സ്വന്തം ലേഖകൻ: ഉന്നത വിദ്യാഭ്യസ മേഖലയിൽ സഹകരണം കൂടുതൽ ശക്തമാക്കി ഇന്ത്യയും ഒമാനും. ഇതിന്റെ ഭാഗമായി സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാൻ തീരുമാനിച്ചു. സുഹാർ യൂനിവേഴ്സിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) റോഹ്തക്കും ആണ് സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാൻ ധാരണയിലെത്തിയത്. ഇതുസംബന്ധിച്ച കരാർ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, സുഹാർ സർവകലാശാലയുമായി ഒപ്പുവെച്ചു. …
സ്വന്തം ലേഖകൻ: കുവൈത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സഹല്‍ ആപ്പ് വഴി കുവൈത്തിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ ട്രാഫിക് പിഴകള്‍ എളുപ്പത്തില്‍ അടയ്ക്കാം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ട്രാഫിക് ലംഘനങ്ങള്‍ പരിശോധിക്കുന്നതിനും പിഴയുണ്ടെങ്കില്‍ അത് അടയ്ക്കുന്നതിനും സഹല്‍ ആപ്പില്‍ ഇപ്പോള്‍ സൗകര്യം ലഭ്യമാണ്. മൊബൈലില്‍ സഹല്‍ …
സ്വന്തം ലേഖകൻ: ലോറി ഉടമ മനാഫിനെതിരെയും ഈശ്വര്‍ മാല്‍പെയ്‌ക്കെതിരേയും ഗുരുതര ആരോപണവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി തളര്‍ത്തുന്ന വാക്കുകള്‍ പോലും മനാഫ് പറഞ്ഞു. അര്‍ജുന്റെ മകനെ തന്റെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്നതടക്കമുള്ള അസംബന്ധങ്ങള്‍ മനാഫ് മാധ്യമങ്ങളോട് പുലമ്പിക്കൊണ്ടിരിക്കുകയാണെന്നും കുടുംബം പറഞ്ഞു. അർജുന്റെ കുടുംബം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സഹോദരീഭർത്താവ് …
സ്വന്തം ലേഖകൻ: വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന …
സ്വന്തം ലേഖകൻ: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. ആറ് പേർ മരിച്ചെന്ന് റിപ്പോർട്ട്. ബുധനാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. …
സ്വന്തം ലേഖകൻ: കൽക്കരി ഊർജത്തിന്റെ ജന്മദേശമാണ് യു.കെ. കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ തുടങ്ങിയ ആദ്യ രാജ്യവും. ഇപ്പോഴിതാ ആ ഊർജോപാദനം പൂർണമായി നിർത്തുകയും ചെയ്ത ആദ്യ സാമ്പത്തികശക്തിയായും മാറിയിരിക്കുകയാണ് യു.കെ. അതെ, വ്യാവസായിക വിപ്ലവത്തിന് നാന്ദികുറിച്ച ബ്രിട്ടനിൽ 142 വർഷം നീണ്ടുനിന്ന കൽക്കരിയുടെ യുഗം അവസാനിക്കുകയാണ്. കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന രാജ്യത്തെ അവസാന വൈദ്യുതനിലയത്തിന് …
സ്വന്തം ലേഖകൻ: ശുക്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചു. 2028 മാര്‍ച്ച് 29-ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ അറിയിച്ചു. പേടകം ശുക്രനിലെത്താന്‍ 112 ദിവസങ്ങളെടുക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ശുക്രയാൻ 2024 ഡിസംബറില്‍ വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലം പദ്ധതി നീട്ടുകയായിരുന്നു. ഓരോ 19 മാസത്തിനും …
സ്വന്തം ലേഖകൻ: ഉപഭോക്താക്കള്‍ നല്‍കുന്ന ടിപ്പ് മുഴുവനും ജോലിക്കാര്‍ക്ക് തന്നെ ലഭിക്കുന്ന തരത്തിലുള്ള പുതിയ നിയമം പാസായിരിക്കുകയാണ്. പണമായി നല്‍കിയാലും, കാര്‍ഡ് ഉപയോഗിച്ച് നല്‍കിയാലും ഉപഭോക്താക്കള്‍ ടിപ്പിനായി മാറ്റിവെച്ച തുക മുഴുവനായും ജോലിക്കാര്‍ക്ക് നല്‍കണം എന്നതാണ് പുതിയ നിയമം. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളിലെ മുപ്പത് ലക്ഷത്തിലധികം വരുന്ന, സേവന മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് സഹായകരമാകും. …
സ്വന്തം ലേഖകൻ: ബ്രിസ്റ്റോള്‍ മലയാളി ടി എസ് സതീശന്റെ (64) സംസ്‌കാരം ഒക്ടോബര്‍ ഒന്‍പതാം തീയതി ബുധനാഴ്ച നടക്കും. പൊതുദര്‍ശനം ശനിയാഴ്ച ബ്രിസ്റ്റോളിലെ ബിസിഎം ഫ്യൂണറല്‍ സര്‍വ്വീസിലാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം നടക്കുക. ഒന്‍പതാം തീയതി വൈകിട്ട് 3.15നാണ് വെസ്റ്റര്‍ലൈ സെമിത്തേരി ആന്റ് ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ …
സ്വന്തം ലേഖകൻ: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതായി കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 7 മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക. ദുബായ്, നോര്‍ത്തേണ്‍ എമിറേറ്റ്സ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി മിഷന്‍റെ ഔട്ട്സോഴ്സ് സേവന ദാതാവ് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ വിശാലമായ കേന്ദ്രത്തിലേക്ക് …