അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പിന്നിട്ട് ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ ചുമതല ഭരണഘടന പ്രകാരം ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, …
യോർക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന “കലാഫെസ്റ്റ് – 2022 ” ന് ഇന്ന് ശനിയാഴ്ച ( 23/4/22) ലീഡ്സിൽ തിരിതെളിയും. രാവിലെ പത്തിന് അസോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടൻ കലാഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ലീഡ്സിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി എത്തിച്ചേർന്നിരിക്കുന്ന മലയാളി കുടുംബംങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും അസോസിയേഷൻ …
സോബിൻ ജോൺ (പി.ആർ.ഒ): മിഡ്ലാൻഡ്സിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നും കെറ്ററിങ്ങിലെ മലയാളികളുടെ കൂട്ടായ്മയുമായ കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ നാളെ ശനിയാഴ്ച (23/04/22) കെറ്ററിംഗ് ബക്കളു അക്കാഡമി സ്കൂളിന്റെ സ്പോർട്സ് ഹാളിൽ വെച്ചു നടക്കുന്നു. അസോസിയേഷൻ പ്രസിഡൻറ് സിബു ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് …
സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയഷൻ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 23 ശനിയാഴ്ച നടക്കും. യുക്മ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിരവധി പരിപാടികൾ റദ്ദാക്കിയതിനെത്തുടർന്ന് പതിവിന് വിപരീതമായി വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സാലിസ്ബറി …
പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്ററിൻ്റെ റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടിയപ്പോൾ വനിതാ ഡബിൾസ് കിരീടം മാസ്സിൻ്റെ രോഷിനി റെജി, അനറ്റ് ടോജി കൂട്ടുകെട്ടിന്. യൂണിവേഴ്സിറ്റി ഓഫ് സണ്ടർലാൻ്റിൻ്റെ സിറ്റി സ്പേസ് സ്പ്പോട്സ് ഹാളിൽ ഏപ്രിൽ 9 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് അസ്സോസിയേഷൻ പ്രസിഡൻ്റ് റെജി തോമസ്സ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം …
ജോൺസ് മാത്യൂസ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പതിനേഴാമത് വാർഷിക പൊതുയോഗം ആഷ്‌ഫോർഡ് സെന്റ് സൈമൺസ് ഹാളിൽ വച്ച് പ്രസിഡന്റ് സജികുമാർ ഗോപാലിന്റെ അധ്യക്ഷതയിൽ നടന്നു. ജോയിന്റ് സെക്രട്ടറി സുബിൻ തോമസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോജി കോട്ടക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ജോസ് കാനുക്കാടൻ …
ബിനു ജോർജ് (മെയ്ഡ്സ്റ്റോൺ): കെന്റിലെ മുൻനിര മലയാളി കൂട്ടായ്മ ആയ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ എംഎംഎ മൈത്രി മാതൃദിനത്തോടനുബന്ധിച്ച് ആഘോഷാരവങ്ങളോടെ മാതൃദിന സംഗമം നടത്തി. മെയ്ഡ്സ്റ്റോൺ സെന്റ് ആൻഡ്രൂസ് ഹാളിൽ ചേർന്ന മാതൃദിന സംഗമത്തിൽ സൂസൻ അലക്സ് സ്വാഗതം ആശംസിക്കുകയും നിലവിൽ ഉള്ള ഭാരവാഹികളായ ജിമിത ബെന്നി, ജിബി ലാലിച്ചൻ, സൂസൻ അലക്സ് …
സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്ക് വേദനയായി നോര്‍ത്താംപ്ടണില്‍ മലയാളിയുടെ മരണം. കുവൈത്തില്‍ നിന്ന് എട്ടു മാസം മുമ്പ് യുകെയില്‍ എത്തിയ വിനോദ് സെബാസ്റ്റ്യന്‍ (39) ആണ് ഇന്നലെ ഒരുമണിയോടെ നോര്‍ത്താംപ്ടണ്‍ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. നോര്‍ത്താംപ്ടണ്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് വിനോദിന്റെ കുടുംബം. കോഴിക്കോട് …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന “കേരളാ പൂരം 2022″നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് …
പ്രവർത്തന മികവുകൊണ്ടും, അംഗബലം കൊണ്ടും യു. കെ. യിലെ പ്രാദേശിക മലയാളി സംഘടനകളുടെ മുൻനിരയിൽ സ്ഥാനം ഉള്ളതും, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുമായ ‘മാസ്സ് ‘ എന്ന് ചുരുക്കപ്പേരുള്ള മലയാളി അസോസിയേഷൻ സണ്ടർലാൻഡിന് വീണ്ടും പരിചയ സമ്പന്നരുടെ പുതുനേതൃത്വം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2022 ജനുവരി 29 -നു ചേർന്ന ജനറൽ ബോഡി യോഗത്തിൽ …