സ്വന്തം ലേഖകൻ: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം ബജറ്റ് വെട്ടിക്കുറച്ചതിനാൽ ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിൻ്റെ ധനസഹായം അമേരിക്ക റദ്ദാക്കി. ഇന്ത്യയിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 21 മില്യൺ ഡോളറിൻ്റെ പരിപാടിയും ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിൻ്റെ സംരംഭവും …
സ്വന്തം ലേഖകൻ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനുമായി ചർച്ച നടക്കുന്നതായി ഇറാൻ. വിഷയത്തിൽ ഇടപെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് സ്ഥിരീകരിച്ചു. മരിച്ച തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചർച്ചയ്ക്ക് ഇറാൻ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നീക്കങ്ങളുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍). ആര്‍സിഎന്‍ പ്രസിഡന്റ് മലയാളിയായ ബിജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലയില്‍ രൂപീകരിക്കുന്ന ഏതൊരു പദ്ധതിയും നഴ്സിംഗ് മേഖലയെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് …
സ്വന്തം ലേഖകൻ: യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ സാധുവായ റെസിഡൻസി പെർമിറ്റ് …
സ്വന്തം ലേഖകൻ: പൊതുജനങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം സാമൂഹിക സുരക്ഷയ്ക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെയും പുതുതായി ജനറൽ വകുപ്പ് സ്ഥാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം പുതുതായി സ്ഥാപിതമായ സ്ഥാപനം ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയുമായി ബന്ധിപ്പിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുന്നതോ, …
സ്വന്തം ലേഖകൻ: ഡല്‍ഹി ജി.ബി. പന്ത് ആശുപത്രിയിലെ 102 നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നീക്കത്തിന് തിരിച്ചടി. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്ന നഴ്‌സുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഡല്‍ഹിയിലെ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിലെ പ്രിസൈഡിങ് ഓഫിസര്‍ ആണ് ഉത്തരവിട്ടത്. വര്‍ഷങ്ങളായി ജി.ബി. പന്ത് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരികയായിരുന്ന മലയാളികള്‍ അടക്കമുള്ള 102 നഴ്‌സുമാരെയാണ് ആശുപത്രി …
സ്വന്തം ലേഖകൻ: പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജോലിനോക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും കൂടിച്ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ അമേരിക്ക തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ്. സൈനിക വിമാനങ്ങള്‍ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി.-17 സൈനിക വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക. തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാണയില്‍നിന്നും എട്ടുപേര്‍ ഗുജറാത്തില്‍നിന്നും ഉള്ളവരും മൂന്നുപേര്‍ യു.പി. …
സ്വന്തം ലേഖകൻ: യു.എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോൺ മസ്‌കിന്റെ പിതാവ് ഇറോൾ മസ്‌ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേൽ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നാണ് ഇറോൾ മസ്‌കിന്റെ ആരോപണം. ഇതിനൊപ്പം ബറാക്ക് ഒബാമ ഒരു ക്വിയർ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു. ഒബാമ …
സ്വന്തം ലേഖകൻ: ആറാം ഘട്ട ബന്ദി കൈമാറ്റത്തിൻ്റെ ഭാഗമായി നാളെ മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. ബന്ദികളാക്കിയ മൂന്ന് പേരുടെ പേരുകൾ ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വൈകിപ്പിക്കാൻ ഹമാസ് ആലോചിച്ചത്. ബന്ദികളുടേയും തടവുകാരുടേയും …