അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും, “റെഡ് സോണി”ൽപെടുന്ന ഇതര വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ പത്തുദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ പാലിക്കണമെന്ന യു കെ സർക്കാരിന്റെ കർക്കശ്ശ നിർദ്ദേശം അപ്രതീക്ഷിതമായ കനത്ത സാമ്പത്തിക ഭാരമാണ് യാത്രക്കാരിൽ വരുത്തി വച്ചിരിക്കുന്നത്. പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ …
സജീഷ് ടോം: ഭിന്നശേഷിയുള്ള കുട്ടികളുമായി ശ്രീ. ഗോപിനാഥ് മുതുകാട് ഒരുക്കിയ “വിസ്മയ സാന്ത്വനം” ആസ്വാദക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച് അവിസ്മരണീയമായി. നമ്മുടെ മനസ്സിന്റെ കൊച്ചു നന്മകൾ വലിയ മാറ്റങ്ങൾക്കു കാരണമാകുവാനും അങ്ങനെ സുന്ദരമായ നമ്മുടെ ലോകം കൂടുതൽ സുന്ദരമാക്കുവാൻ നമുക്ക് പരിശ്രമിക്കാം. “ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു യാഥാർഥ്യമാണ്” ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി …
സുജു ജോസഫ് (സാലിസ്ബറി): പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുൾപ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷൻ 2021 -23 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ഷിബു ജോൺ പ്രസിഡന്റായും ഡിനു ഓലിക്കൽ സെക്രട്ടറിയായും ഷാൽമോൻ പങ്കെത് ട്രഷററായുമുള്ള ഭരണസമിതിയാകും സംഘടനയ്ക്ക് നേതൃത്വം നൽകുക. മാർച്ച് 27ശനിയാഴ്ച നടന്ന സൂം വഴി നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പും നടന്നത്. സംഘടനയുടെ രക്ഷാധികാരിയായി ശ്രീ …
അലക്സ് വർഗ്ഗീസ്: കരുണയുടെ നിറദീപങ്ങൾ പൊൻചിരാതുകളാകുന്ന “വിസ്മയ സാന്ത്വനം” ഞായറാഴ്ച 2 PM ന് നടക്കുകയാണ്. മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ പ്രസ്തുത പരിപാടിക്ക് ആശംസകളുമായെത്തുന്നു. ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി “വിസ്മയ സാന്ത്വനം” ഏപ്രിൽ 18 ഞായറാഴ്ച 2 PM (യുകെ) 6.30 PM (ഇന്ത്യ) ന് ആരംഭിക്കും. യുകെയിലെയും അയർലണ്ടിലേയും ആയിരക്കണക്കിനാളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് “വിസ്മയ …
അലക്സ് വർഗ്ഗീസ്: ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി “വിസ്മയ സാന്ത്വനം” ഏപ്രിൽ 18 ഞായറാഴ്ച 2 PM (യുകെ) 6.30 PM (ഇന്ത്യ) ന് നടക്കുകയാണ്. പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മയകാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കർത്തവ്യവുമാണ്. അവർ അങ്ങനെ ജനിച്ചതും നമ്മൾ ആകാതിരുന്നതും തമ്മിലുള്ള വിത്യാസം, …
മുരളി മുകുന്ദന്‍ (ലണ്ടന്‍): പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടന്‍ ഇന്ത്യന്‍ എംബസിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണരുചികളുടെ സ്ഥാപനങ്ങള്‍ ലണ്ടന്‍കാര്‍ക്ക് പരിചയപ്പെടുത്തിയും ടി.ഹരിദാസ് ഏവര്‍ക്കും പ്രീയപ്പെട്ടവനായിത്തീര്‍ന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെയായിരുന്നു അദ്ദേഹം. എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടന്‍ മലയാളികള്‍ക്ക് വേണ്ടി എതു …
ആന്റണി മിലൻ സേവ്യർ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഓൺലൈനിൽ നടത്തപ്പെടും. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തെ മറികടന്നു കൊണ്ട് ഇത്തവണയും പരിപാടികൾ ഓൺലൈനായി നടത്തി ശ്രദ്ധേയമാവുകയാണ് എംഎംഎ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അംഗങ്ങളുടെ മികച്ച …
അലക്സ് വർഗ്ഗീസ് (തിരുവനന്തപുരം): AGIC BEYOND BARRIERS – VISMAYA SANTVANAM – MAGIC SHOW ഭിന്നശേഷിക്കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരുമയുടെ വിസ്മയവുമായി ലോക പ്രശസ്ത മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടെത്തുന്നു. സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷിക്കുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് ”വിസ്മയ സാന്ത്വനം” എന്ന …
ബൈജു തോമസ്: ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) ഇക്കഴിഞ്ഞ മാർച്ചു മാസം പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദർശനം ഇന്ന് (ഏപ്രിൽ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വച്ച് നടക്കും . വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് …
അലക്സ് വർഗ്ഗീസ് (തിരുവനന്തപുരം): ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ദൃശ്യവിരുന്ന് യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് കാണാനാവുക. യു.കെ സമയം 2നും ഇന്ത്യന്‍ സമയം 6.30നുമാണ് പരിപാടി. ഉണരും …