സ്വന്തം ലേഖകൻ: കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ് കാക്കണമെന്നും അവർക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഏഷ്യ-പസഫിക് സന്ദർശനത്തിന്റെ ഭാഗമായുള്ള അവസാനവട്ടപര്യടനത്തിൽ സിങ്കപ്പൂരിലെ രാഷ്ട്രീയനേതാക്കളോട് വ്യാഴാഴ്ച സംസാരിക്കയായിരുന്നു അദ്ദേഹം. കുടിയേറ്റത്തൊഴിലാളികൾ സമൂഹത്തിന് കാര്യമായ സംഭാവനചെയ്യുന്നുണ്ടെന്ന് പാപ്പ ഓർമ്മപ്പെടുത്തി. ലോകത്ത് 17 കോടിയോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. സിങ്കപ്പൂരിൽ പത്തുലക്ഷത്തിലേറെപ്പേരുണ്ട്. ഇതിൽ മൂന്നുലക്ഷത്തോളം പേർ കുറഞ്ഞവേതനത്തിനാണ് പണിയെടുക്കുന്നത്. ഇവരിൽ അധികവും പശ്ചിമേഷ്യൻ …
സ്വന്തം ലേഖകൻ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. മൃതദേഹം എയിംസ് മോർച്ചറിയിലേക്കു മാറ്റി. നാളെ വസന്ത്കുഞ്ജിലെ വീട്ടിൽ എത്തിക്കും. 14നു രാവിലെ എകെജി സെന്ററിൽ പൊതുദർശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും. …
സ്വന്തം ലേഖകൻ: ഓണം ആഘോഷമാക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയര്‍ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയില്‍ ടെയില്‍ ആര്‍ട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയില്‍ പറന്നിറങ്ങിയത്. വിമാനത്ത വരവേല്‍ക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിന്‍ ക്രൂ ഒഴികെയുള്ള എയര്‍ ഇന്ത്യ …
സ്വന്തം ലേഖകൻ: ന്യൂനപക്ഷ വംശജരില്‍ പെട്ട മറ്റു പലരെയും പോലെ പര്‍വേസ് അക്തറും തന്റെ മിഡില്‍സ്ബറോയിലെ കട സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നു. തന്റെ മോബൈല്‍ റിപ്പയര്‍ ഷോപ്പിനൊപ്പം തന്റെ വീടിനേയും സംരക്ഷിക്കാന്‍ ഇയാള്‍ കമ്പിവേലി കെട്ടിയുയര്‍ത്തിയിട്ടുമുണ്ട്. എന്നിട്ടും, കഴിഞ്ഞ മാസത്തെ കലാപത്തിനിടയില്‍ ഒരു സംഘം ഇയാളുടെ വീട്ടിലെത്തി. ചുറ്റിക കൊണ്ട് ജനലുകളെല്ലാം ഇവര്‍ തകര്‍ത്തു. …
സ്വന്തം ലേഖകൻ: എമിറേറ്റിന്റെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിന് സഹായകമാവുന്ന വിധത്തില്‍ ഏകീകൃതവും കൃത്യവുമായ ജനസംഖ്യാ രജിസ്ട്രി സ്ഥാപിക്കാന്‍ തീരുമാനം. ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2024ലെ എക്സിക്യുട്ടീവ് കൗണ്‍സില്‍ 50-ാം നമ്പര്‍ പ്രമേയമായാണ് യൂനിഫൈഡ് പോപ്പുലേഷന്‍ …
സ്വന്തം ലേഖകൻ: കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം. വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ. വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനും സമയം …
സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിലെ പാർക്കിങ്ങും (മവാഖിഫ്) ടോളും (ദർബ്) ഇനി പുതിയ കമ്പനി ക്യു മൊബിലിറ്റിക്ക് കീഴിൽ. അബുദാബി നിക്ഷേപക കമ്പനിയായ എഡിക്യുവിന് കീഴിലാകും ക്യു മൊബിലിറ്റി പ്രവർത്തിക്കുക. അബുദാബി എയർപോർട്ട്, ഇത്തിഹാദ് റെയിൽ, തുറമുഖം തുടങ്ങിയ പാർക്കിങ്ങുകളെല്ലാം പുതിയ കമ്പനി നിയന്ത്രിക്കും. പരിഷ്കാരത്തിലൂടെ അബുദാബിയിൽ പാർക്കിങ് പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഉൾപ്രദേശങ്ങളിലേക്കും …
സ്വന്തം ലേഖകൻ: കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ കുടുങ്ങി ഒട്ടേറെ മലയാളികൾ. കുടിശിക തീർത്ത് യാത്രാ വിലക്ക് നീക്കിയാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. എന്നാൽ വീസ കാലാവധി തീർന്നവരും ജോലി ഇല്ലാത്തവരുമായ ഇവർക്ക് കുടിശിക അടയ്ക്കാൻ മാർഗമില്ല. ഇങ്ങനെയുള്ളവരെ സഹായിക്കുന്നതിന് ദുബായുടെ കാരുണ്യ പദ്ധതി (യാദ് അൽ ഖൈർ) മറ്റു എമിറേറ്റുകളിൽ കൂടി …
സ്വന്തം ലേഖകൻ: യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ എക്‌സ്പ്രസ്. രാവിലെ 7.35 ന് മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പടേണ്ട IX712 വിമാനമാണ് റദ്ദാക്കിയത്. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരിൽ പലരും അറിയുന്നത്. മണിക്കൂറുകളോളം യാത്ര ചെയ്ത് എയർപോർട്ടിലെത്തിയ സലാല, ബറൈമി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കൂടുതൽ പ്രയാസത്തിലായത്.യാത്രക്കാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഉച്ചക്ക് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു. തിരക്കേറിയ സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് ലോഡ് താങ്ങാനാവാത്ത സാഹചര്യത്തിലാണിത്. സബാഹ് അല്‍ അഹമ്മദ് റെസിഡന്‍ഷ്യല്‍ …