കൊച്ചിൻ കലാഭവൻ ലണ്ടൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും സ്ത്രീകൾക്കായുള്ള ഫിറ്റ്നസ് ഫൌണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു. ഓൺലൈൻ കോഴ്സുകൾ ആണ് ഇപ്പോൾ ആരംഭിക്കുന്നത്. ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത് യുകെയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറും നർത്തകനും ഒട്ടനവധി സ്റ്റേജ് ഷോകൾക്ക് നൃത്ത സംവിധാനം നിർവഹിച്ചിട്ടുള്ളതുമായ കലാഭവൻ നൈസ് ആണ്. ഇന്ത്യൻ ക്ലാസിക്കൽ …
സുജു ജോസഫ് (പിആർഒ, സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച സീന മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായുള്ള ടി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എട്ടോളം ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ കേരളാ ക്രിക്കറ്റ് ക്ലെബ് പോർട്സ്‌മൗത്തും ഗ്ലോസ്റ്റർ റോയൽ ക്രിക്കറ്റ് ക്ലെബ്ബൂമായിരുന്നു ഫൈനലിലെത്തിയത്. പന്ത്രണ്ട് ഓവറുകൾ വീതമുള്ള മത്സരത്തിൽ ആദ്യം …
സുജു ജോസഫ്, പി ആർ ഓ (സാലിസ്ബറി): സാലിസ്ബറി മലയാളിഅസ്സോസിയേഷൻ(എസ് എം എ) ആദ്യമായി സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള ട്വൻറി ട്വൻറി ക്രിക്കറ്റ് ടൂർണ്ണമെന്റ്മെയ് 31 ന്. എട്ടോളം ടീമുകൾ മാറ്റുരയ്ക്കുന്നടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായിആയിരം പൗണ്ടും എവർ റോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ക്യാഷ് …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ യുകെയിലെ ഭൂരിപക്ഷം വരുന്ന മലയാളി സമൂഹം ജോലി ചെയ്യുന്ന മേഖലയും കോവിഡ് ലോകത്തിന് തന്നെ വെല്ലുവിളി ഉയർത്തിയതുമായ കാലഘട്ടത്തിൽ ഏറ്റവുമധികം ആദരവ് അർഹിക്കുന്ന മേഖലയുമായ നഴ്സിംഗ് മേഖലയിലെ ഭൂമിയിലെ മാലാഖമാരും ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ പിൻഗാമികൾക്ക് നൽകുന്ന ആദരവ്…. ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾ യുക്മയുടെയും യുക്മ …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം നാളെ മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഇംഗ്ലണ്ട് ശ്രീ.ഡൻഗൻ ബർട്ടൻ …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം മെയ് 23 ഞായറാഴ്ച നടക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ രാഷട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വിവിധ നഴ്സിംഗ് മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രഭാഷണങ്ങളോടൊപ്പം പ്രസ്തുത പരിപാടിയിൽ യുക്മയുടെ …
കേരളത്തിൽ ഉയർന്നുവരുന്ന കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിലും കേരളത്തിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകരുടെ സഹായം ലഭ്യമാക്കുവാൻ വേണ്ടി ഹെല്പ് ലൈനും ടെലി മെഡിസിൻ സൗകര്യവും ഇന്നു ചൊവ്വ (18/5/21) മുതൽ പ്രവർത്തനസജ്ജമാകുന്നു. യുക്മ, യുക്മ നഴ്സസ് ഫോറം, കേരള സോഷ്യൽ സർവീസ് മിഷൻ, ഉയിർ ടെലിമെഡിസിൻ എന്നിവയുടെ സഹകരണത്തോടെ അമ്യൂസിയം ആർട്സ് സയൻസ് ആണ് …
ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ യുകെ തലത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ T20 ക്രിക്കറ്റ് ടൂര്ണമെന്റിനാണ് ജൂൺ 27 ഞായറാഴ്ച മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ നിന്നും രാജ്യം സാധാരണജീവിതത്തിലേക്ക് …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറുമ്പോൾ മുന്നണി പോരാളികളായി സ്വജീവൻ പണയം വച്ചു ആതുര ശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മാലാഖമാർക്ക് യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെയും പേരിൽ നഴ്‌സസ് ദിനത്തിന്റെ ആശംസകൾ. ആധുനിക നഴ്സിംഗിന്റെ …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോൾ, കേഴുന്ന കേരളത്തെ ചേർത്ത്പിടിക്കാൻ യു കെ മലയാളികളുടെ കാരുണ്യത്തിനായുള്ള അഭ്യർത്ഥനയുമായി യുക്മ മുന്നോട്ടു വരികയാണ്. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ് – യുക്മ, പിറന്ന നാടിനോട് കടമ മറക്കാത്തവരാണ് …