നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യൂറോപ്പ് അനുശോചിച്ചു.
ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകതേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയയുന്ന ഒരു മാജിക്കല്‍ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവെച്ചു.
എന്നും സ്ത്രീ സമത്വത്തിനും, സ്ത്രീ സ്വാതന്ത്ര്യത്തിനും, സ്ത്രീ സംരക്ഷണത്തിനും, സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ശബ്ദം ഉയര്‍ത്തിയിട്ടുള്ള, അതിനുവേണ്ടി പരിശ്രമിച്ചിട്ടുള്ള ഒരു സംഘടനയാണ് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍. ഈ വര്‍ഷവും ലോക വനിതാദിനത്തോട് അനുബന്ധിച്ച് ലോക വനിതാ ദിന സംഘടനയെന്ന അന്താരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് 'MAKE IT HAPPEN' എന്ന പ്രമേയതോടെയാണ് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ലോക വനിതാ ദിനം കൊണ്ടാടുന്നത്.
ഓ ഐ സി സി യു കെ യുടെ കീഴിലുള്ള വിവിധ റീജിയനുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 22 നു ക്രോയ്‌ടോണില്‍ വച്ച് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കൂടാന്‍ തീരുമാനമായി.
ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് രൂപീകരിച്ച് ഈ ആഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തുടക്കം മുതല്‍ ഇന്നുവരെയും വളരെ വ്യത്യസ്ഥതയോടെ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ലിമ ഈ പുതിയ സംവിധാനം ലിമയോടു സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നു. കൊച്ചു കുട്ടികള്‍ …
വിക്ടോറിയ മലയാളി അസ്സോസിയേഷന്റെ പുതിയ പ്രസിഡന്റായി, മെല്‍ബണിലെ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ തോമസ് വാതപ്പള്ളിയെ തിരഞ്ഞെടുത്തു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ഭരണസമിതിയുടെ ആദ്യ കമ്മറ്റി യോഗം ബോള്‍ട്ടനില്‍ വച്ച് നടന്നു. മിക്കവാറും എല്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ വരും വര്ഷത്തിലേക്കുള്ള കാര്യ പരിപാടികളെ സംബന്ധിച്ച കാര്യങ്ങള് ചര്ച്ച ചെയ്യുകയും തീരുമാനങ്ങള് എടുക്കുകയും ചെയ്തു.
ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ തിങ്ങി നിറഞ്ഞ സദസിനു മുന്നില്‍ വിസ്മയം തീര്‍ത്ത നൃത്തോല്‍സവത്തോടെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ് 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.
സാബു കുര്യനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംസ്റ്റണ്‍ ആന്‍ഡ് സ്റ്റഡ്‌ഫോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷികപൊതുയോഗത്തിലാണ് നിയമനം.