സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനം ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ റിയാദിലേക്ക് കേരളത്തിൽ നിന്നും പുതിയ സർവീസ് ആണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസികൾ നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു പ്രഖ്യാപനം എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ തുടങ്ങുന്നത് തിരുവനന്തപുരത്ത് നിന്നാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച പുതിയ വാർത്തകൾ പുറത്തുവരുന്നു. മോചനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദ് സഹായ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിട്ടത്. കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവ് വരും ദിവസങ്ങളിൽ പുറത്തുവരും. …
സ്വന്തം ലേഖകൻ: യാത്രക്കാരെ രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി കൂടുതൽ വിമാന സർവീസുകൾ കൊണ്ടുവരാൻ ആണ് മസ്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കാൻ ഒമാൻ എയർപോർട്ട്സ് അധികൃതർ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ എത്തിയിരിക്കുന്നത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ രാജ്യത്ത് നിന്നുള്ള വിമാനങ്ങളെ നേരിട്ട് എത്തിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറിയര്‍ കമ്പനികളുടെയും ഒമാന്‍ പോസ്റ്റിന്റെയും പേരില്‍ രാജ്യത്ത് നിരവധി പേർക്ക് എസ്എംഎസ്സുകൾ എത്തി. പലർക്കും എന്താണ് എന്ന് മനസ്സിലായില്ല. എന്നാൽ പിന്നീടാണ് ഇത് തട്ടിപ്പാണെന്ന വാർത്ത എത്തിയത്. ഉടൻ തന്നെ മുന്നറിയിപ്പുമായി ബങ്ക് മസ്കറ്റ് രംഗത്തെത്തി. ഇത്തരത്തിൽ ഫോണിൽ ലഭിക്കുന്ന എസ്എംഎസ് ലിങ്കുകൾ ആരും ക്ലിക്ക് ചെയ്യരുത്. വ്യാജ …
സ്വന്തം ലേഖകൻ: നിശ്ചിത സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. പൗരന്മാര്‍ 2024 സെപ്റ്റംബര്‍ 30നകവും പ്രവാസികള്‍ക്ക് 2024 ഡിസംബര്‍ 31 നകവുമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനോ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റിഗേഷനോ പ്രത്യേക നിയന്ത്രണങ്ങള്‍ എന്തെങ്കിലും ഏര്‍പ്പെടുത്താത്ത …
സ്വന്തം ലേഖകൻ: യുഎഇയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് ഒടുവില്‍ നഷ്ടപരിഹാരം ലഭിച്ചു. ഡെലിവറി ബോയിയായി ജോലിചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയായ ഷിഫിനാ(24)ണ് നഷ്ടപരിഹാരം ലഭിച്ചത്. 11.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. വിവധ ഘട്ടങ്ങളിലായി നടത്തിയ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത്രയും തുക നഷ്ടപരിഹാരമായി ലഭിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് 5 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം …
സ്വന്തം ലേഖകൻ: ആഗോളതലത്തിലെ അതിസമ്പന്നരുടെ സ്വത്തില്‍ വരും വര്‍ഷങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ മഹാ കോടീശ്വരൻ (ട്രില്യണയർ) എന്ന ഖ്യാതി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയേക്കും. 2027 ഓടെ ഇലോണ്‍ മസ്‌ക് ഈ നേട്ടം കൈവരിക്കുമെന്ന് ‘ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി’ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരനായ ഗൗതം അദാനി ഈ പട്ടികയില്‍ …
സ്വന്തം ലേഖകൻ: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവഗുരതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിക്കപ്പെട്ട യെച്ചൂരി കഴിഞ്ഞ നാലുദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില അതീവസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. എഴുപത്തിരണ്ടുകാരനായ യെച്ചൂരി ന്യുമോണിയ ബാധയെത്തുടര്‍ന്ന് …
സ്വന്തം ലേഖകൻ: ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ആഗോളതലത്തില്‍ പൊതുസമൂഹാരോഗ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആത്മഹത്യ. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷത്തോളം പേരാണ് വിവിധ കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മുതല്‍ സാമ്പത്തിക പ്രതിസന്ധിവരെ ലോകവ്യാപകമായി ആത്മഹത്യകള്‍ക്കു വഴിവെയ്ക്കുന്നുണ്ട്. കേരളത്തില്‍നിന്ന് അടുത്തിടെ പുറത്തുവരുന്ന ആത്മഹത്യയുടെ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ വളരെ ഗുരുതരമാണ്. …
സ്വന്തം ലേഖകൻ: സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ് യുകെ മലയാളി മരിച്ചു. യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രദീപ് നായർ (49) ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ കേരളത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. പ്രദീപ് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുകള്‍ നിലയിലെ പടികള്‍ ഇറങ്ങവേ കാല്‍ …