ദശവാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വമായി. ഡോ സിബി വേകത്താനം പ്രസിഡന്റായ കമ്മറ്റിയില്‍ അഡ്വ. റെന്‍സന്‍ തടിയന്‍പ്ലാക്കല്‍ ജനറല്‍ സെക്രട്ടറിയും സാജു ലാസര്‍ വൈസ് പ്രസിഡന്റായും ഷിജു ചാക്കോ ജോയിന്റ് സെക്രട്ടറിയായും ജോര്‍ജ് തോമസ് ട്രഷറാറായും സിന്ധു സ്റ്റാന്‍ലിയും ടെസി കുഞ്ഞുമോനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.
സാംസ്‌കാരിക പൈതൃകങ്ങളെ ചെറു മനസ്സുകളിലേക്ക് ചൊരിഞ്ഞ പഠന ശിബിരത്തോടൊപ്പം യോഗയും മെഡിറ്റേഷനും ചെറു കവിതകളും ഇന്ത്യന്‍ കഥകളും കോര്‍ത്തിണക്കികൊണ്ടായിരുന്നു ഈ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.
>യുക്മയുടെ പുതിയ ഭരണസമിതിയുടെ പ്രഥമ ദേശീയ നിര്‍വാഹക സമിതിയോഗം ബര്‍മിംഗ്ഹാമില്‍നടന്നു. 2015ലെ യുക്മ ദേശീയ കലാമേള നവംബര്‍ 21ന് നടക്കുമെന്ന് യോഗവിവരങ്ങള്‍ വിശദീകരിച്ച പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ അറിയിച്ചു.
ത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ ബോധവല്‍ക്കരണ പരിപാടിയുമായി ക്യൂ റിലയന്‍സ് ഇന്റര്‍നാഷണല്‍ രംഗത്ത്. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് വിദ്യാര്‍ഥികളേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി ക്യൂ റിലയന്‍സ് ഇന്‍രര്‍നാഷണല്‍ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഹരിത കാമ്പയിന്‍ ഇന്ന് തുടങ്ങുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയില്‍ സ്ഥാപിക്കാനുള്ള പതാകയുമായി വിശുദ്ധ മക്കയില്‍ നിന്നും പ്രയാണമാരംഭിച്ച പതാക ജാഥക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്.
സിപിഎം സമ്മേളനത്തിന് യുകെയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കള്‍ പുറപ്പെട്ടു
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 2015-2017 വര്‍ഷത്തെ യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നിര്‍വാഹക സമിതിയുടെ പ്രഥമ യോഗം 15.02.2015ഞായാറാഴ്ച ലെസ്റ്ററില്‍ വച്ച് നടന്നു.
സര്‍ഗ്ഗവേദി യു.കെ.' എന്ന കലാസമിതിയാണ് ഫെബ്രുവരി പതിനഞ്ചിനു ലെസ്റ്ററില്‍ 'ഓര്‍മ്മയില്‍ ഒരു ശിശിരം' എന്ന പേരില്‍ സമിതിയുടെ പ്രഥമ സ്റ്റേജ് ഷോ സംഘടിപ്പിച്ചത്.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുപ്പത്തിനാലാമത് ധനസഹായം കോട്ടയം ജില്ലയില്‍ ചെമ്പ് പഞ്ചായത്തില്‍ ബ്ലയിത്തറ ജോര്‍ജിന്റെ മകന്‍ ജോണ്‍സണ് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി ചെമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മാമ്പള്ളി 53069.50 രൂപയുടെ ചെക്ക് ജോണ്‍സണ് കൈമാറി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നിര്‍വാഹക സമിതിയുടെ ആദ്യ യോഗം നാളെ (15.02.2015ഞായാറാഴ്ച) ഉച്ച തിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ ലെസ്റ്ററില്‍ വച്ച് നടക്കും. നടപ്പു പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.