1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഞങ്ങള്‍ക്കു വേണം, ഞങ്ങളത് എടുക്കും..’; ഗാസ സ്വന്തമാക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്
‘ഞങ്ങള്‍ക്കു വേണം, ഞങ്ങളത് എടുക്കും..’; ഗാസ സ്വന്തമാക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്
സ്വന്തം ലേഖകൻ: 22 ലക്ഷം പലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക്‌ മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. നിലവില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമാണ് ജോര്‍ദാന്‍. ‘ഞങ്ങള്‍ ഗാസ കൈവശപ്പെടുത്താന്‍ പോവുകയാണ്. ഞങ്ങള്‍ക്ക് അത് വിലയ്ക്കുവാങ്ങേണ്ട കാര്യമില്ല. …
ഇന്ത്യൻ ഏജൻസികൾ തേടുന്ന യു.എസിലുള്ള കുറ്റവാളികളുടെ പട്ടിക തയ്യാർ; ഉടൻ കൈമാറും
ഇന്ത്യൻ ഏജൻസികൾ തേടുന്ന യു.എസിലുള്ള കുറ്റവാളികളുടെ പട്ടിക തയ്യാർ; ഉടൻ കൈമാറും
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയും പോലീസും തിരയുന്നവരും യു.എസില്‍ കഴിയുന്നവരുമായ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഈ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ യു.എസ്. അധികൃതര്‍ക്ക് കൈമാറിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുപ്രസിദ്ധ കുറ്റവാളികളായ ഗോള്‍ഡി ബ്രാര്‍, അന്‍മോല്‍ ബിഷ്‌ണോയി, ദര്‍മന്‍ജോത് കഹ്‌ലോന്‍, അമൃത്പാല്‍ …
‘ബന്ദികളെ വിട്ടയക്കണം’; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും ആക്രമണം – നെതന്യാഹു
‘ബന്ദികളെ വിട്ടയക്കണം’; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും ആക്രമണം – നെതന്യാഹു
സ്വന്തം ലേഖകൻ: ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ ഇസ്രായേൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ മുനമ്പിലും പരിസരത്തും സൈന്യത്തിന്റെ എണ്ണം വർധിപ്പിക്കാൻ നെതന്യാഹു ഉത്തരവിട്ടതായി ഒരു ഇസ്രായേൽ സൈനീക ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച ബന്ദികളെ വിട്ടയയ്ക്കുന്നത് നിർത്തലാക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് …
അനധികൃത കുടിയേറ്റക്കാര്‍ ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യയും; ബജറ്റ് സമ്മേളനത്തില്‍ പുതിയ ബിൽ
അനധികൃത കുടിയേറ്റക്കാര്‍ ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യയും; ബജറ്റ് സമ്മേളനത്തില്‍ പുതിയ ബിൽ
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ബില്ല് ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകും ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025, അവതരിപ്പിക്കുക. അനധികൃത പ്രവേശനത്തിന് 5 ലക്ഷം രൂപ വരെയും വ്യാജ പാസ്പോര്‍ട്ടിന് 10 ലക്ഷം രൂപ വരെയും പിഴ ചുമത്താന്‍ ബില്ലില്‍ വ്യവസ്ഥ. …
തൊഴിൽ പരിശീലന കാലാവധി കുറച്ച് യുകെ; യോഗ്യത ഇനി തൊഴിലുടമകൾക്ക് തീരുമാനിക്കാം
തൊഴിൽ പരിശീലന കാലാവധി കുറച്ച് യുകെ; യോഗ്യത ഇനി തൊഴിലുടമകൾക്ക് തീരുമാനിക്കാം
സ്വന്തം ലേഖകൻ: 19 വയസ്സിന് മുകളിൽ പ്രായമുള്ള അപ്രന്റീസുകൾക്ക് തൊഴിൽ പരിശീലനം പൂർത്തിയാക്കാൻ കണക്ക്, ഇംഗ്ലിഷ് യോഗ്യതകൾ ഇനി ആവശ്യമില്ലെന്ന് യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ). തൊഴിൽ പരിശീലന കാലം പന്ത്രണ്ടിൽ നിന്ന് 8 മാസമായും കുറച്ചിട്ടുണ്ട്. 19 വയസ്സിന് മുകളിൽ പ്രായമുള്ള അപ്രന്റിസുകൾക്ക് കോഴ്സ് പാസാകാൻ ലെവൽ 2 ഇംഗ്ലിഷ്, കണക്ക് യോഗ്യത (ജിസിഎസ്ഇക്ക് …
യുകെയിലും ട്രംപ് മോഡൽ; അനധികൃത കുടിയേറ്റക്കാർ ക്കായി തിരച്ചിൽ; ഇന്ത്യൻ റസ്റ്ററന്റുകളിൽ റെയ്ഡ്
