വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ്ക്ലബിൻ്റ ഫാമിലി ഓണാഘോഷം അവിസ്മരണിയമായി. മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൻ്റ ഈ വർഷത്തെ ഫാമിലി ഓണാഘോഷം 22 – ാം തിയതി ഞായറാഴ്ച നടന്നു. ഓണാഘോഷത്തിന് ആവേശമായി മാവേലിമന്നനും അത്തപ്പൂക്കളും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നടന്ന മനോഹരമായ തിരുവാതിരകളിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും ഏവരുടെയും മനസിൽ ബല്യകാലത്തിന്റെ …
സ്വന്തം ലേഖകൻ: മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം’ എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരൻ. ലിമെറിക്കിൽ പുതുതായി വാങ്ങിയ വീട്ടിലെ നെയിംപ്ലേറ്റ് ഉറപ്പിക്കുന്ന മലയാളി കുടുംബത്തിന്‍റെ വിഡിയോ പങ്കുവച്ച് കൊണ്ട് എക്സ് പ്ലാറ്റ്ഫോമിലൂടെ ഐറിഷ് പൗരൻ മൈക്കലോ കീഫെയാണ് (@Mick_O_Keeffe) വിദ്വേഷ പരമാർശവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ഇന്ത്യക്കാർ വാങ്ങിയ …
റോമി കുര്യാക്കോസ് (ഇപ്സ്വിച്ച്): ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭീരമായി. നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഭദ്രദീപം തെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ ഇപ്സ്വിച്ച് യൂണിറ്റാണ് ഉത്രാട ദിവസം കൊണ്ടാടിയ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. …
മലയാളി ഉള്ളിടം മാവേലിനാടാക്കി മാറ്റിക്കൊണ്ട് ഓണാഘോഷങ്ങള്‍ അരങ്ങേറുമ്പോള്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം സെപ്റ്റംബര്‍ 14ന് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍ സംഘടിപ്പിക്കുന്നു. പരിപാടികള്‍ പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മേയര്‍ എമിറെറ്റസ് ടോം ആദിത്യ പരിപാടിയില്‍ മുഖ്യാതിഥിയാകും. ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആഘോഷപരിപാടികള്‍ …
റോമി കുര്യാക്കോസ്: യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്നായ ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – ന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 21 ന് വിപുലമായ രീതിയിൽ സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോൾട്ടനിലെ …
റോമി കുര്യാക്കോസ് ലണ്ടൻ): ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങൾ ഏറ്റെടുക്കുകയും പ്രശ്നപരിഹാര ശ്രമങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് ഒ ഐ സി സി (യു കെ). എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും …
റോമി കുര്യാക്കോസ് (ഇപ്സ്വിച്ച്): ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 – ന് ഇപ്സ്വിച്ചിൽ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്ദേലീൻ കാത്തലിക് ചർച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികൾ ഒ ഐ സി …
റോമി കുര്യാക്കോസ് (നോട്ടിങ്ഹാം): വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമരുളിക്കൊണ്ട് ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലെയർ മാത്യൂസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി യു കെ മലയാളി സമൂഹവും സോഷ്യൽ മീഡിയയും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നോട്ടിങ്ഹാമിലെ സ്കൈഡൈവ് ലാങ്ങറിൽ സംഘടിപ്പിക്കപ്പെട്ട ‘സ്കൈ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്‌സ് വാലിയും ചേർന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവർക്കും പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും പ്രയോജനകരമാകുന്ന വിധത്തിൽ യുകെയിൽ പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്‌സുകളും അവയിലേക്ക് പഠനം …
പ്രൊഫഷണൽ അലൈൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR) യുകെയിലെ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് (SoR) കീഴിൽ ഒരു സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പായി (SIG) ആരംഭിച്ചു. SoR യുകെയിലെ എല്ലാ റേഡിയോഗ്രാഫേഴ്സിനും വേണ്ടി പ്രവർത്തിക്കുന്ന ഏക ട്രേഡ് യൂണിയനും അംബ്രെല്ലാ സംഘടനയുമാണ്. PAIR യുടെ ആരംഭം, യുകെയിലെ ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിന് മറ്റ് റേഡിയോഗ്രാഫർ പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും, തൊഴിൽപരമായ …