . ലോഗോ പ്രകാശനം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു …
സാബു ചുണ്ടക്കാട്ടില്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (ഗഇഅങ) മലയാളം ക്ലാസുകള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. ഇന്നലെ ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് പാരിഷ് ഹാളില്‍ ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി അസോസിയേഷന്റെ മലയാളം സ്‌കൂള്‍ ഭദ്ര ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സന്‍ ജേക്കബ് അധ്യക്ഷത …
ജിസ്‌മോന്‍ പോള്‍: മലയാളി കമ്യൂണിറ്റി ഓഫ് ഹോര്‍ഷത്തിന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച നിറഞ്ഞ സദസില്‍ ആഘോഷപൂര്‍വം കൊണ്ടാടി. കുട്ടികളില്‍ ചാരിറ്റി അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ അ സോസിയേഷന്‍ നടത്തിയ ചാരിറ്റി കളക്ഷനില്‍ അംഗങ്ങളില്‍നിന്ന് വളരെ നല്ല പിന്തുണയാണ് ലഭിച്ചത്. അനുബന്ധമായി നടന്ന ആദരിക്കല്‍ ചടങ്ങില്‍ മുന്‍ സെക്രട്ടറി ജോസഫ് സെബാസ്റ്റിയന്‍ ആഘോഷ പരിപാടികളുടെ …
എ. പി. രാധാകൃഷ്ണന്‍: അവിസ്മരണീയം; വിജ്ഞാനപ്രദം; സംഗീതസാന്ദ്രം; അതെ വര്‍ണനകള്‍ അതീതമായി ഒരു സന്ധ്യ, അതായിരുന്നു ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ നടന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ചുരുക്കം. സ്വാമി വിവേകാനന്ദന്‍ ഇപ്പോഴും ഭാരതീയരുടെ ആവേശം തന്നെ എന്ന് ഉറക്കെ പ്രഖ്യപിക്കുന്നതായിരുന്നു ഇന്നലെ നടന്ന പരിപാടിയിലെ …