സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1.14 ലക്ഷമായി ഉയർന്നു. സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കുകയും ആനുകൂല്യം വർധിപ്പിക്കുകയും ചെയ്തതോടെയാണ് സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകർഷിച്ചത്. ശമ്പള പിന്തുണാ പദ്ധതി, പെൻഷൻ, ചൈൽഡ് അലവൻസ്, പ്രസവാവധി തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളാണ് സർക്കാർ ഇവർക്ക് നൽകിവരുന്നത്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച് …
സ്വന്തം ലേഖകൻ: ലബനനിലെ പേജർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്, ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് ഖത്തർ എയർവേസ് നിരോധിച്ചു. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇത് അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു. ലബനൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. റഫീഖ് …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന ഖത്തരി പൗരന്മാരെ അർഹമായ തൊഴിൽ വിഭാഗങ്ങളിലേക്ക് സജ്ജമാക്കുന്ന യോഗ്യത പ്രോഗ്രാമുകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച സഹകരണ രേഖയിൽ ഒപ്പുവെച്ച് തൊഴിൽ മന്ത്രാലയവും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസും (ഡി.ഐ.ജി.എസ്). സെക്കൻഡറി സ്കൂൾ ഡിപ്ലോമയുള്ള തൊഴിലന്വേഷകരുടെ കഴിവുകൾ വർധിപ്പിക്കുന്നത് ഉൾപ്പെടെ മേഖലകളിൽ മന്ത്രാലയവും ഡി.ഐ.ജി.എസും സഹകരിക്കും. ഡി.ഐ.ജി.എസ് അഡ്മിനിസ്ട്രേറ്റിവ് …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കുമായി പതിനൊന്ന് പുതിയ സേവനങ്ങൾ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ അറിയിച്ചു. 24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ വികസിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് …
സ്വന്തം ലേഖകൻ: വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കണ്ടെത്തി തടയുന്നതിന്‍റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍റെ വാണിജ്യ നിയന്ത്രണ വിഭാഗം കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ ആരംഭിച്ചു, അല്‍ സിദ്ദീഖ് ഏരിയയിലെ ഒരു ഷോപ്പിങ് മാളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 15,000 വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് നാമങ്ങളിലുള്ള ലേഡീസ് …
സ്വന്തം ലേഖകൻ: അടുത്ത മാസം ഒന്നാം തീയതി മുതല്‍ വാഹന ഇടപാടുകളില്‍ വില പണമായി സ്വീകരിക്കാന്‍ പാടില്ലെന്ന തീരുമാനവുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. ഒക്ടോബര്‍ ഒന്നു മുതല്‍ റൊക്കം പണം നല്‍കി വാഹനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ചതായി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ വ്യക്തമാക്കി. പകരം എല്ലാ വാഹന ഇടപാടുകള്‍ക്കുമുള്ള പണം …
സ്വന്തം ലേഖകൻ: അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു അവർ. കുറച്ചുകാലമായി …
സ്വന്തം ലേഖകൻ: ലെബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം. നോർവീജിയൻ പൗരനായ മലയാളി റിൻസൻ ജോസിന്റെ കമ്പനിയാണ് പേജർ വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടിരുന്നത്. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ പ്രവർത്തിക്കുന്ന കമ്പനിയെപ്പറ്റി അന്വേഷണം ആരംഭിച്ചു. ലെബനനിൽ പേജർ സ്ഫാടനം നടന്ന അന്ന് മുതൽ മലയാളി ബന്ധമുള്ള കമ്പനി ഉടമ റിൻസൺ ജോസിനെ കാണാതായെന്നാണ് കമ്പനി …
സ്വന്തം ലേഖകൻ: പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം രാജ്യമെമ്പാടും ചർച്ചയാവുകയാണ്. അമിത ജോലിഭാരമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അന്നയുടെ മാതാപിതാക്കൾ പറയുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ …
സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് ആളുകളോട് ഇ വീസയിലേക്ക് മാറാനുള്ള നിര്‍ദ്ദേശം വരുമ്പോഴും, വിമര്‍ശകര്‍ പറയുന്നത് അതൊരു ഡിജിറ്റല്‍ വിന്റ് റഷ് സ്‌കാന്‍ഡലിന് ഇടയാക്കിയേക്കും എന്നാണ്. ഫീസിക്കല്‍ ബയോമെട്രിക് റെസൈഡന്‍സ് പെര്‍മിറ്റുകള്‍ക്ക് പകരമായുള്ള സംവിധാനമായ ഇ വീസ ഈവര്‍ഷം അവസാനം മുതല്‍ ആണ് നിലവില്‍ പരിക. ബ്രിട്ടനില്‍ ജീവിക്കുവാനും, വാടകക്ക് വീടെടുക്കുവാനും, ജോലി ചെയ്യുവാനും, മറ്റ് സര്‍ക്കാര്‍ …