സ്വന്തം ലേഖകൻ: ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റ് റിഫോം നിയമം അടുത്ത വേനല്‍ക്കാലത്ത് പ്രാബല്യത്തില്‍ വരുന്നതോടെ വാടകക്കാര്‍ക്ക് മൂന്ന് മാസം വരെ വാടക നല്‍കാതെ വാടകവീട്ടില്‍ താമസിക്കാന്‍ കഴിയും. നിലവില്‍ തുടര്‍ച്ചയായി രണ്ട് മാസത്തിലധികം വാടക കുടിശ്ശിക വരുത്തിയാല്‍ വീട്ടുടമക്ക് വാടകക്കാരെ ഒഴിപ്പിക്കാന്‍ കഴിയും. എന്നാല്‍ പുതിയ നിയമമനുസരിച്ച്, തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം കുടിശ്ശിക വരുത്തിയാല്‍ …
സ്വന്തം ലേഖകൻ: പുതിയ കുടിയേറ്റ നിയമങ്ങള്‍ ബ്രിട്ടനിലെ ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ബ്രിട്ടനിലേക്കുള്ള കെയറര്‍ വീസ അപേക്ഷകളില്‍ വന്‍ കുറവ് വരുന്നത് ആരോഗ്യ മേഖലയ്ക്ക് ബാധ്യതയാവുകയാണ്. ഇതിനെ സാധൂകരിക്കുന്ന പുതിയ കണക്കുകള്‍ പുറത്തു വന്നു. ഇക്കഴിഞ്ഞ ഏപ്രിലിനും ആഗസ്റ്റിനും ഇടയിലായി ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയ്ക്കായി ലഭിച്ചത് വെറും 13,100 അപേക്ഷകള്‍ മാത്രമാണ് എന്ന് …
സ്വന്തം ലേഖകൻ: ജർമനിയിലെ പ്രമുഖ വാഹന നിർമാതാക്കളായ വോക്സ്വാഗൻ കമ്പനി തങ്ങളുടെ ‘തൊഴിലുറപ്പ് പദ്ധതി’ റദ്ദാക്കാൻ തീരുമാനിച്ചു. ഇത് ജർമനിയിലെ മാത്രമല്ല, ഫോക്സ്‌വാഗനിൽ ജോലി ചെയ്യുന്ന ലോകമെമ്പാടുമുള്ള തൊഴിലാളികളെ ബാധിക്കും. മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്. 1994 മുതൽ നിലനിന്നിരുന്ന തൊഴിലുറപ്പ് ഈ വര്‍ഷാവസാനം റദ്ദാക്കും. ഈ തീരുമാനം കമ്പനിക്ക് പുതിയ സാങ്കേതികവിദ്യകളിലും …
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്ന ആഹ്വാനവുമായി സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ആപ്പായ സിഹത്തീ ആപ്ലിക്കേഷനിലെ ‘സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍’ സേവനത്തിലൂടെ വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റിനായി ബുക്ക് ചെയ്യാം. വൈറസിന്റെ തുടര്‍ച്ചയായ മാറ്റം കാരണം വര്‍ഷം തോറും വാക്‌സിന്‍ ഡോസ് എടുക്കുകയെന്നത് പ്രധാനമാണെന്ന് മന്ത്രാലയം …
സ്വന്തം ലേഖകൻ: ‘എല്ലാവർക്കും ആരോഗ്യം’ എന്ന മുദ്രാവാക്യവുമായി ഖത്തറിന്റെ പുതിയ ആരോഗ്യ പദ്ധതി അവതരിപ്പ് പൊതുജനാരോഗ്യ മന്ത്രാലയം. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി 2024-2030 വർഷത്തേക്കുള്ള രാജ്യത്തിന്റെ ആരോഗ്യ സ്ട്രാറ്റജി അവതരിപ്പിച്ചു. ചടങ്ങിൽ ആരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. …
സ്വന്തം ലേഖകൻ: പ്രവാസികൾക്കിനി ബഹ്റൈനിൽനിന്ന് പുറത്തുപോകണമെങ്കിൽ സർക്കാറിലേക്ക് അടക്കാനുള്ള എല്ലാ ബില്ലുകളും തുകയും അടക്കേണ്ടിവരും. ഈ നിർദേശം സാമ്പത്തിക, ധന സന്തുലന കാര്യങ്ങൾക്കായുള്ള കാബിനറ്റിന്റെ മന്ത്രിതല സമിതി അംഗീകരിച്ചതായി മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മിനിസ്ട്രി മുനിസിപ്പൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ കാപിറ്റൽ ട്രസ്റ്റി ബോർഡിനെ അറിയിച്ചു. …
സ്വന്തം ലേഖകൻ: എൻജിനീയറിങ് ബിരുദധാരികളായ പ്രവാസികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കുവൈത്ത് ലേബര്‍ അതോറിറ്റി തീരുമാനം എടുത്തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് എൻജിനീയറിങ് അസോസിയേഷനുമായി 2018ല്‍ ഒപ്പുവെച്ച ധാരണാപത്രം കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി അല്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഗാര്‍ഹിക വീസയിൽ ജോലി ചെയ്തിരുന്നവർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള കാലാവധി അവസാനിച്ചു. ഗാര്‍ഹിക വീസക്കാരെ സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് മാറ്റുന്നതിനുള്ള അനുമതി ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു വർഷമെങ്കിലും നിലവിലെ സ്‌പോൺസറുടെ കൂടെ ജോലി ചെയ്തവർക്ക് അവരുടെ അനുവാദത്തോടെ സ്വകാര്യ മേഖലയിലേക്ക് മാറാമായിരുന്നു. പൊതുമാപ്പ് കാലത്ത് …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമല ഹാരിസുമായി മറ്റൊരു സംവാദത്തിനുള്ള സാധ്യത തള്ളി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ്. ഫിലാഡല്‍ഫിയയില്‍ നടന്ന സംവാദത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ നിലപാട്. സംവാദത്തില്‍ താൻ വിജയിച്ചെന്നും അതുകൊണ്ട് മാത്രമാണ് കമലയ്ക്ക് രണ്ടാമതൊരു സംവാദം ആവശ്യമെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാല്‍ …
സ്വന്തം ലേഖകൻ: ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ പങ്കെടുക്കും. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പടുത്തൽ, ആരോഗ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ …