ദമ്മാം: കോവിഡ് -19 അസുഖം ദിവസം കൂടുംതോറും വർദ്ധിയ്ക്കുന്ന അവസ്ഥയിൽ, ആരോഗ്യപ്രതിസന്ധിയും, സാമ്പത്തികപ്രതിസന്ധിയും മൂലം മാനസിക സമ്മർദ്ദത്തിലായി കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസികൾക്ക്, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ടെലി കൗൺസലിങ് സേവനങ്ങൾ ഏറെ ആശ്വാസം നൽകുന്നു. തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, സൗദി അറേബ്യയിലെ നൂറുകണക്കിന് പ്രവാസികൾക്കാണ്, നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ വിദഗ്ദരായ കൗൺസിലർമാർ, ടെലി കൗൺസലിങ് നടത്തിയത്. …
ജയകുമാർ എസ്: കോവിഡ് 19 എന്ന മഹാമാരിയിൽ അകപ്പെട്ടു ലോകം മുഴുവൻ മരവിച്ചു നിൽ ക്കുമ്പോൾ സഹായ ഹസ്‌തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റിയും യുക്മയും മുന്നോട്ട് . യുക്മ നേതൃത്വ ത്തോട് സഹായം അഭ്യർത്ഥിച്ച കോവെന്ററി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥികളുടെ അടുത്തേക്ക് അവശ്യ വസ്തുക്കളുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി വോളണ്ടിയർമാർ എത്തിയപ്പോൾ സ്നേഹം നിറഞ്ഞ പുഞ്ചിരി. …
ജയ്സൺ ജോർജ്ജ്: വീ ഷാൽ ഓവർ കം ലൈവിൽ ഞായറാഴ്ച മലയാള സംഗീത ലോകത്തെ മായാ മാന്ത്രികൻ എം ജയചന്ദ്രനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രീതി വാര്യറും അതിഥികളായി എത്തുന്നു. ഈ ലോക്ക്ഡൌൺ കാലത്ത് പ്രവാസി മലയാളികളുടെ മനസ്സിന്റെ സ്വാന്തനമായി മാറിയിരിക്കുകയാണ് കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന “വീ ഷാൽ ഓവർ കം” എന്ന പ്രതിദിന …
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): യുകെയിൽ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ബോസ്റ്റണിലെ അനൂജ് കുമാറിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. അനൂജ് കുമാറിന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന ജീവിതപങ്കാളി സന്ധ്യയുടെയും മക്കൾ അകുലിന്റെയും ഗോകുലിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തൻ്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. …
ജെയ്സൺ ജോർജ്: കോവിഡ് 19 എന്ന മഹാ ദുരന്തം ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചത് കൂടുതലും യൂറോപ്പ് യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലാണ് . ഇവിടങ്ങളിലുള്ള മലയാളികളിൽ പലരും ഈ ദുരന്തന്തിന്റെ തീക്ഷ്ണ ഫലങ്ങൾ അനുഭവിച്ചവരാണ്, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്. നിരവധി മലയാളികൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു, ഒട്ടനവധി ആളുകൾ ഇപ്പോഴും ഗുരുതരമായ അവസ്ഥയിൽ ആശുപത്രികളിൽ ത്രീവ പരിചരണ …
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): വർദ്ധിച്ചു വരുന്ന കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയിൽ വിഷമമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനുവേണ്ടി സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ പിആർഓ ഫാ. ടോമി എടാട്ട് ചെയർമാനായി പ്രത്യേക ഹെൽപ് ഡെസ്ക് രൂപീകരിച്ചതായി രൂപതാകേന്ദ്രത്തിൽ നിന്നും അറിയിച്ചു. പ്രവാസികളായ മലയാളികളും സമീപകാലത്ത് യുകെയിൽ എത്തിച്ചേർന്നവരും ഉപരിപഠനത്തിനായി എത്തിയ വിദ്യാർത്ഥികളും അടിസ്ഥാനസൗകര്യത്തിനും ആവശ്യങ്ങൾക്കുമായി …
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ സൗത്താംപ്ടണിലെ സെബി ദേവസിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. സെബിയുടെ അപ്രതീക്ഷിത വേർപാടിൽ വേദനിക്കുന്ന ജീവിതപങ്കാളി ഷീനയുടെയും മകൻ ഡയന്റെയും ദുഃഖത്തിൽ രൂപത കുടുംബം ഒന്നാകെ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തൻ്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. …
ജയ്സൺ ജോർജ്ജ്: കോവിഡ് എന്ന ആഗോള ദുരന്തത്തെ നേരിടാൻ ലോക ജനത മുഴുവൻ ലോക്ക് ഡൌൺ ആയി സ്വന്തം വീടുകളിൽ അടച്ചു പൂട്ടി കഴിയുന്ന ഈ വിഷമ സന്ധിയിൽ മനുഷ്യ മനസ്സുകൾക്ക് സ്വാന്തനമേകാൻ കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഫേസ്ബുക് ലൈവ് ഇന്ററാക്ടിവ് പ്രോഗ്രാമാണ് “വീ ഷാൽ ഓവർ കം” വീടുകളിൽ നിങ്ങൾ തനിച്ചല്ല ഞങ്ങളുണ്ട് …
ബിനു ജോർജ്ജ്: അപ്രതീക്ഷിതമായി എത്തി ലോകജനതയെ ആശങ്കയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ട കോവിഡ് -19 വൈറസിനോടുള്ള പോരാട്ടത്തിൽ സ്വന്തം സുരക്ഷയും ആരോഗ്യവും മറന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ ആദരിച്ച് നൃത്തം അവതരിപ്പിച്ച് ദക്ഷിണ യുകെ. പ്രശസ്ത കൊറിയോഗ്രാഫർ ശ്രീമതി ചിത്രാലക്ഷ്മിയാണ് ‘നന്ദി നിങ്ങൾക്ക് നന്ദി, നന്ദി ഒരായിരം നന്ദി..’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത്. യുകെയിൽ നിന്നുള്ള …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിൻെറ ഏപ്രിൽ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണിൽ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തിൽ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്. മുൻ ലക്കങ്ങളിലേതുപോലെ പോലെ …