സ്വന്തം ലേഖകൻ: ആശുപത്രി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഓപ്പറേഷന്‍ തീയേറ്ററുകള്‍ ഫോര്‍മുല 1 പിറ്റ്‌സ്റ്റോപ്പുകള്‍ പോലെ പ്രവര്‍ത്തിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സ്വപ്‌നം കാണുന്നത്. രോഗികളെ കാണുന്നത് വേഗത്തിലാക്കി തൊഴില്‍ രംഗത്തേക്ക് ജനങ്ങളെ മടക്കിയെത്തിക്കുന്നതിനാണ് ഓപ്പറേഷന്‍ തീയേറ്ററുകള്‍ സുസജ്ജമാക്കുമെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ഇതിനായി ആശുപത്രികളിലേക്ക് ഉന്നത ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കുമെന്ന് …
സ്വന്തം ലേഖകൻ: നികുതികളുടെയും ജനഹിതകരമല്ലാത്ത തീരുമാനങ്ങളുടെയും ഒരു വര്‍ഷമായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ നല്‍കിയത്. ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തിലാണ് അണികളോട് ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ ബ്രിട്ടന്‍ പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും, കഷ്ടതകളും ക്ലേശങ്ങളും എല്ലാവരും പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകൻ: യുകെയിലെ ബ്രിസ്റ്റോളിൽ കുടുംബമായി താമസിച്ചിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോട്ടയം ജില്ലയിലെ സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ (64) ആണ് വിടപറഞ്ഞത്. സെപ്റ്റംബർ 21 ന് നെഞ്ചു വേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചിക്കത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.17 നാണ് മരിച്ചത്. 20 …
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർക്ക് ഗവൺമെന്റ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്പാസ് ലഭിക്കുന്നവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിക്കും. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പാസ്‌പോർട്ട് കാലാവധിയുടെ കാര്യത്തിലും ഇളവ് നൽകും. പൊതുമാപ്പിൽ ഔട്ട്പാസ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിയമം. എന്നാൽ, പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബർ 31 വരെ …
സ്വന്തം ലേഖകൻ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ പേ ഡിജിറ്റൽ പേമെൻറ് സേവനം ഒമാനിൽ ആരംഭിച്ചു. ബാങ്ക് മസ്കത്ത്, സൊഹാർ ഇന്റർനാഷനൽ, സൊഹാർ ഇസ്ലാമിക്, ബാങ്ക് ദോഫാർ, എൻ.ബി.ഒ, ദോഫാർ ഇസ്ലാമിക്, അൽ മുസ്ൻ എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി പ്രമുഖ ബാങ്കുകൾ ആപ്പിൾ പേയെ അവരുടെ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെലികോം ദാതാക്കളായ വോഡഫോണും ആപ്പിൾ പേ …
സ്വന്തം ലേഖകൻ: ഒമാനിൽ ഇനി പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം. നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സുൽത്താനേറ്റിൽ ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാനിയല്ലാത്ത ഇലക്ട്രീഷ്യൻ ലൈസൻസോടെ സമർപ്പിക്കുന്ന പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്നാണ് നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പ്. എംബസിയിൽനിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് വ്യക്തിവിവരങ്ങളും പണവും ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത്തരം ഫോൺ കാളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയത്. എംബസിയുടെ 24×7 ഹെൽപ് ലൈൻ നമ്പറായ 39418071ൽ നിന്നാണ് പലർക്കും കാളുകൾ വന്നത്. …
സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്ഫോമായ സഹൽ ആപിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നു. ആപിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗിക സഹൽ അക്കൗണ്ട് പ്രഖ്യാപിച്ചു. എന്നാൽ തീയതി വ്യക്തമാക്കിയിട്ടില്ല. നിലവിൽ അറബി ഭാഷയിൽ മാത്രമാണ് ആപിൽ വിവരങ്ങളുള്ളത്. ഇത് പ്രവാസികൾ അടക്കമുള്ള അറബി ഇതര ഭാഷക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: ഒക്ടോബര്‍ ഒന്ന് മുതല്‍ കുവൈത്തിലെ ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് വിരലടയാള സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള താമസക്കാരും പൗരന്മാരും ഒക്ടോബര്‍ ഒന്നിനു ശേഷം ക്രിമിനല്‍ തെളിവുകള്‍ക്കായുള്ള പബ്ലിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പേഴ്സണല്‍ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലുള്ള നിയുക്ത കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അത് പൂര്‍ത്തിയാക്കണമെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ശംഖ് എയറിന് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്താനുമതി നല്‍കി. എന്നാല്‍ യാത്രക്കാരുമായി പറക്കുന്നതിന് എയര്‍ലൈനിന് ഡിജിസിഎയുടെ (ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുമതി ലഭിക്കേണ്ടതുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് 3 വര്‍ഷ കാലാവധിയുള്ള എന്‍ഒസിയും (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ശംഖ് എയര്‍ലൈനിന് ലഭിച്ചിട്ടുണ്ട്. …