സ്വന്തം ലേഖകൻ: അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സൗദിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ആഗോള ടെക്‌നോളജി കമ്പനിയായ സാംസങ് പേയും എത്തുന്നു. ഈ വർഷം അവസാന പാദത്തോടെ സാംസങ് പേ സേവനം സൗദിയിൽ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദി ദേശീയ ബാങ്ക് അഥവാ സാമയും സാംസങ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചതായി സൗദി മാധ്യമങ്ങൾ …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്‌കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ ഒരുക്കി ഒമാൻ എയറും ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയവും (എംഎച്ച്ടി). നവംബർ 30 വരെയാണ് ഓഫർ. പ്രീമിയം ക്ലാസ് യാത്രക്കാർക്ക് മസ്‌കത്തിൽ സ്റ്റോപ്പുള്ള ഒരു രാത്രി സൗജന്യ ഹോട്ടൽ താമസം നൽകും. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ഒരു …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ പ്രമോഷന്‍ ക്യാംപെയ്ന് ലഭിച്ചത് വന്‍ വരവേല്‍പ്പ്. ന്യൂ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നടന്ന പ്രചരണ പരിപാടികളില്‍ നൂറില്‍ അധികം ഇന്ത്യന്‍ കമ്പനികള്‍ പങ്കാളികളായി. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയിലെ പങ്കാളികള്‍ക്ക് ഹോട്ടലുകള്‍, …
സ്വന്തം ലേഖകൻ: കനത്ത വേനലിൽ പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം അടുത്ത വർഷം മുതൽ മൂന്ന് മാസം നടപ്പിലാക്കും. നിലവിൽ ജൂലൈ ആഗസ്ത് മാസങ്ങളിൽ ഉച്ചയ്ക്ക് 12 നും വൈകീട്ട് 4 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം. അടുത്ത വർഷം മുതൽ ജൂൺ …
സ്വന്തം ലേഖകൻ: ലൈസൻസ് പുതുക്കാനായി എല്ലാ കമ്പനികളും ‘യഥാർത്ഥ ഗുണഭോക്താവിനെ’ വെളിപ്പെടുത്തണമെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. സാമ്പത്തികമായ ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ഹാർസ് പറഞ്ഞു. ഇതോടെ ഗവൺമെൻറ് ഏജൻസികൾക്കും ജുഡീഷ്യൽ അധികാരികൾക്കും റെഗുലേറ്ററി ബോഡികൾക്കും ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനി …
സ്വന്തം ലേഖകൻ: യുഎസിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ടവര്‍. അപകടത്തെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി കത്തിയമര്‍ന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ആര്യന്‍ രഘുനാഥ് …
സ്വന്തം ലേഖകൻ: ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സിങ്കപ്പൂരിലെത്തി. ബ്രൂണൈ സന്ദർശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ ഹൈക്കമ്മിഷണർ ശിൽപക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ സൈമൺ വോങ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു. സിങ്കപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച …
സ്വന്തം ലേഖകൻ: പീഡന ആരോപണങ്ങൾ നിഷേധിച്ച് നടൻ നിവിൻ പോളി. അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. “മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിയുന്നത്. പെൺകുട്ടിയെ അറിയില്ല, കണ്ടിട്ടുമില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് നൂറു ശതമാനം ബോധ്യമുള്ളതു കൊണ്ടാണ് ഇന്നുതന്നെ മാധ്യമങ്ങളെ …
സ്വന്തം ലേഖകൻ: യുകെയില്‍ വിലപിടിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ലക്ഷ്യമിട്ടു മോഷ്ടാക്കള്‍ വിലസുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് ദിവസവും തെരുവിലിറങ്ങുന്ന മോഷ്ടാക്കള്‍ പെരുകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദിവസേന ബ്രിട്ടനില്‍ ഏകദേശം 200 സ്മാര്‍ട്ട്‌ഫോണുകള്‍ പിടിച്ചുപറിക്കപ്പെടുന്നുവെന്നാണ് കണക്ക്. സെക്കന്‍ഡ് ഹാന്‍ഡ് ഡിവൈസുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് മോഷണം ഉയരാന്‍ പ്രധാന കാരണം. മലയാളികള്‍ അടക്കം ജാഗ്രത പാലിക്കേണ്ടതാണ്. ഒരു ദശകത്തിനിടെ ഏറ്റവും …
സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുവാന്‍ ഉന്നം വച്ചുള്ള പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ ബാങ്കുകള്‍ക്ക് പേയ്മെന്റുകള്‍ നാല് ദിവസം വരെ മരവിപ്പിക്കാനുള്ള അധികാരം ലഭിക്കും എന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഥറൈസ്ഡ് പുഷ് പെയ്‌മെന്റ്‌സ് അഥവാ എ പി പി തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കെല്ലാം ബാങ്കുകള്‍ പണം മടക്കി നല്‍കേണ്ടുന്ന …