1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അ​ജ്ഞാ​ത ഫോ​ൺ കോളുകൾ വരുമ്പോൾ വ്യക്തിഗത വിരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ
അ​ജ്ഞാ​ത ഫോ​ൺ കോളുകൾ വരുമ്പോൾ വ്യക്തിഗത വിരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ
സ്വന്തം ലേഖകൻ: നിങ്ങൾക്ക് അജ്ഞാത ഫോൺ വിളികൾ അല്ലെങ്കിൽ പരിജയമില്ലാത്ത മെയിലുകൾ എന്നിവ വരുമ്പോൾ അവരോട് ഒരിക്കലും സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. പല തരത്തിലുള്ള ഫോണുകൾ നിങ്ങൾക്ക് മുന്നിലേക്ക് വരും. ചിലപ്പോൾ ബാങ്കിൽ നിന്നാണ് എന്ന് പറഞ്ഞുള്ള കോളുകളും വരും. എന്നാൽ ഇതിൽ ഒന്നും വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, ഓൺലൈൻ കുറ്റകൃത്യ …
സ്വദേശികളും വിദേശികളും എത്രയും പെട്ടെന്ന് ബയോമെട്രി ക് പൂർത്തിയാക്കണമെന്ന് കുവൈത്ത്
സ്വദേശികളും വിദേശികളും എത്രയും പെട്ടെന്ന് ബയോമെട്രി ക് പൂർത്തിയാക്കണമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്‌ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സ്വദേശികൾക്ക് സെപ്റ്റംബർ 30 ഉം പ്രവാസികൾക്ക് ഡിസംബർ 31 മാണ് അവസാന സമയപരിധി. കാലാവധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ സർക്കാർ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒക്ടോബർ ഒന്നു മുതൽ ഷോപ്പിങ് മാളുകളിലെ ഫിംഗർപ്രിന്റ് ഓഫിസുകളുടെ പ്രവർത്തനം …
ഗര്‍ഭച്ഛിദ്ര നിരോധനം കാരണം ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം; ആഞ്ഞടിച്ച് കമല
ഗര്‍ഭച്ഛിദ്ര നിരോധനം കാരണം ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം; ആഞ്ഞടിച്ച് കമല
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് കമല ഹാരിസ്. ഗര്‍ഭച്ഛിദ്ര നിരോധനം കാരണം രാജ്യത്തെ സ്ത്രീകളുടെ പേടി സ്വപ്നമായി ട്രംപ് മാറിയിരിക്കുകയാണെന്ന് കമല കുറ്റപ്പെടുത്തി. ഗര്‍ഭ നിരോധന ഗുളിക കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സാഹചര്യത്തിലാണ് കമലയുടെ വിമര്‍ശനം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ജീവനും ഭീഷണിയാണ് ട്രംപ് എന്നും അധികാരത്തില്‍ വരാന്‍ …
പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള; വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ
പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള; വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ
സ്വന്തം ലേഖകൻ: തെക്കൻ ലെബനൻ ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിച്ച് ഹിസ്ബുള്ള. ഇസ്രയേലിലേക്ക് കുറഞ്ഞത് 140 റോക്കറ്റുകളെങ്കിലും തൊടുത്തതായി ഹിസ്ബുള്ള പറഞ്ഞു. വടക്കൻ ഇസ്രയേലിലെ സൈനിക സൈറ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് വ്യോമാക്രമണം നടന്നതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റോക്കറ്റുകൾ …
പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു; ഗുരുതര ആരോപണങ്ങളുമായി കാനഡ
പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു; ഗുരുതര ആരോപണങ്ങളുമായി കാനഡ
സ്വന്തം ലേഖകൻ: കാനഡയിലെ പ്രാദേശിക രാഷ്ട്രീയത്തിലിടപെടാൻ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതായി കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്). പ്രവാസ സമൂഹങ്ങളെ സ്വാധീനിച്ചും പണം നല്‍കിയും തെറ്റായ വിവരങ്ങള്‍ കൈമാറിയും തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന വ്യക്തികളെ പാർലമെന്റിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം. നേതൃത്വത്തിലും നോമിനേഷനിലും ഉള്‍പ്പെടെ ഇടപെട്ട് കേന്ദ്ര സർക്കാർ അനുകൂലികളെ പിന്തുണച്ച് …
