1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മറ്റുള്ളവർക്ക് വേണ്ടി പണം അയച്ചാൽ കുവൈത്ത് മണി എക്‌സ്‌ചേഞ്ചുകളിൽ പുതിയ നിയന്ത്രണം
മറ്റുള്ളവർക്ക് വേണ്ടി പണം അയച്ചാൽ കുവൈത്ത് മണി എക്‌സ്‌ചേഞ്ചുകളിൽ പുതിയ നിയന്ത്രണം
സ്വന്തം ലേഖകൻ: മണി എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സ്വന്തമായല്ലാതെ മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നത് പരിശോധിക്കാനാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എല്ലാ മണി എക്‌സ്‌ചേഞ്ചുകൾക്കും നിർദേശം നൽകിയിരിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി പണം അയച്ചാൽ വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമനടപടികൾക്ക് വിധേയരാകേണ്ടിവരും. കുറഞ്ഞത് 50 ദിനാർ അയച്ചാൽപോലും ഇത് ബാധകമാണ്. …
ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ; ചെലവ് കുറവ്, മണിക്കൂറിൽ 100 കിമീ വേഗം
ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ; ചെലവ് കുറവ്, മണിക്കൂറിൽ 100 കിമീ വേഗം
സ്വന്തം ലേഖകൻ: പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ റെയിൽ ബസ് എന്ന പുത്തൻ ഗതാഗത സംവിധാനം അവതരിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). മദിനത്ത് ജുമൈരയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് ബസിന്റെ മാതൃക അവതരിപ്പിച്ചത്. റെയിൽവേ ലൈനുകളിൽ യാത്രക്കാരെ വഹിക്കാൻ ഉദ്ദേശിച്ചുള്ള ഭാരം കുറഞ്ഞ റെയിൽ കാറാണ് റെയിൽ ബസ്. ബസിന് 2.9 …
‘ബന്ദികളെ മുഴുവൻ വിട്ടയച്ചി ല്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കും’; ഹമാസിന് ട്രംപിന്‍റെ ഭീഷണി
‘ബന്ദികളെ മുഴുവൻ വിട്ടയച്ചി ല്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കും’; ഹമാസിന് ട്രംപിന്‍റെ ഭീഷണി
സ്വന്തം ലേഖകൻ: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവശേഷിക്കുന്ന ബന്ദികളെക്കൂടി ശനിയാഴ്ച ഉച്ചയോടെ ഗാസയില്‍നിന്ന് വിട്ടയക്കാതിരിക്കുന്നപക്ഷം, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നാണ് ഞാന്‍ പറയുന്നത്. സാഹചര്യം വഷളാകട്ടെ, എന്നായിരുന്നു വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. അതേസമയം, വെടിനിര്‍ത്തല്‍ …
8,500 രൂപയ്ക്ക് ശ്രീലങ്ക പോയി തിരിച്ചുവരാം; നാഗപട്ടണത്തുനിന്ന് കപ്പല്‍ സര്‍വീസ് ബുധനാഴ്ച മുതല്‍
8,500 രൂപയ്ക്ക് ശ്രീലങ്ക പോയി തിരിച്ചുവരാം; നാഗപട്ടണത്തുനിന്ന് കപ്പല്‍ സര്‍വീസ് ബുധനാഴ്ച മുതല്‍
സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഫെബ്രുവരി 12-ന് പുനരാരംഭിക്കുമെന്ന് നടത്തിപ്പുകാരായ ശുഭം ഗ്രൂപ്പ് അറിയിച്ചു. നിരക്കു കുറച്ചും വിനോദസഞ്ചാര പാക്കേജുകള്‍ കൂട്ടിയിണക്കിയുമാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. ബുധനാഴ്ച രാവിലെ 7.30 ന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പല്‍ നാലുമണിക്കൂറുകൊണ്ട് കാങ്കേശന്‍ തുറയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30-ന് യാത്ര പുറപ്പെടും. ആഴ്ചയില്‍ ആറു …
കുരങ്ങ് ട്രാൻസ്ഫോമറിൽ കയറി, ശ്രീലങ്ക ഇരുട്ടിൽ; രാജ്യത്ത് ഒന്നര മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു
