സ്വന്തം ലേഖകൻ: മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച യുവാവിന് ക്ലേഡ് 1ബി വകഭേദം സ്ഥിരീകരിച്ചു. എംപോക്സിന്റെ ഈ വകഭേദത്തിന്റെ വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1ബി വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായി എം പോക്സ് സ്ഥിരീകരിച്ചത് ഡൽഹിയിലായിരുന്നു. എന്നാൽ അദ്ദേഹത്തിന് ക്ലേഡ് 2 വകഭേദത്തിലുള്ള വൈറസ് ബാധയായിരുന്നു. …
സ്വന്തം ലേഖകൻ: ഇറാനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്‌ക്കെതിരേ ഇസ്രയേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുകള്‍. ഇറാന്‍ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റ് അംഗം അഹമ്മദ് …
സ്വന്തം ലേഖകൻ: യു.എസ്സിലെ മുൻനിര ടെക്ക് സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, എന്‍വീഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ്, അഡോബി സി.ഇ.ഒ ശാന്തനു നാരായെൻ തുടങ്ങിയവർ പങ്കെടുത്തു. ലോട്ടെ പാലസ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്നോളജി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുമായാണ് …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 182-ഓളം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 700-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. 300-ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും …
സ്വന്തം ലേഖകൻ: വീസ നിരക്കിൽ വർധനവുമായ് ന്യൂസീലൻഡ്. ഒക്ടോബർ ഒന്നു മുതലാണ് നിരക്കിൽ വർധനയുണ്ടാവുക. സന്ദർശക വീസ, സ്റ്റുഡന്റ് വീസ, വർക്കിങ് ഹോളിഡേ, വർക്ക് എക്സ്ചേഞ്ച് സ്കീമുകൾ, സ്റ്റുഡന്റ്, ട്രെയിനി വർക്ക് വീസ എന്നിവയുടെയെല്ലാം നിരക്ക് കൂടും. വീസ ഫീസ് കൂടാതെ ഇന്റർനാഷനൽ വീസിറ്റർ കൺസർവേഷൻ ആൻഡ് ടൂറിസം ലെവിയും (ഐവിഎൽ) വർധിപ്പിക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ …
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 80 ലക്ഷത്തിലേറെ പേർ അംഗത്വമെടുത്തതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ വിപണി കരുത്തുറ്റതാക്കാനും ജോലി നഷ്ടപ്പെട്ട കാലയളവിലും കുടുംബത്തിനൊപ്പം മാന്യമായി ജീവിക്കാനുള്ള വരുമാനത്തിനും വേണ്ടിയാണ് നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ …
സ്വന്തം ലേഖകൻ: ലൈറ്റ്, ഹെവി വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി അല്ലാതെ നടത്തിയാല്‍ ജയില്‍ വാസവും കനത്ത പിഴയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ വാസമോ,100 മുതല്‍ 5000 ദിനാര്‍ വരെ പിഴയും നിയമ ലംഘകര്‍ക്ക് നല്‍കേണ്ടിവരും. വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകള്‍ കുറ്റകരമാക്കി കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകൻ: 2025ൽ യുഎഇ സമ്പദ് വ്യവസ്ഥ 4.8 ശതമാനം ഉയരുമെന്ന് പ്രവചനം. ഐസിഎഇഡബ്ല്യു സാമ്പത്തിക ഉപദേഷ്ടാവും ചീഫ് ഇക്കണോമിസ്റ്റും ഓക്സ്ഫഡ് ഇക്കണോമിക്സ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടറുമായ സ്കോട്ട് ലിവർമോർ ആണ് ഇക്കാര്യം പറഞ്ഞത്. എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വളർച്ച വർഷാവസാനത്തോടെ 4.6 ശതമാനം വർധിക്കുമെന്നും പറഞ്ഞു. ട്രാവൽ, ടൂറിസം ശക്തിപ്പെടുന്നതോടൊപ്പം സന്ദർശകരുടെ …
സ്വന്തം ലേഖകൻ: റസിഡന്‍സി, വീസ ലംഘകര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം അനധികൃത താമസക്കാര്‍ക്ക് അവരുടെ പദവിയും സ്വകാര്യമേഖലയില്‍ ജോലിയും ക്രമപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ). കാലാവധി കഴിഞ്ഞ റസിഡന്‍സി, വീസ, വര്‍ക്ക് പെര്‍മിറ്റ് എന്നീ നിയമലംഘനങ്ങളുള്ള ആളുകള്‍ക്ക് അവരുടെ റസിഡന്‍സി പുനസ്ഥാപിക്കാനോ ക്രമപ്പെടുത്താനോ ജോലിക്ക് …
സ്വന്തം ലേഖകൻ: ഒരു ചെറിയ ബിസിനസ് യാത്രയോ വാരാന്ത്യ അവധിക്കാലം ആഘോഷിക്കാനുള്ള ഒരു ട്രിപ്പോ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ വാഹനം കുറഞ്ഞ നിരക്കില്‍ പാര്‍ക്ക് ചെയ്യാന്‍ അവസരം. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ദീര്‍ഘകാല പാര്‍ക്കിങ്ങിന് കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. പാര്‍ക്കിങ് സൗകര്യം ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ നിന്ന് രണ്ട് മിനിറ്റ് മാത്രം അകലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. …