സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ആറുമാസം കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി ഇന്ന് ഒക്ടോബര്‍ 18ന് അവസാനിക്കാനിരിക്കെയാണ് ഇളവ് നീട്ടിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം 2025 ഏപ്രില്‍ 18 വരെയാണ് ഇളവോട് കൂടി പിഴ കുടിശ്ശിക അടയ്ക്കാനുള്ള അവസരം …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് മിനിമം വേതനം വേണമെന്ന നിർദേശം സർക്കാർ തള്ളി. 500 ദീനാർ മാസവരുമാനമുള്ളവർക്കേ ഡ്രൈവിങ് ലൈസൻസ് നൽകാവൂ എന്നതായിരുന്നു എം.പി മാരിൽ ചിലർ നിർദേശിച്ചത്. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ എണ്ണം കുറക്കാൻ ഉദ്ദേശിച്ചായിരുനു ഈ നിർദേശം. എന്നാൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നിലവിലെ റെസിഡൻസി പരിശോധനകളും നടപടികളും ആഭ്യന്തര …
സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കുവൈത്തില്‍ നിന്ന് ആറ് ലക്ഷത്തോളം പ്രവാസികളെ പല കാരണങ്ങളാല്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 354,168 പുരുഷന്മാരും 230,441 സ്ത്രീകളും ഉള്‍പ്പെടെ 595,211 പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തല്‍ വകുപ്പ് രാജ്യത്തു നിന്ന് പുറത്താക്കിയതായി വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് വെളിപ്പെടുത്തി. …
സ്വന്തം ലേഖകൻ: അഭയാർഥികളെ കുടിയിറക്കാനുള്ള ഇറ്റാലിയൻ മാതൃക കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ പിന്തുടരുമെന്നു സൂചന. ഇറ്റാലിയൻ മാതൃക യൂറോപ്യൻ യൂണിയൻ (ഇയു) വിശദമായി പഠിക്കുമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ വ്യക്തമാക്കി. ബ്രസൽസിൽ ഇന്നലെ ആരംഭിച്ച ദ്വിദിന ഇയു ഉച്ചകോടിയുടെ മുഖ്യ അജൻഡയും കുടിയേറ്റ പ്രശ്നമാണ്. കുടിയേറ്റക്കാരെ പുറത്താക്കുന്നതിനു നിയമം വേണമെന്ന …
സ്വന്തം ലേഖകൻ: ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിൻവറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്സ് അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളിലൊരാൾ സിൻവർ ആകാമെന്ന് ഇസ്രേലി സേന നേരത്തേ അറിയിച്ചിരുന്നു. ഡിഎൻഎ സാന്പിൾ അടക്കം പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകൻ: സ്വന്തമായി ഡ്രൈവ് വേ ഇല്ലാത്ത ഇലക്ട്രിക് കാര്‍ ഉടമകളുടെ മേല്‍ ലേബര്‍ സര്‍ക്കാര്‍ പുതിയൊരു വാറ്റ് കൂടി അടിച്ചേല്‍പ്പിക്കുകയാണ്. നിങ്ങളുടെ വാഹനം പൊതു ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അധിക വാറ്റ് കൂടി നല്കാന് നിര്‍ബന്ധിതരാകും. അടുത്തിടെ എനര്‍ജി പ്രൈസ് ക്യാപ് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഗ്യാസ്, ഇ ഡി എഫ്, …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും നല്ല വിമാനക്കമ്പനിയെ കണ്ടെത്താന്‍ ടെലെഗ്രാഫ് ട്രാവല്‍ ശാസ്ത്രീയ സമീപനത്തിലൂടെ നടത്തിയ സര്‍വേയില്‍ ഒന്നാമതെത്തിയത് യുകെ മലയാളികളുടെ പ്രിയ എയര്‍ലൈന്‍ എമിറേറ്റ്സ്. ലോകത്തിലെ വിമാനക്കമ്പനികളെ 30 ല്‍ അധികം മാനദണ്ഡങ്ങളുടെ അളവുകോലിലൂടെ പരിശോധിച്ചണ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊണ്ണൂറോളം വിമാനക്കമ്പനികളെ, ലെഗ്റൂം, സമയ കൃത്യത, അനുവദിക്കുന്ന ബാഗേജ്, റൂട്ട് നെറ്റ്വര്‍ക്ക്, ഹോം …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഇന്ത്യൻ രുചിയുടെ പര്യായമായ അക്ബർ റസ്റ്ററന്റിന്റെ സ്ഥാപകൻ, ഷബീർ ഹുസൈൻ അന്തരിച്ചു. 56-ാം വയസ്സിൽ കാൻസർ രോഗത്തെ തുടർന്നാണ് അന്ത്യം. 1995-ൽ ബ്രാഡ്ഫോർഡ് സിറ്റി സെന്ററിൽ ഒരു ചെറിയ റസ്റ്ററന്റായി തുടങ്ങിയ അക്ബർ, ഷബീർ ഹുസൈന്റെ കൈപ്പുണ്യത്തിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കി. ഒരു ചെറിയ സ്വപ്നത്തിൽ നിന്ന് ആരംഭിച്ച് വലിയ …
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ യൂറോപ്യന്‍ യൂണിയനിൽ നിന്നും പുറത്താക്കപ്പെട്ടത് 96,115 വിദേശികളെന്ന് ഔദ്യോഗിക കണക്ക്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തെ കണക്ക് അപേക്ഷിച്ച് ഏഴു ശതമാനം കുറവാണിത്. 2023ന്റെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍, …
സ്വന്തം ലേഖകൻ: അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യുന്നതുവരെയും ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ പോലും ഒരിക്കല്‍ പോലും നിങ്ങളുടെ പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ എടുക്കേണ്ടതില്ല. പകരം നിങ്ങളുടെ മുഖം കാണിച്ചാല്‍ മതിയാവും. പുതിയ ഫെയ്സ് റെക്കഗ്നിഷന്‍ ടെക്നോളജി അഥവാ മുഖം തിരിച്ചറിയല്‍ സംവിധാനം വിമാനത്താവളത്തിൽ ഇതിനകം …