സ്വന്തം ലേഖകൻ: 2024 നവംബറോടെ ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവർത്തന ക്ഷമമാകും. അല്‍ ഖെയില്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്. അല്‍ ഖെയില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡില്‍ അല്‍ മെയ്ദാനും ഉം അല്‍ സെയ്ഫ് സ്ട്രീറ്റിനിടയിലെ അല്‍ സഫ സൗത്തിലുമാണ് …
സ്വന്തം ലേഖകൻ: ഭക്ഷ്യവിഷ ബാധ ഉണ്ടായാൽ ഉടനടി ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം. സൗദി ആരോഗ്യമന്ത്രാലയമാണ് നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം. മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേംബറിന് അയച്ച കത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇത്തരം കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് …
സ്വന്തം ലേഖകൻ: സൗദിയിൽ നഴ്‌സിങ് ബിരുദധാരികളെ നഴ്‌സിങ് ടെക്‌നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതിന് നിർദ്ദേശം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ഔസ് ബിൻ ഇബ്രാഹിം അൽ ഷംസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ലാസിഫിക്കേഷനുള്ള പ്രഫഷനൽ കഴിവ് നേടിയ നഴ്സിങ് ബിരുദധാരികളെയാണ് ടെക്നീഷ്യൻമാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നത് കമ്മീഷൻ പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ എല്ലാ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നാല് ദിവസത്തെ അവധി ലഭിക്കും. ഗവണ്‍മെന്‍റ്, സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാകും. രാജ്യം 94ാമത് ദേശീയദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തെ ജീവനക്കാര്‍ക്ക് സാധാരണ വാരാന്ത്യമായതിനാല്‍, ദേശീയ ദിനത്തിനായി സെപ്തംബര്‍ 23 തിങ്കളാഴ്ചയും അധികമായി അവധി കണക്കാക്കുന്നതോടെ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ പുരുഷ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി ലഭിക്കാൻ സാധ്യത. ഓരോ കുട്ടി ജനിക്കുമ്പോഴും മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിക്കണമെന്നതടക്കം ആവശ്യങ്ങൾ അഞ്ച് പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജലാൽ കാധേമിന്റെ നേതൃത്വത്തിലുള്ള പാർലമെന്റ് അംഗങ്ങളാണ് 2012ലെ സ്വകാര്യമേഖല തൊഴിൽ നിയമത്തിൽ ഭേദഗതികൾ നിർദേശിക്കുന്നത്. നിയമപ്രകാരം ആദ്യ വിവാഹം, കുടുംബാംഗങ്ങളുടെ …
സ്വന്തം ലേഖകൻ: ബയോമെട്രിക് നടപടികൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് കർശന നടപടികൾ നേരിടേണ്ടിവരും. ഇത്തരക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും നിയന്ത്രണങ്ങൾ, മരവിപ്പിക്കൽ എന്നിവ അടക്കമുള്ള ശക്തമായ നടപടികളാണ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രവാസികൾക്ക് ഡിസംബർ 31, …
സ്വന്തം ലേഖകൻ: കുവൈത്തിലുടനീളമുള്ള ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ വാഹന പാർക്കിംഗ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. ഏത് സാഹചര്യത്തിലും 48 മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ ഈ പാർക്കിംഗ് സൗകര്യങ്ങളിൽ നിർത്താൻ പാടില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്കും പുറത്തേക്കും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും, …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പില്‍ വീസ രഹിത പ്രവാസികള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാനവ വിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയമാണ് ഈ പ്രഖ്യാപനം നടത്തിയത്. തൊഴില്‍ കരാർ, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. …
സ്വന്തം ലേഖകൻ: മുംബൈയില്‍നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട വീസ്താര എയര്‍ലൈന്‍സിന്റെ വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടു. സുരക്ഷാ കാരണത്താലാണ് വീസ്താരയുടെ യു.കെ.- 27 എന്ന വിമാനം തുര്‍ക്കിയിലെ എര്‍സറം വിമാനത്താവളത്തില്‍ ഇറക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം 07.05-നാണ് വിമാനം തുര്‍ക്കിയില്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വിമാനം വഴി തിരിച്ചുവിട്ട വിവരം കമ്പനി എക്‌സ് …
സ്വന്തം ലേഖകൻ: രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല. കുടിയേറ്റം വർധിച്ചത് മൂലം രാജ്യത്ത് താമസ സൗകര്യങ്ങളുടെ വിലയും, സാധനങ്ങളുടെ വിലക്കയറ്റവും അമിതമായി വർധിച്ചുവെന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് …