ക്വാഡ് ഉച്ചകോടി; ത്രിദിന സന്ദർശത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ
ക്വാഡ് ഉച്ചകോടി; ത്രിദിന സന്ദർശത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ
സ്വന്തം ലേഖകൻ: ത്രിദിന അമേരിക്കൻ സന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകുന്നേരം ഫിലാഡൽഫിയയിൽ എത്തി. ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യുഎൻ ജനറൽ അസംബ്ലിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ എന്ന പരിപാടിയെ അഭിസംബോധനചെയ്ത് സംസാരിക്കും. പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ വിംലിങ്ടണില്‍ നടക്കുന്ന ക്വാഡ് …
മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വി​ട​ചൊ​ല്ലി കേരളം; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം
മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വി​ട​ചൊ​ല്ലി കേരളം; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം
സ്വന്തം ലേഖകൻ: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ടി ക​വി​യൂ​ർ പൊ​ന്ന​മ്മ​യ്ക്ക് വി​ട​ചൊ​ല്ലി നാ​ട്. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ആ​ലു​വാ​യി​ലെ ക​രു​മാ​ലൂ​ര്‍ ശ്രീ​പ​ദം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു. പൊ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​ണ് ചി​ത​യ്ക്ക് തീ​കൊ​ളു​ത്തി​യ​ത്. നി​ര​വ​ധി​പേ​രാ​ണ് പൊ​ന്ന​മ്മ​യ്ക്ക് ആ​ദാ​ര​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​നം ന​ട​ന്ന ക​ള​മ​ശേ​രി ടൗ​ൺ ഹാ​ളി​ലും എ​ത്തി​യ​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി എം​പി, മ​ന്ത്രി പി. ​രാ​ജീ​വ്, …
ആര്‍സിഎന്‍ പ്രസിഡന്റായി മത്സരിക്കാന്‍ ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍; മലയാളി ഇതാദ്യം
ആര്‍സിഎന്‍ പ്രസിഡന്റായി മത്സരിക്കാന്‍ ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍; മലയാളി ഇതാദ്യം
സ്വന്തം ലേഖകൻ: യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ ഏറ്റവും പ്രമുഖ യൂണിയനായ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇതാദ്യമായി മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്സായ പാലാ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍ ആണ് മത്സര രംഗത്തുള്ളത്. ബിജോയ്‌ ഉള്‍പ്പടെ 6 പേരാണ് …
ലബനനിലേക്ക് ആക്രമണവുമായി ഇസ്രയേൽ; പടക്കപ്പൽ വിന്യസിച്ച് യുഎസ്; യുദ്ധഭീതിയിൽ മധ്യപൂർവദേശം
ലബനനിലേക്ക് ആക്രമണവുമായി ഇസ്രയേൽ; പടക്കപ്പൽ വിന്യസിച്ച് യുഎസ്; യുദ്ധഭീതിയിൽ മധ്യപൂർവദേശം
സ്വന്തം ലേഖകൻ: പേജർ, വാക്കിടോക്കി സ്ഫോടന പരമ്പരകൾക്കു പിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളിൽ പശ്ചിമേഷ്യ സമ്പൂർണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തിൽ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് …
യുഎഇ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; രജിസ്റ്റർ ചെയ്തത് 80 ലക്ഷത്തിലധികം ജീവനക്കാർ
യുഎഇ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; രജിസ്റ്റർ ചെയ്തത് 80 ലക്ഷത്തിലധികം ജീവനക്കാർ
സ്വന്തം ലേഖകൻ: യുഎഇ ഭരണകൂടം 2023 ജനുവരിയില്‍ ആരംഭിച്ച തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതിനകം 80 ലക്ഷത്തിലധികം ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഫ്രീ സോണ്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പൊതു – സ്വകാര്യ മേഖലകളിലെ എല്ലാ ദേശീയ – വിദേശ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സ് പോളിസിയില്‍ …