യുകെയിലും ട്രംപ് മോഡൽ; അനധികൃത കുടിയേറ്റക്കാർ ക്കായി തിരച്ചിൽ; ഇന്ത്യൻ റസ്റ്ററന്റുകളിൽ റെയ്ഡ്
സ്വന്തം ലേഖകൻ: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെ യു.കെ.യിലും സമാനരീതിയിലുള്ള നടപടികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താനായാണ് യു.കെ. ഭരണകൂടം വ്യാപകമായ പരിശോധന നടത്തുന്നത്. രാജ്യത്തെ ഇന്ത്യന്‍ റസ്റ്ററന്റുകളിലും നെയില്‍ ബാറുകളിലും കാര്‍ വാഷിങ് സെന്ററുകളിലും ഗ്രോസറി സ്‌റ്റോറുകളിലും ഇത്തരത്തില്‍ പരിശോധന നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. …
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിലെ ബാങ്കിടപാടുകൾ തടസ്സപ്പെടും; നിലപാട് കടുപ്പിച്ച് ബാങ്കുകൾ
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിലെ ബാങ്കിടപാടുകൾ തടസ്സപ്പെടും; നിലപാട് കടുപ്പിച്ച് ബാങ്കുകൾ
സ്വന്തം ലേഖകൻ: ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചു. ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പുതുക്കുകന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയാണ്. ബാങ്കിൽ സമർപ്പിച്ച രേഖകൾ കാലാവധി തീർന്നാൽ പുതുക്കണം. ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുമായി …
പലചരക്ക് കടകളിൽ ഇനി പുകയില ഉൽപന്നങ്ങൾ കിട്ടില്ല; വിലക്ക് ഏർപ്പെടുത്താൻ സൗദി
പലചരക്ക് കടകളിൽ ഇനി പുകയില ഉൽപന്നങ്ങൾ കിട്ടില്ല; വിലക്ക് ഏർപ്പെടുത്താൻ സൗദി
സ്വന്തം ലേഖകൻ: രാജ്യത്തെ കിയോസ്‌ക്കുകളിലും പലചരക്ക് കടകളിലും സെൻട്രൽ മാർക്കറ്റുകളിലും പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിക്കാനുള്ള നിർദേശവുമായി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ഇതുൾപ്പെടെ പുകയില ഉൽപന്നങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ അടങ്ങിയ കരട് നിയമം പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുന്നതിനായി സർവേ പ്ലാറ്റ്ഫോമായ ഇസ്തിത്‌ലായിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുകയില ഉൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് …
ബഹ്റൈനിൽ സ്കൂട്ടർ നിരോധനം പ്രഖ്യാപിച്ച പ്രധാന റോഡുകൾ ഏതെല്ലാമെന്ന് അറിയാം
ബഹ്റൈനിൽ സ്കൂട്ടർ നിരോധനം പ്രഖ്യാപിച്ച പ്രധാന റോഡുകൾ ഏതെല്ലാമെന്ന് അറിയാം
സ്വന്തം ലേഖകൻ: ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത സ്കൂട്ടറുകൾ പൊതുനിരത്തുകളിൽ നിരോധിച്ചു. ട്രാഫിക് നിയമം പാലിക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി, പ്രധാന പൊതു റോഡുകൾ, റോഡ് ഷോൾഡറുകൾ, എമർജൻസി ലൈനുകൾ, നിയുക്ത സ്റ്റോപ്പിങ് ഏരിയകൾ എന്നിവയിൽ ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാനമായ വാഹനങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അനിയന്ത്രിതമായി …
അൽഖോറിൽ ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് ഈ മാസം 14 ന്
അൽഖോറിൽ ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് ഈ മാസം 14 ന്
സ്വന്തം ലേഖകൻ: ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് 14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന ക്യാംപ് രാവിലെ 9 മുതൽ 11 വരെയാണ്. അൽഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഈ ക്യാംപ് പ്രയോജനപ്പെടുത്താം. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പിസിസി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), …