സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ നിക്ഷേപം സുഗമമാക്കുന്നതിനുള്ള ‘ഏകജാലകം’ സംവിധാനത്തിന് ഉടൻ ആരംഭിക്കും. പുതിയ നിക്ഷേപ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ സംവിധാനത്തിലൂടെ നിക്ഷേപകരെ ആകർഷിക്കാൻ ഉദ്യോഗസ്ഥതല തടസ്സങ്ങൾ നീക്കുമെന്നാണ് കരുതപ്പെടുന്നത്. ഒറ്റ തവണ റജിസ്ട്രേഷനിലൂടെ നിരവധി ലൈസൻസുകളും മുൻകൂർ അനുമതികളും നിക്ഷേപകന് ഒഴിവാക്കാം. ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താൻ അനുവദിക്കുകയും 8 …
സ്വന്തം ലേഖകൻ: സൗദി ജയിലുകളിൽ ശിക്ഷാകാലാവധി പൂർത്തിയായിട്ടും ജയിൽ മോചിതരാകാൻ സാധിക്കാത്തവരുടെ കേസുകളിൽ കാര്യമായ ശ്രദ്ധ നൽകുന്നുണ്ടെന്ന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അഡ്വ. ഹാരിസ് ബീരാൻ എം.പിയെ അറിയിച്ചു. നിയമ സഹായം നൽകി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കണമെന്നുമുള്ള എം.പിയുടെ ആവശ്യത്തോടാണ് അംബാസഡർ അനുകൂലമായി പ്രതികരിച്ചത്. ഇന്ത്യൻ എംബസിയുടെ സേവനം 24 മണിക്കൂറും …
സ്വന്തം ലേഖകൻ: മക്കള്‍ക്ക് ആറ് വയസ്സ് തികയുമ്പോള്‍ അവരുടെ വിരലടയാളം രേഖപ്പെടുത്തണമെന്ന കാര്യം കുടുംബ സമേതം സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളെ ഓര്‍മപ്പെടുത്തി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അഥവാ ജവാസത്ത്. എക്സിറ്റ്/റീ-എന്‍ട്രി വീസ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിന് ജവാസാത്തില്‍ കുട്ടിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വിരലടയാളം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അതോറിറ്റി അതിന്റെ ഔദ്യോഗിക …
സ്വന്തം ലേഖകൻ: ഒമാൻ -ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി വാണിജ്യ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് അൽ യൂസഫും വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജിയും ഇന്ത്യയിലെത്തി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി യോജിച്ച് പ്രവർത്തിക്കുക വഴി വ്യാപാരബന്ധം ശക്തമാക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഇന്ത്യ വലിയ വിപണിയുള്ള …
സ്വന്തം ലേഖകൻ: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ലേബർ മാർക്കറ്റ് റെഗുലേഷൻ അതോറിറ്റി ഒരുങ്ങുന്നു. ഇതുസംബന്ധിച്ച കരട് നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പിഴയിൽ ഇളവ് ലഭിക്കും. മാത്രമല്ല ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ …
സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുത്തൻ സംരംഭവുമായി ബഹ്റൈൻ . മഅവീദ് എന്ന പേരിൽ ബഹ്റെെൻ ഒരു മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു കൊണ്ടിരിക്കുകയാണ്. മഅവീദ് ഒരു ഏകീകൃത അപ്പോയിന്റ്മെന്റ് ബുക്കിങ് ആണ്. സർക്കാർ സേവനങ്ങൾക്കായി നേരിട്ട് ഓഫീസിൽ പോകേണ്ടി വരില്ല. അതിന് വേണ്ടിയുള്ള പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്മാർട്ട്ഫോണുകൾ …
സ്വന്തം ലേഖകൻ: പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കുമെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പൊതുമാപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത്ര എളുപ്പമാക്കാനാണ് ശ്രമം. പിഴകള്‍ വേഗത്തില്‍ ഒഴിവാക്കി നല്‍കുന്നത് കൂടുതല്‍ അപേക്ഷകരെ മുന്നോട്ടുവരാന്‍ പ്രോത്സാഹിപ്പിക്കും. എല്ലാവര്ക്കും ജീവിതത്തില്‍ പുതിയൊരു തുടക്കം നല്‍കാനാണ് …
സ്വന്തം ലേഖകൻ: രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിവിയും ഫോണും കാണാന്‍ നല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി സ്വീഡിഷ് സര്‍ക്കാര്‍. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ ഡിജിറ്റല്‍ മീഡിയയില്‍ നിന്നും ടെലിവിഷന്‍ കാണുന്നതില്‍ നിന്നും പൂര്‍ണമായും വിലക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി. രണ്ടുവയസ്സിനും അഞ്ചു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ദിവസം പരമാവധി …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ച് താലിബാന്. ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുള്‍പ്പടെ പിടികൂടാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം. 2021ല്‍ അധികാരത്തില്‍ വന്നതിന് ശേഷം വനിതകള്‍ വീടിന് പുറത്തിറങ്ങി തൊഴില്‍ ചെയ്യുന്നതും സ്കൂളുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നതും താലിബാന് വിലക്കിയിരുന്നു. എന്നാല്‍ പ്രൊപ്പഗേഷന്‍ ഓഫ് വെര്‍ച്യു ആന്റ് പ്രിവെന്‍ഷന്‍ ഓഫ് വൈസ് …
സ്വന്തം ലേഖകൻ: ബ്രൂണൈ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച മോദി ബ്രൂണൈയിലെത്തുന്നതോടെ ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും അദ്ദേഹം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ-ബ്രൂണൈ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മില്‍ 40 വര്‍ഷമായുള്ള നയതന്ത്രബന്ധം പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ബ്രൂണൈയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. മോദിക്ക് ആതിഥേയനാകുന്ന ഹസനുൽ ബോൽകി, …