1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് ഓർമ്മിപ്പിച്ച് സൗദി ജവാസത്ത്
ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് ഓർമ്മിപ്പിച്ച് സൗദി ജവാസത്ത്
സ്വന്തം ലേഖകൻ: ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് സൗദി അറേബ്യയിലെ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ (ജവാസത്ത്) വ്യക്തമാക്കി. പൗരന്മാരെയും പ്രവാസികളെയും ഓൺലൈൻ സേവനങ്ങൾ പൂർണമായി ഉപയോഗിക്കാൻ ജവാസത്ത് ആഹ്വാനം ചെയ്തു. അബ്ഷർ, അബ്ഷർ ബിസിനസ്, മുഖീം പോർട്ടലുകളിലൂടെ ഫീസ് അടച്ചതിന് ശേഷം നടപടികൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. പാസ്‌പോർട്ട് ഇഷ്യൂ/പുതുക്കൽ, റസിഡൻസി ഇഷ്യൂ/പുതുക്കൽ തുടങ്ങിയ …
സൗദിയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ 50% ഇളവ് അവസാനിക്കാൻ ഇനി ആറു ദിവസം ബാക്കി
സൗദിയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ 50% ഇളവ് അവസാനിക്കാൻ ഇനി ആറു ദിവസം ബാക്കി
സ്വന്തം ലേഖകൻ: സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി. ഒക്ടോബർ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. പിഴ അടക്കാത്തവരുടെ വാഹനങ്ങൾ കാലാവധിക്ക് ശേഷം പിടിച്ചെടുക്കും. ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് മന്ത്രാലയം 50% വരെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഏപ്രിൽ 18നു ശേഷമുള്ള …
നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം; ഇന്ത്യൻ രൂപയുടെ വി​നി​മ​യ നി​ര​ക്ക് ഉയരുന്നു
നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം; ഇന്ത്യൻ രൂപയുടെ വി​നി​മ​യ നി​ര​ക്ക് ഉയരുന്നു
സ്വന്തം ലേഖകൻ: വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് റി​യാ​ലി​ന് 218 രൂ​പ എ​ന്ന നി​ര​ക്ക് ക​ട​ന്നു. റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കാ​ണി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​ൺ​വെ​ർ​ട്ട​റി​ൽ ഒ​രു റി​യാ​ലി​ന് 218.48 രൂ​പ എ​ന്ന നി​ര​ക്കായി​രു​ന്നു. എ​ങ്കി​ലും ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ റി​യാ​ലി​ന് 218 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്. ശ​നി, ഞാ​യ​ർ …
ദുബായിക്ക് പിന്നാലെ ഇറാനിലെ വിമാനങ്ങളിലും പേജറുകള്‍ക്കും വാക്കി ടോക്കികള്‍ക്കും നിരോധനം
ദുബായിക്ക് പിന്നാലെ ഇറാനിലെ വിമാനങ്ങളിലും പേജറുകള്‍ക്കും വാക്കി ടോക്കികള്‍ക്കും നിരോധനം
സ്വന്തം ലേഖകൻ: എല്ലാ വിമാനങ്ങളില്‍ നിന്നും പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാന്‍. ഇസ്രയേലിന്റെ സംഘര്‍ഷ പരമ്പരയ്ക്ക് പിന്നാലെയാണ് ഇറാന്റെ തീരുമാനം. മൊബൈല്‍ ഫോണുകള്‍ ഒഴികെയുള്ള എല്ലാ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും വിമാനങ്ങളിലും കാര്‍ഗോകളിലും നിരോധിച്ചതായി ഇറാന്റെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് ജാഫര്‍ യാസെര്‍ലോയെ ഉദ്ധരിച്ച് ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലെബനനിലെ …
‘അവളുടെ ഭാവി എന്താകും?’ കണ്ണു നനയിക്കുന്ന പരസ്യം; സ്മാർട് ഫോണിൽ ആശങ്ക അറിയിച്ച് ഹാരി രാജകുമാരനും
‘അവളുടെ ഭാവി എന്താകും?’ കണ്ണു നനയിക്കുന്ന പരസ്യം; സ്മാർട് ഫോണിൽ ആശങ്ക അറിയിച്ച് ഹാരി രാജകുമാരനും
സ്വന്തം ലേഖകൻ: കൗമാരക്കാർക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള പരസ്യമാണ് ഇപ്പോൾ രക്ഷിതാക്കളുടെ കണ്ണ് നനയിക്കുന്നത്. സ്പാനിഷ് സ്പോർട്സ് വെയർ നിർമ്മാണ ബ്രാൻഡ് ആയ സിറോകോയാണ് പരസ്യം പുറത്തിറക്കിയത്. നിരവധി പേരാണ് പരസ്യത്തിലെ ഉള്ളടക്കത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ‘ചെറുപ്പക്കാരായവരുടെ കുട്ടിക്കാലം സ്മാർട് ഫോണുകൾ കവരുന്നു’ എന്ന അഭിപ്രായം പങ്കുവെച്ച് ഹാരി രാജകുമാരനും ചർച്ചക്ക് …
ബാബാ സിദ്ധിഖി കൊലപാതക ത്തിൽ നടുങ്ങി മഹാരാഷ്ട്ര; സല്‍മാന്‍ ഖാൻ, ലോറന്‍സ് ബിഷ്‌ണോയി പ്രശ്നം?
