സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തൊഴില്‍ സേനയില്‍ 1980 ന് ശേഷം വന്ന ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇത് നികുതി പോലുള്ള വരുമാനങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് വരുത്തുന്ന നഷ്ടം പ്രതിവര്‍ഷം 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് തൊഴില്‍ വിപണിയില്‍ നിന്നും അകന്ന് പോയത്. ഇവര്‍ തിരികെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മങ്കി പോക്സ് (എംപോക്‌സ്) സ്ഥിരീകരിച്ചു. എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലിരുന്ന പ്രവാസി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. യുഎഇയില്‍ നിന്നും എത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് …
സ്വന്തം ലേഖകൻ: ദുബായിൽ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം ആണ് എത്തിയിരിക്കുന്നത്. കണ്ടന്‍റ് ക്രിയേഷനില്‍ ആണ് അവസരം. കൗതുകകരമായ ആശയങ്ങള്‍ നിങ്ങളുടെ കെെവശം ഉണ്ടെങ്കിൽ ജോലി ഉറപ്പ്. 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറെടുക്കാം. ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത് സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും പിന്തുണയും …
സ്വന്തം ലേഖകൻ: സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനകൂല്യം തീരാൻ ഇനി ഓരു മാസം മാത്രം. ഒക്ടോബർ 18ന് കാലാവധി അവസാനിക്കും. 2024 ഏപ്രിൽ 18ന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം ബാധകമാകുക. 50 ശതമാനം ഇളവോട് കൂടി പിഴ അടച്ചു തീർക്കുന്നതിനാണ് സാവകാശം അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 18ന് മുമ്പ് …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച കുവൈത്ത് സമയം 5.30 മുതല്‍ സെപ്റ്റംബര്‍ 23-ാം തീയതി കുവൈത്ത് സമയം 03:30 വരെ പാസ്‌പോര്‍ട്ട് സേവാപോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എംബസി പാസ്‌പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. പ്രസ്തുത കാലയളവില്‍, എംബസിയിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും (ഐസിഎസിഎസ്) തത്കാല്‍, പിസിസി ഉള്‍പ്പെടെയുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വെറും എട്ടു ദിവസത്തിനുള്ളില്‍ 54,844 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ഇതിനു പുറമെ, കുട്ടികള്‍ ഉള്‍പ്പെട്ട 68 ട്രാഫിക് നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും ജനറല്‍ റെസ്‌ക്യൂ പോലീസ് ഡിപ്പാര്‍ട്ട്മെന്റും സെപ്റ്റംബര്‍ 7 മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള 8 ദിവസത്തിനിടെ നടത്തിയ പരിശോധനകളിലാണ് 54,844 …
സ്വന്തം ലേഖകൻ: സൗദി എയർലൈൻസിന്റെ പഴയ മൂന്ന് ബോയിങ് 777 വിമാനങ്ങൾ റിയാദിലെ ബോളിവാഡ് റൺവേ ഏരിയയിലെത്തി. പതിനൊന്ന് ദിവസത്തെ കരമാർഗ യാത്രയ്ക്കൊടുവിലാണ് വിമാനങ്ങൾ ബോളിവാഡ് റൺവേയിൽ എത്തിയത്. 1000-ത്തിലധികം കിലോമീറ്റർ പിന്നിട്ടാണ് സാഹസിക യാത്ര ലക്ഷ്യസ്ഥാനത്തെത്തിയത്. 60 ടൺ വീതം ഭാരമുളള വിമാനങ്ങൾക്ക് 8.5 മീറ്റർ ഉയരമാണുളളത്. അതുകൊണ്ട് വലിയ വെല്ലുവിളി അതിജീവിച്ചാണ് വിമാനങ്ങൾ …
സ്വന്തം ലേഖകൻ: എഐ സാങ്കേതിക വിദ്യ ശക്തിയാര്‍ജിക്കുന്നതിനൊപ്പം അതിന്റെ ദുരുപയോഗ സാധ്യതയും വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പ് രംഗപ്രവേശം ചെയ്തിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകളുടെ ശബ്ദത്തിന്റെ പകര്‍പ്പുണ്ടാക്കി നടത്തുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി യുകെയിലെ സ്റ്റാര്‍ലിങ് ബാങ്ക്. ലക്ഷക്കണക്കിനാളുകള്‍ ഈ തട്ടിപ്പിനിരയായേക്കാമെന്ന് ബാങ്ക് പറയുന്നു. വെറും മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദത്തില്‍ …
സ്വന്തം ലേഖകൻ: വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം. വിദേശ വിദ്യാർഥികളുടെ എണ്ണം അടുത്തവർഷം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. …
സ്വന്തം ലേഖകൻ: അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് …