സ്വന്തം ലേഖകൻ: ശക്തിയേറിയ കാറ്റും കനത്ത മഴയുമായി ഇന്ന് രാത്രി ആഷ്‌ലി കൊടുങ്കാറ്റ് ബ്രിട്ടനിലെത്തും. അയര്‍ലന്‍ഡിലെ കാലാവസ്ഥാ കേന്ദ്രം നാമകരണം ചെയ്ത കൊടുങ്കാറ്റ് മനിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ വരെ ആഞ്ഞടിക്കും എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ പറന്നുയരുന്ന മേല്‍കൂരകളും മറ്റു അവശിഷ്ടങ്ങളും മൂലം പരിക്കുകള്‍ക്കും മിറിവുകള്‍ക്കും ഇടയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് …
സ്വന്തം ലേഖകൻ: നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കി പരമാവധി വരുമാനം നേടാനുമുള്ള അവസരമായാണ് ഈ മാസം 30 നു അവതരിപ്പിക്കുന്ന ബജറ്റിനെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും, പൊതുമേഖലാ ജീവനക്കാര്‍ക്ക് അനുവദിച്ച വമ്പന്‍ ശമ്പളവര്‍ദ്ധനവുകളും നടപ്പാക്കാന്‍ വന്‍തുക കണ്ടെത്തുകയെന്ന ദൗത്യമാണ് ചാന്‍സലര്‍ നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ഈ നികുതി …
സ്വന്തം ലേഖകൻ: അനിയന്ത്രിതമായ കുടിയേറ്റത്തിനു കടിഞ്ഞാണിടുക എന്ന അജന്‍ഡയുമായി യൂറോപ്യന്‍ ഉച്ചകോടിക്ക് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ തുടക്കമായി. യൂറോപ്യന്‍ യൂണിയന്റെ അതിരുകള്‍ എങ്ങെ ഭദ്രമാക്കാം എന്ന് ഉച്ചകോടി ചര്‍ച്ച ചെയ്യും. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടത്തിയ തിരഞ്ഞെടുപ്പിലും ജര്‍മനിയിലെയും ഓസ്ട്രിയയിലെയും പൊതു തെരഞ്ഞെടുപ്പുകളിലും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ അഭൂതപൂര്‍വമായ മുന്നേറ്റങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഉച്ചകോടിയില്‍ കുടിയേറ്റം മുഖ്യ …
സ്വന്തം ലേഖകൻ: യുഎസ്, യു.കെ, യൂറോപ്യൻ യൂണിയൻ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരൻമാർക്ക് ഇനി യു.എ.ഇയിലേക്ക് മുൻകൂട്ടി വീസയെടുക്കാതെ യാത്ര ചെയ്യാം. ഈ രാജ്യങ്ങളുടെ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ നൽകാൻ അനുമതിയായി. നേരത്തേ യു.എസ് ടൂറിസ്റ്റ് വീസയോ, റെസിറ്റഡന്റ് വീസയോ പാസ്‌പോർട്ടിലുള്ള ഇന്ത്യക്കാർക്ക് യു.എ.ഇയിൽ ഓൺ അറൈവൽ വീസ അനുവദിച്ചിരുന്നു. യുകെ, …
സ്വന്തം ലേഖകൻ: പ്രവർത്തനം പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികൾക്കും പൊതുമാപ്പിൽ തൊഴിൽ രേഖകൾ നിയമാനുസൃതമാക്കാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾ 31നു മുൻപ് പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിക്കണം. പ്രവർത്തനം നിലച്ചതോ പ്രതിസന്ധിയിലായതോ ആയ കമ്പനികളിലെ ജീവനക്കാർക്ക് പുതിയ തൊഴിൽ സാധ്യതയുണ്ടെങ്കിൽ അതു ലഭിക്കാനുള്ള നടപടി സ്വയം …
സ്വന്തം ലേഖകൻ: വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് അടുത്ത് നാട്ടിൽ ലഭിക്കും. ദിർഹത്തിന് 23 രൂപയിലേക്കുള്ള …
സ്വന്തം ലേഖകൻ: രാജ്യത്തെ കള്ള ടാക്‌സി സര്‍വീസുകള്‍ക്കെതിരേ നടപടികള്‍ കര്‍ക്കശമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ടാക്സി സര്‍വീസ് നടത്തിയ 932 വാഹനങ്ങള്‍ പിടികൂടിയതായി അധികൃതര്‍. പിടികൂടിയ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവര്‍മാര്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കള്ള ടാക്സികൾക്കെതിരെ വരും ദിവസങ്ങളിലും കടുത്ത നടപടി …
സ്വന്തം ലേഖകൻ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്, തത്കാല്‍ പാസ്‌പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങിയ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചത്. എംബസിയിലും കുവൈത്ത് സിറ്റി, ജലീബ് അല്‍ ഷുവൈഖ് (അബ്ബാസിയ) ജഹ്‌റ, ഫാഹഹീല്‍ എന്നീ നാല് …
സ്വന്തം ലേഖകൻ: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രാഥമിക നടപടികൾക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ഗൾഫ് …
സ്വന്തം ലേഖകൻ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി ഈ മാസം 22 ന് റഷ്യയിലേക്ക് പോകും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലേക്ക് പോകുന്നത്. ഒക്ടോബർ 22, 23 തീയതികളിലായി കസാനിൽവച്ചാണ് ഉച്ചകോടി നടക്കുന്നത് ഈ വർഷത്തിൽ ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്. ജൂലൈ 8-9 തീയതികളിൽ …