ബാബാ സിദ്ധിഖി കൊലപാതക ത്തിൽ നടുങ്ങി മഹാരാഷ്ട്ര; സല്‍മാന്‍ ഖാൻ, ലോറന്‍സ് ബിഷ്‌ണോയി പ്രശ്നം?
സ്വന്തം ലേഖകൻ: ശനിയാഴ്ച വൈകുന്നേരമാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ ഓഫീസില്‍വെച്ച് വെടിയേറ്റ് മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി …
രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണം! സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ
രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണം! സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ
സ്വന്തം ലേഖകൻ: മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് …
തണുപ്പിന്റെ പിടിയിൽ അമരാൻ യുകെ; ചില ഇടങ്ങളിൽ താപനില പൂജ്യത്തിന് താഴേക്ക്
തണുപ്പിന്റെ പിടിയിൽ അമരാൻ യുകെ; ചില ഇടങ്ങളിൽ താപനില പൂജ്യത്തിന് താഴേക്ക്
സ്വന്തം ലേഖകൻ: യുകെയില്‍ കാലാവസ്ഥ തണുപ്പിലേക്ക്. ആര്‍ട്ടിക്ക് കാറ്റ് വീശിയതോടെയാണ് ഇംഗ്ലണ്ടിലെ മിക്ക മേഖലകളും തണുപ്പിലേക്ക് മാറുന്നത്. സതേണ്‍ ഇംഗ്ലണ്ട് മാത്രമാകും അല്‍പ്പം ഉയര്‍ന്ന താപനില ഉണ്ടാവുക. ഇതോടെ വീക്കെന്‍ഡ് തണുത്തുറഞ്ഞതായി മാറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. തണുത്ത കാറ്റും ഇതിന് അകമ്പടിയേകും. വരും ദിവസങ്ങളില്‍ കൂടുതല്‍ ശൈത്യകാല കാലാവസ്ഥകളും, സാഹചര്യങ്ങള്‍ രൂപപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ഇതില്‍ …
ലോട്ടറി വീസയുമായി ഓസ്ട്രേലിയ; ഫീസ് 25 ഡോളർ; വിനോദസഞ്ചാരത്തിനൊപ്പം ജോലി
ലോട്ടറി വീസയുമായി ഓസ്ട്രേലിയ; ഫീസ് 25 ഡോളർ; വിനോദസഞ്ചാരത്തിനൊപ്പം ജോലി
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിൽ സഞ്ചാരത്തിനൊപ്പം തൊഴിലെടുക്കാനും അവസരം. ഇന്ത്യക്കാർക്കായ് വർക്ക് ആൻഡ് ഹോളിഡേ വീസ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ബാലറ്റ് വഴിയാണ് വീസയ്ക്കുള്ള യോഗ്യത അപേക്ഷകൾ തിരഞ്ഞെടുക്കുന്നത്. 25 ഡോളറാണ് ബാലറ്റ് റജിസ്ട്രേഷൻ ഫീസ്. ഭാഗ്യപരീക്ഷണമായതു കൊണ്ട് തന്നെ ചിലർ ഇതിനെ ലോട്ടറി വീസയെന്നും വിളിക്കാറുണ്ട്. ബാലറ്റിൽ തിരഞ്ഞെടുക്കപ്പെട്ടാൽ 650 ഡോളർ ചിലവിൽ വീസ നേടാം. ഒക്ടോബർ …
കെഎസ്എഫ്ഇ പ്രവാസി ചിട്ടി: പ്രവാസികളുടെ പരാതികൾ പരിഹരിക്കും; ഗള്‍ഫില്‍ ഏജന്‍റുമാരെ നിയോഗിക്കും
കെഎസ്എഫ്ഇ പ്രവാസി ചിട്ടി: പ്രവാസികളുടെ പരാതികൾ പരിഹരിക്കും; ഗള്‍ഫില്‍ ഏജന്‍റുമാരെ നിയോഗിക്കും
സ്വന്തം ലേഖകൻ: കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലേയ്ക്ക് ആളെ ചേര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏജന്‍റുമാരെ നിയമിക്കാനും പദ്ധതിയുണ്ട്. പ്രവാസികള്‍ക്ക് ചിട്ടിതുക ലഭിക്കാന്‍ നേരിടുന്ന പ്രയാസങ്ങളും അടിയന്തരമായി പരിഹരിക്കും. പദ്ധതി നടപ്പായാല്‍ നിശ്ചിതശതമാനം കമ്മീഷനോടെ പ്രവാസി വനിതകള്‍ക്ക് മുന്‍ഗണന നല്‍കും. …