കുരങ്ങ് ട്രാൻസ്ഫോമറിൽ കയറി, ശ്രീലങ്ക ഇരുട്ടിൽ; രാജ്യത്ത് ഒന്നര മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ശ്രീലങ്കയുടെ വൈദ്യുത സബ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കുരങ്ങ് രാജ്യത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഞായറാഴ്ച ശ്രീലങ്കയില്‍ ഉടനീളം വൈദ്യുതി മുടങ്ങി. ഞായാറാഴ്ച രാവിലെ 11.30-ഓടെ തുടങ്ങിയ വൈദ്യുതിതടസ്സം ചൊവ്വാഴ്ചയും പരിഹരിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒരു കുരങ്ങ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയതിനെ തുടർന്ന് വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തെക്കന്‍ കൊളംബോയിലാണ് …
AI സമൂഹത്തെ പുതുക്കിപ്പണി യുന്നു, ടെക്‌നോളജി ജോലിയില്ലാതാക്കില്ലെന്ന് ചരിത്രം; പാരീസിൽ മോദി
AI സമൂഹത്തെ പുതുക്കിപ്പണി യുന്നു, ടെക്‌നോളജി ജോലിയില്ലാതാക്കില്ലെന്ന് ചരിത്രം; പാരീസിൽ മോദി
സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ. ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും സാക്ഷാത്കരിക്കുന്ന …
ലേബറിനെ വീഴ്ത്താൻ ജോണ്‍സണും നൈജലും ഒരുമിക്കുമോ? റിഫോം- ടോറി സഖ്യത്തിനുള്ള ശ്രമം ശക്തം
ലേബറിനെ വീഴ്ത്താൻ ജോണ്‍സണും നൈജലും ഒരുമിക്കുമോ? റിഫോം- ടോറി സഖ്യത്തിനുള്ള ശ്രമം ശക്തം
സ്വന്തം ലേഖകൻ: നെയ്ജല്‍ ഫരാജിന്റെയും ബോറിസ് ജോണ്‍സന്റെയും നേതൃത്വത്തില്‍ ഒരു മെഗ വലതുപക്ഷ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്ന കാര്യം നിഷേധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. നടക്കാത്ത വിവാഹം എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ദേശീയ താത്പര്യം മുന്‍നിര്‍ത്തി ലേബര്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ …
ഖത്തറിലെ തൊഴിലാളികൾക്ക് താങ്ങായി വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്
ഖത്തറിലെ തൊഴിലാളികൾക്ക് താങ്ങായി വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താനുമായി സ്ഥാപിച്ച വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് തുണയായതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഖുലൂദ് സെയ്ഫ് അബ്ദുല്ല അൽകുബൈസി പറഞ്ഞു. 2018ലെ 17-ാം നമ്പർ നിയമപ്രകാരം രാജ്യത്ത് സ്ഥാപിച്ച വർക്കേഴ്സ് ഫണ്ട് ഇതുവരെ 130,000ൽ അധികം തൊഴിലാളികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് …
5 ലക്ഷത്തോളം തൊഴിലുകളു മായി ദുബായ് സൗത്ത്; പ്രവാസികൾക്കും ഗുണകരം
5 ലക്ഷത്തോളം തൊഴിലുകളു മായി ദുബായ് സൗത്ത്; പ്രവാസികൾക്കും ഗുണകരം
സ്വന്തം ലേഖകൻ: എമിറേറ്റിന്റെ പുതിയ എയർപോർട്ട് ടെർമിനൽ രൂപപ്പെടുന്നതോടെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ജനസംഖ്യയിൽ വർധനവുണ്ടാകുമെന്ന് ദുബായ് സൗത്ത് ഡെവലപ്പർമാർ പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ഏകദേശം 25,000 പേർ താമസിക്കുന്ന ദുബായ് സൗത്തിൽ എയർപോർട്ട് തുറന്നാൽ ഒരു ദശലക്ഷത്തിലേറെ ആളുകൾ ഇവിടേക്ക് താമസം മാറ്റും. ഇതോടെ അഞ്ച് ലക്ഷത്തോളം പേർക്ക് …
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി മുസാനെദ്
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി മുസാനെദ്
സ്വന്തം ലേഖകൻ: സൗദിയിൽ 21 വയസ്സിന് താഴെയുള്ള വീട്ടുജോലിക്കാരെ ജോലിക്കെടുക്കരുതെന്ന മുന്നറിയിപ്പുകൾ പുതുക്കി രാജ്യത്തെ വീട്ടുജോലിക്കാരുടെ സേവനങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായ മുസാനെദ്. ഇത് ലംഘിക്കുന്നവർ ശിക്ഷാനടപടികൾക്ക് വിധേയരാകുമെന്ന് പോർട്ടലിലൂടെ സൂചിപ്പിക്കുന്നു. പുണ്യമാസമായ റമസാൻ ആസന്നമായതോടെ വീട്ടുജോലിക്കാരുടെ ആവശ്യം വർധിച്ചതിനെ തുടർന്നാണ് മുസാനദിന്റെ മുന്നറിയിപ്പുകൾ വന്നത്. വീട്ടുജോലിക്കാർക്ക് പൂർണ്ണ വേതനത്തോടെയുള്ള ആഴ്ചതോറുമുള്ള ഒരു ദിവസത്തിൽ കുറയാത്ത വിശ്രമദിന …