സ്വന്തം ലേഖകൻ: ആദ്യമായി വീട് വാങ്ങുന്നവര്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ വലിയ വര്‍ധന നേരിടുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 350 പൗണ്ട് അധികചെലവ് വരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഹോം ലോണ്‍ ചെലവുകള്‍ താഴ്‌ന്നെങ്കിലും ഇക്കാര്യത്തില്‍ ആശ്വാസം വന്നിട്ടില്ല. 2019-ല്‍ പ്രതിമാസ തിരിച്ചടവ് 578 പൗണ്ടായിരുന്നത് നിലവില്‍ …
സ്വന്തം ലേഖകൻ: ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം. നിലവിൽ സ്വദേശികൾക്കും ആശ്രിതർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് …
സ്വന്തം ലേഖകൻ: കേരളത്തിൽ വ്യാപകമായിരിക്കുന്ന വിദേശ റിക്രൂട്ട്മെന്‍റിന്‍റെ പേരിലുള്ള തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ നടപടിയെടുക്കാൻ നോർക്ക. തട്ടിപ്പുകാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നോർക്ക സെക്രട്ടറി ഡോ. കെ. വാസുകിയുടെ ഉത്തരവിട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സർക്കാർ ഈ നടപടികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വീസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ടെന്ന് ലേബര്‍ അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയോ രാജ്യം വിടുകയോ ചെയ്തില്ലെങ്കില്‍, തൊഴിലാളിയുടെ സ്റ്റാറ്റസ് ആബ്‌സന്റ് ഫ്രം …
സ്വന്തം ലേഖകൻ: നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവച്ചത്. ഇതുപ്രകാരം, വാണിജ്യ തെരുവുകളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ നിരത്തുകളിലേക്ക് തുറക്കുന്ന രീതിയിലുള്ള …
സ്വന്തം ലേഖകൻ: എല്ലാത്തരം ഡ്രൈവിങ് ലൈസൻസുകളുടെയും പ്രിന്റിങ് നിർത്തിയെന്നും ഡിജിറ്റൽ പതിപ്പിൽ മാത്രമാക്കിയെന്നുമുള്ള വാർത്തയിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ് ലൈസൻസുകളല്ല, ഡ്രൈവിങ് പെർമിറ്റുകളാണ് ഡിജിറ്റൽ രീതിയിലേക്ക് മാറിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡ്രൈവിങ് പെർമിറ്റുകളുടെ വിഭാഗത്തിൽ ഓൺ-ഡിമാൻഡ് ഫെയർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, പബ്ലിക് ബസ്, മൊബൈൽ ഫെയർ, വ്യക്തിഗത ഡ്രൈവിങ് ഇൻസ്ട്രക്ടർ, വാൻ …
സ്വന്തം ലേഖകൻ: മൂന്നാഴ്ചയോളമായി ഇസ്രയേൽ സൈനികനടപടി തുടരുന്ന ലെബനനിൽ വീണ്ടും വ്യോമാക്രമണം. സെൻട്രൽ ബയ്റൂത്തിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 117 പേർക്ക് പരിക്കേറ്റു. അക്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. ദിവസങ്ങൾക്ക് മുമ്പ് ലെബനന്റെ തെക്കൻമേഖലയിലുണ്ടായ ആക്രമണത്തിൽ 10 അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണമുണ്ടായത്. …
സ്വന്തം ലേഖകൻ: ലാവോസിലേക്ക് സൈബർ തട്ടിപ്പുകൾക്കായി ഇന്ത്യക്കാരെ അയക്കാൻ നേതൃത്വം നൽകിയത് അഞ്ചുപേരടങ്ങുന്ന സംഘമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ചൈനീസ് തട്ടിപ്പുകാർക്കായി ഇന്ത്യക്കാരെ അയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരേ എൻ.ഐ.എ. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. നൂറിലധികം മലയാളികൾ തട്ടിപ്പിനിരയായിരുന്നു. വിവിധ നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യക്കടത്തുകാരുടെ സുസംഘടിതമായ ശൃംഖല അന്വേഷണത്തിൽ കണ്ടെത്തിയതായും കുറ്റപത്രത്തിലുണ്ട്. …
സ്വന്തം ലേഖകൻ: മിൽട്ടൺ ചുഴലിക്കാറ്റ് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെത്തി. ഫ്ളോറിഡയിൽ വലിയതോതിലുള്ള നാശനഷ്ടങ്ങൾക്കും മണിക്കൂറുകളോളമുള്ള വൈദ്യുതിമുടക്കത്തിനും മിൽട്ടൺ കാരണമായി. 30 ലക്ഷം ഉപഭോക്താക്കളെയാണ് വൈദ്യുതി ബന്ധം തകരാറിലായത് ബാധിച്ചത്. കാറ്റഗറി-3-ൽപ്പെടുന്ന ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം നേരത്തേ പ്രവചിച്ചതുപോലെ താംപ ബേ മെട്രോപൊളിറ്റൻ ഭാഗത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടായില്ല. മിൽട്ടൺ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതിന്റെ സാറ്റലൈറ്റ് …
സ്വന്തം ലേഖകൻ: അർധ സഹോദരൻ നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയാകും. നോയലിനെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചു. ബോർഡ് യോഗം ഐക്യകണ്ഠേനയാണ് നോയലിനെ തിരഞ്ഞെടുത്തത്. 67 കാരനായ നോയലിന് ടാറ്റ ഗ്രൂപ്പുമായി വർഷങ്ങളായി ബന്ധമുണ്ട്. നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്നുള്ള മകനാണ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും …