സ്വന്തം ലേഖകൻ: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച ബയാൻ പാലസിൽ പതാക ഉയർത്തുന്നതോടെ കുവൈത്ത് ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമാകും. രാജ്യത്തെ ആറ് ഗവർണറേറ്റിലും പ്രത്യേകം പതാക ഉയർത്തൽ ചടങ്ങ് നടക്കും. രാവിലെ പത്തിനാണ് ബയാൻ പാലസിലെ പതാക ഉയർത്തൽ ചടങ്ങ്. 64ാമത് ദേശീയ ദിനവും …
സ്വന്തം ലേഖകൻ: ലോകത്തെ ഏറെ ഭീതിയിലാഴ്ത്തിയ മാരക വൈറസുകളിലൊന്നായ നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാംപ്ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നേരത്തെ കരുതിയതിനേക്കാള്‍ കൂടുതല്‍ ആഗോളതലത്തില്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഡോ. ഷൈസ് പാരിയുടെ …
സ്വന്തം ലേഖകൻ: ഇറക്കുമതി നികുതി ചുമത്തുമെന്ന അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി കാനഡ. 155 ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% ഇറക്കുമതി തീരുവ ഏപ്പെടുത്താനൊരുങ്ങുകയാണ് കാനഡ. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ …
സ്വന്തം ലേഖകൻ: മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം വ്യാപാര യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയില്‍ ലോകം. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും താരിഫാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകൻ: സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്‌കാരം ഫെബ്രുവരി 8 ശനിയാഴ്ച നടക്കും. ശനിയാഴ്ച്ച രാവിലെ 10 ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ബക്‌സറ്റണിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം ചീഡിലിലെ മില്‍ ലെയ്ന്‍ സെമിത്തേരിയിലാണ് സംസ്‌കാരം ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 26 നാണ് 60 കാരനായ …
സ്വന്തം ലേഖകൻ: ലണ്ടൻ നഗരത്തിൽ തെരുവിൽ അന്തിയുറങ്ങുന്നവരുടെ (റഫ് സ്ലീപ്പേഴ്സ്) എണ്ണത്തിൽ ഗണ്യമായ വർധന. 2024ൽ മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനം വർധനയാണ് ഇവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തിയ കണക്കെടുപ്പിൽ 4612 പേരെയാണ് ലണ്ടന്റെ തെരുവോരങ്ങളിൽ കണ്ടെത്തിയത്. ഇതിൽ പകുതിയിലേറെ പേരും മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. …
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ വേതനം അടിസ്ഥാനമാക്കിയുള്ള സേവിങ്സ് ഫണ്ട് പിൻവലിക്കണമെങ്കിൽ തൊഴിൽ കരാർ റദ്ദാക്കണമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അടിസ്ഥാന വേതനത്തിന് ആനുപാതികമായാണ് ഓരോരുത്തർക്കും സേവിങ്സ് ഫണ്ട് ഉണ്ടാവുക. ഫണ്ടിൽ റജിസ്റ്റർ ചെയ്തവർക്ക് ഒരുവർഷത്തിനു ശേഷം സേവിങ് തുക പിൻവലിക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. തൊഴിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ സേവിങ് ഫണ്ട് …
സ്വന്തം ലേഖകൻ: പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, ഹീമോഗ്ലോബിൻ, ഹൃദയമിടിപ്പ് എന്നിവ സ്മാർട്ട് ഫോൺ ക്യാമറ വഴി സെക്കൻഡുകൾക്കുള്ളിൽ സ്വയം പരിശോധിക്കാവുന്ന സംവിധാനം പ്രഖ്യാപിച്ച് യുഎഇ. ദുബായിൽ സമാപിച്ച അറബ് ഹെൽത്തിലാണ് നിർമിത ബുദ്ധി (എഐ) സംവിധാനമായ ‘ബയോസൈൻസ്’ പദ്ധതി പ്രഖ്യാപിച്ചത്. പരമ്പരാഗത മാതൃകയിൽ ലാബിൽ പോയി പരിശോധിച്ച് ഫലത്തിനായുള്ള നീണ്ട കാത്തിരിപ്പും ഇതോടെ ഒഴിവാക്കാം. നിമിഷ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാവുകയാണെന്ന് റിപ്പോർട്ടുകൾ. പുതിയ കണക്കുകൾ പ്രകാരം, സ്വകാര്യ മേഖലയിലെ പുതിയ തൊഴിലവസരങ്ങളിൽ സ്വദേശികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അവസാന പാദത്തിൽ സ്വകാര്യ മേഖലയിൽ 55.8 ശതമാനം സ്വദേശികൾ തൊഴിൽ നേടി. മുൻകാലങ്ങളിൽ വിദേശ …
സ്വന്തം ലേഖകൻ: ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി 18 മുതൽ 27 വരെയാണ് പരീക്ഷ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സർക്കാർ സ്കൂളുകളിൽ രണ്ടാം സെമസ്റ്റർ അർധവാർഷിക പരീക്ഷകളും ഇന്ത്യൻ സ്കൂളുകളിൽ വാർഷിക പരീക്ഷകളുമാണ് ഫെബ്രുവരിയിൽ നടക്കുക. …