സ്വന്തം ലേഖകൻ: ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്. …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവർക്ക് യാത്ര സുഗമാക്കാനും വേണ്ടിയാണ് പുതിയ പാസഞ്ചര്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ റെഗുലേഷനുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത് എങ്ങനെ ആയിരിക്കണം, അവർക്ക് നൽകുന്ന സേവനങ്ങൾ, എന്നിവ സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. വിമാന ടിക്കറ്റിന്റെ സീറ്റുകളെക്കാളും ടിക്കറ്റ് യാത്രക്കാർക്ക് നൽകുന്നത് …
സ്വന്തം ലേഖകൻ: അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലെത്തി. ആദ്യ സന്ദര്‍ശനത്തിനായി ഇന്ന് ന്യൂഡല്‍ഹിയില്‍ വിമാനം ഇറങ്ങിയതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്. ‘തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ഡല്‍ഹിയിലെത്തി. പിയൂഷ് ഗോയല്‍ ഊഷ്മളമായി സ്വീകരിക്കുകയും …
സ്വന്തം ലേഖകൻ: യാത്രാസേവനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പറക്കും ടാക്‌സികള്‍ 400-ലേറെ തവണ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. യു.എ.ഇ. യില്‍ അടുത്ത വര്‍ഷം പറക്കും ടാക്സികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നൂതന യാത്രാസേവനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടത്തുന്നത്. എയര്‍ ടാക്‌സിയുടെ ഭാരം, പ്രകടന നിലവാരം തുടങ്ങിയവ …
സ്വന്തം ലേഖകൻ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാർക്കെതിരായ ലൈംഗിക പീഡന പരാതികളിൽ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകാൻ സാധ്യത. എം.എൽ.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികൾക്ക് എത്രയും വേഗത്തിൽ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ നടന്മാർ പലരും നേരത്തെ തന്നെ കോടതികളിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യൽ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ എംപോക്‌സിന്റെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം. സംശയമുള്ള എല്ലാ രോഗികളെയും പരിശോധനക്ക് വിധേയമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാന്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുന്നത് തടയണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി …
സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ സര്‍ക്കാരിന് കുടിയേറ്റ വിഷയത്തിലുണ്ടായ ‘സ്വര മാറ്റം’ യു കെ യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്താന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലക്ക് പുത്തനുണര്‍വ് പകരുന്ന ഒന്നാണിത്. ജൂലായ് നാലിലെ തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ നയങ്ങളില്‍ വന്ന മാറ്റം വ്യാപകമായി വിദേശ വിദ്യാര്‍ത്ഥികളും …
സ്വന്തം ലേഖകൻ: മധ്യ വലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ തെരുവിൽ. മാക്രോണിന്റെ രാജിക്കായി ഫ്രാൻസിലെ ഇടതുപക്ഷ ശക്തികൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമാണിത്. പാരിസിൽ മാത്രം 26,000 ത്തിൽ അധികം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. ഇടതു പക്ഷ ന്യൂ പോപുലർ ഫ്രണ്ട് (എൻ.എഫ്.പി) നോമിനേറ്റ് ചെയ്ത …
സ്വന്തം ലേഖകൻ: രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിൽ ആണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഇളവ് ഒക്ടോബർ 18ന് അവസാനിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ വർഷം ഏപ്രിൽ 18 മുതൽ ആറു മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും ഒമാനിൽ സ്വദേശിവൽക്കരണം. 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമാക്കി. സ്വദേശിവൽകരിച്ച തസ്തികകൾ ട്രക്ക് ഡ്രൈവർ, വെള്ള ടാങ്കർ ഡ്രൈവർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന ശീതീകരിച്ച ട്രെയിലറുകളിലെ ഡ്രൈവർമാർ, ഫ്ലാറ്റ് ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക്‌ലിഫ്റ്റ് ഡ്രൈവർ, നീന്തൽ രക്ഷകൻ, …