ഫാ. ടോമി അടാട്ട്: ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിഗണിൽ മരണമടഞ്ഞ അതിരമ്പുഴ പുതുപ്പറമ്പിൽ ലാലുച്ചേട്ടന്റെ ഭാര്യ മോളിചേച്ചിയുടെ അന്ത്യകർമ്മങ്ങൾ നാളെ. ലിവെർപ്പൂളിലെ ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടക്കുക. ഉച്ചക്ക് 12 മണിയോടെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതാ വികാരി ജനറൽ …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു.കെ മലയാളികള്‍. …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് …
ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടു കൊണ്ട് സാമൂഹ്യ ബന്ധം ദൃഢപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുമായി മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ. കോവിഡിന്റെ രണ്ടാം വരവിൽ ആടിയുലഞ്ഞ കെന്റിന്റെ ഹൃദയഭൂമിയായ മെയ്ഡ്സ്റ്റോണിൽ നിന്നും അതിജീവനത്തിന്റെ പുതുവഴികൾ തുറന്നുകൊണ്ട് എംഎംഎ ഈ വർഷത്തെ തങ്ങളുടെ കർമ്മപരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്. അസോസിയേഷന്റെ വനിതാ വിഭാഗമായ മൈത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര …
സാജു അഗസ്റ്റിൻ: കൊച്ചിൻ കലാഭവൻ ലണ്ടൻ We Shall Overcome കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടർവേവ്സ് ലണ്ടൻ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവർന്നപ്രീയ സിനിമ താരം പാർവതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെലോകമെമ്പാടുമുള്ള പ്രേക്ഷകർ നെഞ്ചോട് ചേർത്തു. 2020 നവംബർ പതിനഞ്ചാം തിയതി പ്രശസ്ത നർത്തകിയും …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു.കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവർഷ …
ജെയ്സൺ ജോർജ്: പ്രവാസി മലയാളികളുടെ കലാലോകത്തിന് നടന വൈവിദ്ധ്യങ്ങളുടെ വർണ്ണപ്പൊലിമ സമ്മാനിച്ച്, 12 ആഴ്ചകളിലായി കൊച്ചിൻ കലാഭവൻ ലണ്ടൻ നടത്തുന്ന ഓണ്‍ലൈന്‍ നൃത്തോത്സവത്തിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം ഒരുങ്ങുന്നു. “ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍” എന്ന പേരിൽ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തോത്സവം പ്രവാസി മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി …
ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ 2021 ലെ സാരഥികളെ തെരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി രാജി കുര്യൻ, സെക്രട്ടറിയായി ബിനു ജോർജ്, ട്രഷററായി രെഞ്ചു വർഗീസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷാജി പി …
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച “ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍” വിജയകരമായി 12 ആഴ്ച്ച പൂര്‍ത്തീകരിക്കുന്നു. 12-മത് ആഴ്ച്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ സിനിമാതാരവുംനര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തും. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയംമൂന്നു മണി (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ ‘വീ ഷാല്‍ ഓവര്‍ …
കുര്യൻ ജോർജ് (യുക്മ ദേശീയ സമിതിയംഗം): വെര്‍ച്വല്‍ ദേശീയ കലാമേള സംഘടിപ്പിച്ച് വെന്നിക്കൊടി പാറിച്ച യുക്മ, പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് നേതൃത്വം നല്‍കിയ ഓണ്‍ലൈന്‍ സംവാദം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ആനുകാലികമായ വാട്ട്സ്ആപ്പ് നയങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്തെ അപകടകരമായതും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമായ വിവിധ വിഷയങ്ങളെക്കുറിച്ച് നയം വ്യക്തമാക്കിക്കൊണ്ട് നടന്ന വിജ്ഞാനപ്രദവും ആകര്‍ഷകവുമായ ചര്‍ച്ചയും …