സ്വന്തം ലേഖകൻ: വീസ്മയ വിനോദങ്ങളും രൂചിക്കൂട്ടുകളും ഷോപ്പിങ്ങും സമ്മേളിക്കുന്ന ആഗോള ഗ്രാമത്തിനു വാതിൽ തുറന്നു. ഇനി ലോകം ഈ മണ്ണിൽ സമ്മേളിക്കും. ലോകോത്തര കലാകാരന്മാർ അവീസ്മരണീയ കലാപ്രകടനങ്ങളുമായെത്തും. ലോകോത്തര ഭക്ഷ്യ വിഭവങ്ങൾ അണിനിരന്നു കഴിഞ്ഞു. വസ്ത്രങ്ങളും സൗന്ദര്യ വർധക വസ്തുക്കളും ഗൃഹാലങ്കാര വസ്തുക്കളും അടക്കം ഷോപ്പിങ്ങിനും എന്തെല്ലാം വിഭവങ്ങൾ. ഏതെല്ലാം രാജ്യങ്ങൾ, എവിടെ നിന്നെല്ലാം എത്തുന്ന …
സ്വന്തം ലേഖകൻ: നോല്‍കാർഡിന് പകരം കൈപ്പത്തികാണിച്ചാല്‍ മെട്രോ യാത്ര സാധ്യമാകുന്ന സംവിധാനം, ‘പേ ബൈ പാം’ 2026 ല്‍ പ്രാബല്യത്തിലാകും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ ടെക്നോളജി പ്രദർശനത്തിലാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി ‘പേ ബൈ പാം’ സംവിധാനം അവതരിപ്പിച്ചത്. മെട്രോ യാത്രയ്ക്കായി എത്തുന്നവർക്ക് സ്മാർട് ഗേറ്റില്‍ നോല്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിൽ റേഡിയോളജി, മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം കർശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റേഡിയോളജിയിൽ 65%, മെഡിക്കൽ ലാബോറട്ടറിയിൽ 70%, തെറാപ്യൂട്ടിക് ന്യൂട്രീഷനിൽ 80%, ഫിസിയോതെറാപ്പിയിൽ 80% എന്നിങ്ങനെയാണ് സ്വദേശികളുടെ തൊഴിൽ ശതമാനം നിശ്ചയിച്ചിരിക്കുന്നത്. 2025 ഒക്ടോബർ മാസത്തോടെ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും …
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കുവൈത്ത് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്കുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷനെ കാബിനറ്റ് …
സ്വന്തം ലേഖകൻ: ഒമാനില്‍ നിരവധിയിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ വാദികള്‍ കരകവിഞ്ഞ് ഒഴുകുകയും റോഡുകള്‍ നിറഞ്ഞ് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സൂറില്‍ 114 മില്ലി മീറ്ററും തൊട്ടടുത്ത ഖല്‍ഹാത്തില്‍ 184 മില്ലി മീറ്ററും മഴ പെയ്തു. ബൗശര്‍, സീബ്, റൂവി, അല്‍ കാമില്‍ അല്‍ വാഫി, ജഅലാന്‍ …
സ്വന്തം ലേഖകൻ: ഈ മാസം ആദ്യം രാജ്യത്ത് ഇറാൻ നടത്തിയ ആക്രമണത്തിന്റ പ്രത്യാക്രമണ പദ്ധതി ഇസ്രയേൽ തയ്യറാക്കിയതായി റിപ്പോർട്ട്. എണ്ണപ്പാടങ്ങൾ, ആണവ കേന്ദ്രങ്ങൾ എന്നിവ മാറ്റി നിർത്തികൊണ്ടുള്ള പദ്ധതിയാണ് തയ്യാറാക്കിയതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പകരം സൈനിക കേന്ദ്രങ്ങൾ ആകും ലക്ഷ്യം വെക്കുക. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എണ്ണ, ആണവ കേന്ദ്രങ്ങൾ …
സ്വന്തം ലേഖകൻ: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചത് വ്യക്തമായ തെളിവ് ഇല്ലാതെയെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ‘ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് …
സ്വന്തം ലേഖകൻ: ഒക്ടോബര്‍ 30ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കാന്‍ ഇരിക്കുന്ന ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഉയര്‍ത്തുമെന്ന അഭ്യൂഹം ശക്തമായതോടെ നികുതി പേടിച്ച് വീടുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണ് ഉടമകള്‍. ഇതോടെ ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനവ് അനുഭവപ്പെടുന്നുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കാനായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്-സിജിടി ഉയര്‍ത്തുമെന്ന് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തൊഴില്‍ രഹിതരായ അമിതവണ്ണക്കാര്‍ക്ക് സൗജന്യമായി നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അദ്ഭുതകരമായി വണ്ണം കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന ഒസെമ്പിക് എന്ന മരുന്ന് സൗജന്യമായി നല്‍കുവാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പദ്ധതി തയ്യാറാക്കുന്നത്. ഇത് എന്‍ എച്ച് എസ്സിന്റെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്നും അങ്ങനെ പരോക്ഷമായി സമ്പദ്ഘടനയെ സഹായിക്കും എന്നാണ് ഈ ആശയത്തെ …
സ്വന്തം ലേഖകൻ: വിദ്യാർഥികൾക്കായി പ്രത്യേക യാത്ര പാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ ജൈടെക്സിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അന്തർദേശീയ വിദ്യാർഥി തിരിച്ചറിയൽ കാർഡ് അസോസിയേഷനുമായി സഹകരിച്ചാണ് നോൽ കാർഡ് പുറത്തിറക്കിയത്. വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന പ്രത്യേക നോൽ കാർഡ് ഉപയോഗിച്ചാൽ ബസിലും മെട്രോയിലും ട്രാമിലും 50 ശതമാനം വരെ നിരക്കിളവുണ്ടാകും. അന്താരാഷ്ട്ര …