സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ നേഴ്‌സസ് ഫോറം പ്രസിഡന്റായി സിന്ധു ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. യുക്മ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറിയും യു എൻ എഫ് മുൻ നാഷണൽ കോർഡിനേറ്ററുമാണ് സിന്ധു. ലീനുമോൾ ചാക്കോ ആണ് പുതിയ ജനറൽ സെക്രട്ടറി. യു കെ കെ സി എ …
സജീഷ് ടോം: (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 2ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. കലാമേള നഗറിൽ മിതമായ നിരക്കിൽ ഭക്ഷണം നൽകുവാൻ ഭക്ഷണ ശാലകൾ ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളും, നഗറിലെ അഞ്ച് മത്സരവേദികളിലും ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളുമാണ് പ്രധാനമായും …
ഷാജി മാത്യു: വാർവിക് & ലമിങ്ടൻ മലയാളി അസോസിയേഷൻ (വാൾമ) ഇത്തവണ ഓണം ആഘോഷിച്ചത് കേരളീയ നാടൻ കലാരൂപങ്ങൾ തനത് രൂപത്തിലും ഭാവത്തിലും പുനരാവിഷ്ക്കരിച്ചു കൊണ്ടാണ്. യുക്മയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിനു തുടക്കം കുറിച്ചു. യുക്മയുടെ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോ യുടെ സാന്നിദ്ധ്യം …
യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയണിലും സെക്രട്ടറി അലക്സ് വർഗ്ഗീസിന്റെ റീജിയണായ നോർത്ത് വെസ്റ്റ് റീജിയണിലും ഒക്ടോബർ 12 ന് തിരി തെളിയുന്നതോടെ യുക്മയുടെ 2019ലെ കലാ മാമാങ്കങ്ങൾക്ക് തുടക്കം കുറിക്കും. 2019ലെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ശനിയാഴ്ച റെഡിംങ്ങിൽ വച്ച് നടത്തപ്പെടുന്നതാണെന്നു സൗത്ത് ഈസ്റ്റ് …
ജിജോ അരയത്ത് (റീജിയണൽ സെക്രട്ടറി): യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കലാമേള ഒക്ടോബർ 26 ശനിയാഴ്ച ക്രോയ്ഡോണിൽ വച്ചു നടക്കും. ക്രോയ്ഡോണ് സമീപം സട്ടനിലെ വാലിങ്ടൺ ഗേൾസ് ഹൈ സ്കൂൾ ആണ് കലാമേളയുടെ വേദിയായി റീജിയണൽ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബർ രണ്ടാം തിയതി നടക്കുന്ന നാഷണൽ കലാമേളയ്ക്ക് …
കുര്യൻ ജോർജ്ജ് (സാംസ്ക്കാരികവേദി കോർഡിനേറ്റർ): പത്താം വാർഷികം ആഘോഷിക്കുന്ന യുക്മക്ക് വേണ്ടി, യുക്മാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കപ്പെടുന്നു. യു കെ മലയാളികൾക്ക് വേണ്ടി, സംഘടനാ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക്, നിശ്ചിത പ്രായപരിധിയിൽ വരുന്ന, യു കെ യിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്നതാണെന്ന് ചിത്രരചനാ മത്സര വിവിരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് …
എസ് ജയകുമാർ: കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ 14 മത് ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 21 നു പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ വില്ലൻഹാൽ സോഷ്യൽ ക്ലബ്ബിൽ നടത്തി.രാവിലെ വടം വലി മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അത്തപ്പൂക്കളമൊരുക്കി. ഉച്ചക്ക് 12 മണിക്ക് 31 ഐറ്റം കറികളോട് കൂടിയ വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിച്ചു.4 മണിയോട് കൂടി ആരംഭിച്ച …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്‌ദി വർഷം നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ, മത്സരങ്ങളുടെ നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച കലാമേള മാനുവലിലെ കൃത്യമായ മാർഗ്ഗരേഖകളുടെ അടിസ്ഥാനത്തിലാകും പുരോഗമിക്കുക. പുതുക്കിയ കലാമേള മാനുവൽ …
ബിജു മാത്യു: മിഡ്‌ലാണ്ട്സിലെ മുന്‍നിര മലയാളി സംഘടനയായ മൈക്ക (Midlands Kerala Cultural Association ) സംഘടിപ്പിക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19 ന് വോള്‍വര്‍ഹാമ്പ്ടനിലെ UKKCA ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെ നടക്കുന്ന മത്സരത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചീട്ടുകളി ടീമുകളും ചീട്ടുകളി …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനുമുള്ള അപേക്ഷകൾ സമർപ്പിക്കുവാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം. മലയാള സാഹിത്യ- …